India

  • ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു

    തിരുവനന്തപുരം: ബാങ്കിന്റെ കാന്റീനില്‍ ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പി ജീവനക്കാരുടെ പ്രതിഷേധം. കൊച്ചിയിലെ കാനറ ബാങ്കിന്റെ ശാഖയിലെ റീജിയണല്‍ മാനേജരാണ് ഓഫീസിലെ കാന്റീനില്‍ ബീഫ് നിരോധിച്ചത്. അടുത്തിടെ ശാഖയില്‍ ചുമതലയേറ്റ ബീഹാര്‍ സ്വദേശിയായ അശ്വിനി കുമാര്‍ എന്ന ഡെപ്യൂട്ടി റീജിയണല്‍ മാനേജരാണ് ബീഫ് നിരോധനം കാന്റീനില്‍ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുമതലയേറ്റതിന് ശേഷം ഇയാള്‍ ജീവനക്കാരെ ഉപദ്രവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീഫ് നിരോധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഭക്ഷണം എന്നത് ഭരണഘടന സംരക്ഷിക്കുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് സംഘടന പറഞ്ഞു. അതേസമയം വിഷയത്തില്‍ ബാങ്കിന്റെ കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍ സാംസ്‌കാരിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ അപലപിച്ചു. എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും കേരളം സംഘികളുടെ…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

    ന്യൂഡല്‍ഹി: ജപ്പാനില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ എത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കാന്‍ എത്തുന്നത്. ചൈനയുടെ വ്യവസായ, വിവരസാങ്കേതിക മന്ത്രി ലീ ലെഷെങ്, ടിയാന്‍ജിന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ യു യുന്‍ലിന്‍, ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഗസ്റ്റ് 31-നും സെപ്റ്റംബര്‍ 1-നുമാണ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. സന്ദര്‍ശന വേളയില്‍, ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണ്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ചുമത്തിയ താരിഫുകള്‍…

    Read More »
  • ‘എച്ച്ഐവി രോഗിയാക്കി’; ക്ഷേത്രങ്ങളിലെ മോഷണം ദൈവത്തോടുള്ള പ്രതികാരമെന്ന് കള്ളന്‍, അമ്പരന്ന് പൊലീസ്

    റായ്പൂര്‍: പതിവ് മോഷ്ടക്കാളില്‍ നിന്നും വ്യത്യസ്തനായൊരു ക്ഷേത്ര കള്ളന്‍. നിരവധി മോഷണം നടത്തിയ കള്ളന്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഇയാള്‍ മോഷണം നടത്താനുള്ള കാരണം പറഞ്ഞപ്പോള്‍ പൊലീസുകാരും അമ്പരന്നു. ദൈവത്തിനോടുള്ള തന്റെ പ്രതികാരമാണ് മോഷണമെന്നായിരുന്നു യുവാവിന്റെ മറുപടി. 2012 ല്‍ ഒരു ആക്രമണക്കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ എച്ച്ഐവി ബാധിതനാകുന്നത്. ഇതോടെ തനിക്ക് മതത്തിലുള്ള വിശ്വാസവും നഷ്ടമായെന്ന് യുവാവ് പറയുന്നു. തന്റെ രോഗബാധ ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ് യുവാവിന്റെ വാദം. അതുകൊണ്ടാണ് ദൈവത്തിന്റെ മുതലുകള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ വാദം. ദുര്‍ഗയിലും പരിസരങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവ് അതിലേറെ മോഷണം നടത്തിയിട്ടുണ്ടാവുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരേ രീതിയിലായിരുന്നു ഇയാളുടെ മോഷണമെന്നും പൊലിസ് പറയുന്നു. കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുകയും ആഭരണങ്ങള്‍ അവിടെ ഉപേക്ഷിക്കുകയും ചെയ്യും. ഓരോ മോഷണത്തിന് മുന്‍പും ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ വസ്ത്രം മാറുമായിരുന്നെന്നും പൊലീസ് പറയുന്നു. ഇയാള്‍ മോഷണത്തിനായി…

    Read More »
  • ആദ്യഭാര്യ മരിച്ചതോടെ അവരുടെ അനുജത്തിയെ കെട്ടി, ഇനി അവളുടെ അനുജത്തിയെയും കെട്ടണം! യുവാവിന്റെ ആത്മഹത്യാഭീഷണി

    ലഖ്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശി രാജ് സക്സേനയാണ് ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി വൈദ്യുത ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ബന്ധുക്കളും പോലീസും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. 2021ലായിരുന്നു രാജ് സക്സേനയുടെ ആദ്യവിവാഹം. എന്നാല്‍, ഒരുവര്‍ഷത്തിന് ശേഷം അസുഖത്തെത്തുടര്‍ന്ന് ആദ്യഭാര്യ മരിച്ചു. ഇതോടെ യുവാവ് ആദ്യഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തിന് ശേഷം നിലവിലെ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയുമായും യുവാവ് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യസഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാശ്രമം നടത്തിയത്. വ്യാഴാഴ്ച രാവിലെ തന്റെ ആഗ്രഹം രാജ് സക്സേന ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യ ഇതിനെ എതിര്‍ത്തതോടെയാണ് യുവാവ് വീടിന് സമീപത്തെ വൈദ്യുത ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ അനുനയത്തിന്റെ ഭാഗമായി വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കിയതോടെ ഏഴുമണിക്കൂറിന് ശേഷം ഇയാള്‍ താഴെയിറങ്ങിയത്. അതേസമയം, ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ഭാര്യയുടെ സഹോദരിക്കും തന്നെ ഇഷ്ടമാണെന്നും…

    Read More »
  • ജപ്പാനില്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ യാത്ര, സഹയാത്രികനായി ജപ്പാന്‍ പ്രധാനമന്ത്രിയും

    ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം ടോക്കിയോ മുതല്‍ സെന്‍ഡായ് വരെയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചു. ജാപ്പനീസ് ഭാഷയിലാണ് ബുള്ളറ്റ് ട്രെയിന്‍ യാത്രയെ കുറിച്ചുള്ള മോദിയുടെ ട്വീറ്റ്. വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര എന്നായിരുന്നു ഇരു നേതാക്കളുടെയും ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്. യാത്രയ്ക്കിടെ ജപ്പാന്‍ പ്രധാനമന്ത്രിക്ക് പുറമെ 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യാത്രയ്ക്ക് ഒടുവില്‍ ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. സെന്‍ഡായില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായാണ് മോദിയുടെ ചൈനയാത്ര. ചൈനീസ് സമയം നാളെ ഉച്ചയ്ക്ക്…

    Read More »
  • അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

    സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖർ പങ്കെടുത്ത ഒരു പരമ്പരാഗത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആവേശകരവും പുതുമയുള്ളതുമായ ഒരു കഥയിലൂടെ, ഇന്നത്തെ യുവപ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റിൽ മലയാളത്തിലെ പ്രശസ്ത നായികാ താരം അനശ്വര രാജൻ അദ്ദേഹത്തോടൊപ്പം വേഷമിടും.…

    Read More »
  • വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

    സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ ആർക്കും കാണാൻ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട്…

    Read More »
  • ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവര്‍ത്തനം

    ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്തബാധിര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. നിരവധി റോഡുകള്‍ അടച്ചതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

    Read More »
  • രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവ കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം

    ചെന്നൈ: യുവ കാര്‍ഡിയാക് സര്‍ജന്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്. ആശുപത്രിയില്‍ റൗണ്ട്‌സിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിനു കാരണമായത്. ഡോ. റോയ്‌യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസ്സിനു താഴെയുള്ള ഡോക്ടര്‍മാരില്‍ ഹൃദയാഘാതം വര്‍ധിച്ചുവരുന്നതായാണ് കാണുന്നതെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 12 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും വിശ്രമക്കുറവും ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

    Read More »
  • ‘അറപ്പുളവാക്കുന്നതും മനുഷ്യത്വമില്ലാത്തതുമായ പ്രവൃത്തി’: വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരേ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി; ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ക്ലാര്‍ക്കിനും വിമര്‍ശനം

    കൊച്ചി: സ്ലാം ഗേറ്റ് വിഡിയോ പുറത്തുവിട്ട സംഭവത്തില്‍ ലളിത് മോദിക്കും മൈക്കല്‍ ക്ലാര്‍ക്കിനും എതിരെ ആഞ്ഞടിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിമര്‍ശനം. മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കമ്മീഷണര്‍ ലളിത് മോദിക്കും മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ ഭാഷയിലാണ് ഭുവനേശ്വരി പ്രതികരിച്ചത്. 2008-ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷമുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ അതുവരെ കാണാത്ത ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ‘ബിയോണ്ട്23 പോഡ്കാസ്റ്റിന്റെ’ ഏറ്റവും പുതിയ എപ്പിസോഡിലാണ് മോദിയും ക്ലാര്‍ക്കും വെളിപ്പെടുത്തിയത്. പുറത്തുവിട്ട ദൃശ്യങ്ങളില്‍, മത്സരം കഴിഞ്ഞുള്ള ഹസ്തദാനത്തിനിടെ ഹര്‍ഭജന്‍ തന്റെ കൈപ്പത്തിയുടെ പുറംകൊണ്ട് ശ്രാശാന്തിനെ അടിക്കുന്നത് കാണാം. ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു, ഹര്‍ഭജന്റെ ടീം പഞ്ചാബിനോട് 66 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു,…

    Read More »
Back to top button
error: