India

  • ഗവര്‍ണറുടെ നിഷ്‌ക്രിയത്വം; ബില്ലുകളിലെ ആറ് മാസ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആറ് മാസം ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സിന്മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്. അതേസമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതില്‍ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായം അറിയാന്‍ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവര്‍ണറോ കോടതിയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാട് അറിയിക്കണം. ഭാവിയിലും ഉയര്‍ന്നുവരാവുന്ന…

    Read More »
  • യുഎസ് തീരുവ ഭീഷണയില്‍ തളരില്ല, ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തും; 2038 ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് ഇക്കണോമി വാച്ച് റിപ്പോര്‍ട്ട്

    മുംബൈ: 2038-ഓടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്. ഇപ്പോഴത്തെ രീതിയില്‍ മുന്നേറ്റം തുടര്‍ന്നാല്‍ അമേരിക്കയെ മറികടന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും എത്തുമെന്നുമാണ് ഏണസ്റ്റ് ആന്‍ഡ് യങിന്റെ 2025 ലെ ഇക്കണോമി വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഎംഎഫിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. 2038 ല്‍ ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജിഡിപി 2030-ല്‍ 20.7 ലക്ഷം കോടി ഡോളറിലെത്തും. 42.2 ലക്ഷം കോടി ഡോളറുമായി ചൈനയാകും മുന്നില്‍. ചൈനയില്‍ ആളുകളുടെ ശരാശരി പ്രായം കൂടി വരുന്നതാണ് വെല്ലുവിളിയായുള്ളത്. അമേരിക്ക ശക്തമായ നില തുടരുമെങ്കിലും ഉയര്‍ന്ന കടബാധ്യത പ്രതിസന്ധിയാകും. ജിഡിപിയുടെ 120 ശതമാനം വരെയാണ് അമേരിക്കയുടെ കടബാധ്യത. വളര്‍ച്ചനിരക്കും കുറവാണ്. ജര്‍മനിക്കും ജപ്പാനും ഉയര്‍ന്ന പ്രായമാണ് പ്രശ്‌നമാകുക. ഈ രാജ്യങ്ങള്‍ ആഗോള വ്യാപാരത്തെയാണ് കൂടുതലും ആശ്രയിക്കുന്നതെന്നും…

    Read More »
  • ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ പ്രവചനം ; പക്ഷേ സര്‍വേ നടന്നത് വോട്ട് മോഷണ വിവാദം വരുന്നതിന് മുമ്പ്

    ന്യൂഡല്‍ഹി: വോട്ടുമോഷണ ആരോപണവുമായി രാഹുല്‍ ഗാന്ധി ബീഹാറില്‍ ശക്തമായ പ്രചരണം നടത്തുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപിയ്ക്ക് 32 സീറ്റിന്റെ കുറവുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ സീറ്റുകളില്‍ 26 എണ്ണത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 31 സീറ്റുകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വെ പ്രവചിക്കുന്നത്. അതേസമയം ഈ കണക്ക് രാഹുല്‍ഗാന്ധി പുറത്തുവിട്ട വോട്ടുമോഷണ വിവാദത്തിന് മുമ്പാണ് നടന്നതെന്നതാണ്…

    Read More »
  • ‘മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതിയെ ഇല്ലാതാകും’; ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് മോഹന്‍ ഭാഗവത്

    ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായി ഭാഗവത് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാല്‍, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ പ്രായത്തില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ അഹംഭാവത്തെ നിയന്ത്രിക്കാന്‍ പഠിക്കും. ഇത് ഭാവിയില്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകാതിരിക്കാന്‍ സഹായിക്കും.

    Read More »
  • ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും മുന്ന് കുട്ടികള്‍ ഉണ്ടാകണമെന്ന് ആര്‍എസ്എസ് ; ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരുമായി ഒരു ഭിന്നതയുമില്ല, തീരുമാനങ്ങളില്‍ ഇടപെടാറുമില്ല

    ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ ‘നാം രണ്ട് നമുക്ക് മൂന്ന്’ എന്നൊരു നയം വേണമെന്ന് ആര്‍എസ്എസ്.  ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന നിലയിലുള്ള പ്രത്യുൽപാദന നിരക്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്നിൽ താഴെ പ്രത്യുൽപാദന നിരക്കുള്ള സമൂഹങ്ങൾ സാവധാനം ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ടെന്ന് പറഞ്ഞു. അതിനാൽ മൂന്നിൽ കൂടുതൽ ജനനനിരക്ക് നിലനിർത്തേണ്ടതുണ്ടെന്നും എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയ്ക്ക് 100 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നം എണ്ണത്തേക്കാള്‍ അവരുടെ ഉദ്ദേശ്യമാണെന്നും അതില്‍ നിന്ന് ഉണ്ടാകുന്ന ഒരു പ്രശ്‌നം മതം മാറ്റമാണെന്നും പറഞ്ഞു. ‘ഇന്ത്യയില്‍ ഇസ്ലാം ഉണ്ടാകില്ലെന്ന് ഒരു ഹിന്ദുവും കരുതുന്നില്ല. പക്ഷേ, നമ്മള്‍ ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കണം. ഇത് നമ്മുടെ രാജ്യമാണെന്ന് വിശ്വസിക്കണമെന്നും…

    Read More »
  • ‘എന്റെ സഹോദരന്‍ രാജീവ് ഗാന്ധി…’ ഉദ്ദേശിച്ചത് ‘രാഹുല്‍ഗാന്ധി’യെന്ന് ; വോട്ട അധികാര്‍ യാത്രയില്‍ സ്റ്റാലിന്റെ അബദ്ധം ഏറ്റെടുത്ത് ബിജെപിയും വിജയ് യുടെ ടിവികെയും ; ഡിഎംകെ വീഡിയോ എഡിറ്റ് ചെയ്ത് തിരുത്തി

    പാറ്റ്‌ന: വോട്ട് അധികാര്‍യാത്രയുമായി രാഹുല്‍ഗാന്ധി ബീഹാറില്‍ ഉടനീളം സഞ്ചരിക്കുകയും മോദിസര്‍ക്കാരിനെതിരേ വലിയ പ്രചരണം നടത്തുകയും ചെയ്യുമ്പോള്‍ അനേകം നേതാക്കളാണ് രാഹുലിനൊപ്പം സഞ്ചരിക്കാനും പ്രചരണത്തിനുമായി എത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം എത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നാക്കുപിഴ വലിയ ട്രോളിനിരയായി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബീഹാറില്‍ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ‘രാജീവ് ഗാന്ധി’ എന്ന് അഭിസംബോധന ചെയ്തത് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസത്തിനുള്ള അവസരമാക്കി. ബിജെപിയും തമിഴ് സൂപ്പര്‍താരം വിജയ് യുടെ പാര്‍ട്ടിയായ ടിവികെയും അബദ്ധം ആഘോഷമാക്കി. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി സംഘടിപ്പിച്ച ‘വോട്ട് അധികാര്‍’ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു സ്റ്റാലിന്റെ നാവുപിഴ. സ്റ്റാലിന്‍ തന്റെ പ്രസംഗം തുടങ്ങുന്നത് ‘വോട്ട് അധികാര്‍’ റാലിയുടെ സംഘാടകരില്‍ ഒരാളായ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തുകൊണ്ടാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ‘രാഹുല്‍ ഗാന്ധി’ക്ക് പകരം ‘രാജീവ് ഗാന്ധി’ എന്ന് പരാമര്‍ശിച്ചു. ഈ അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഡിഎംകെ അത് തിരുത്തി.…

    Read More »
  • രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ വമ്പൻ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം, ചിത്രത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ്സ് ഗാനമായാണ് ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. വമ്പൻ ബഡ്ജറ്റിൽ രാം ചരണിന്റെ…

    Read More »
  • പാക് ഭീകരര്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന് വിവരം; ബിഹാറില്‍ കനത്ത ജാഗ്രതാനിര്‍ദേശം

    പട്ന: പാകിസ്താനില്‍നിന്നുള്ള ഭീകരര്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവര്‍സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. മൂന്നാമത്തെ ആഴ്ച ഇവര്‍ ബിഹാറിലേക്ക് കടന്നുവെന്നാണ് വിവരം. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ ഭീകരാക്രമണസാധ്യതയുള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ കനത്തജാഗ്രതയിലാണ്.

    Read More »
  • റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍

    ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം. റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.

    Read More »
  • ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ: തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിയില്‍ 3000 കോടിയുടെ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

    കോയമ്പത്തൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3000 കോടി രൂപയുടെ കുറവ് വരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. 2024-25 സാമ്പത്തിക വര്‍ഷം തിരുപ്പൂരില്‍ നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24 ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44,747 കോടിയില്‍ എത്തിയത്. വരും വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന. ഇത് വലിയ തിരിച്ചടിയാണെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം സുബ്രഹ്മണ്യന്‍ പറഞ്ഞു. തിരുപ്പൂരില്‍നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ 35 ശതമാനം അമേരിക്കയിലേക്കാണ് അയയ്ക്കുന്നത്. പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത് മുതല്‍ തന്നെ അമേരിക്കന്‍ വ്യാപാരികള്‍ തിരുപ്പൂരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചിരുന്നു. ഓര്‍ഡര്‍…

    Read More »
Back to top button
error: