Breaking NewsIndiaLead Newspolitics

അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍ ; പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് 10 ന്യായ് വാഗ്ദാനങ്ങള്‍ ; ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യാസഖ്യത്തിന്റെ നീക്കം

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ന്യായ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍, എന്നിങ്ങനെ 10 വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്.

പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പാസാക്കും. പിന്നോക്ക വിഭാഗത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. സ്വകാര്യ സ്‌കൂളുകളില്‍ നീക്കി വെച്ചിരിക്കുന്ന സീറ്റുകളില്‍ പകുതി പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കായി സംവരണം ചെയ്യും. തദ്ദേശസ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തും.

Signature-ad

യുപിഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് ഇത് നടപ്പികള്‍ക്കുന്നതെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. പാര്‍ലമെന്റില്‍, പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ ഞാന്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. രാജ്യമെമ്പാടും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്നതാണ് ആദ്യം, രണ്ടാമതായി, 50% സംവരണ മതില്‍ ഞങ്ങള്‍ തകര്‍ക്കണമെന്നുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

”15 ദിവസത്തെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ഞങ്ങള്‍ ബീഹാറിലെ വിവിധ ജില്ലകളില്‍ പോയി ഭരണഘടന ആക്രമിക്കപ്പെടുക യാണെന്ന് യുവാക്കളോട് പറഞ്ഞു. ബീഹാറില്‍ മാത്രമല്ല, മുഴുവന്‍ രാജ്യത്തും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. രാഹുല്‍ ഗാന്ധി, തേജസ്വിയാദവ്, ഖാര്‍ഗെ തുടങ്ങിയവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്.

Back to top button
error: