India
-
ചര്‍മം സംരക്ഷിക്കാന്‍ സ്ഥിരമായി മരുന്ന്; മരണദിവസം വീട്ടില്‍ പ്രത്യേക പൂജകള്‍, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്
മുംബയ്: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ (42) മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചര്‍മസംരക്ഷണത്തിന് ഷെഫാലി സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്പ്പെടുത്തിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. മരണം നടന്ന ദിവസം വീട്ടില്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പൂജയ്ക്കായി പ്രത്യേകം ഉപവാസം എടുത്ത നടി ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണ് സൂചന. ബന്ധുക്കളടക്കം എട്ടുപേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ആന്റി ഏജന്റിംഗ് മരുന്നുകള്‍, സ്‌കിന്‍ ഗ്ലോ മരുന്നുകള്‍, വിറ്റാമിന്‍ മരുന്നുകള്‍ എന്നിവ അടങ്ങിയ രണ്ടുപെട്ടികള്‍ പൊലീസ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെയാണ് ഷെഫാലി മരുന്ന് കഴിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നടിയുടെ ചിതാഭസ്മം ഇന്നലെ ജുഹു ബീച്ചില്‍ നിമജ്ജനം ചെയ്തു. ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയാണ് കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ജൂണ്‍ 27ന് രാത്രി മുംബയ് അന്ധേരിയിലെ വീട്ടില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ ഷെഫാലിയെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പരാഗ് ത്യാഗിയും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » -
‘പുലിവാല്‍ കല്യാണം’ പാര്‍ട്ടിക്ക് നാണക്കേടായി; മുന്‍ എംഎല്‍എയെ പുറത്താക്കി ബിജെപി
ഡഹ്‌റാഡൂണ്‍: രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുന്‍ എംഎല്‍എ സുരേഷ് റാത്തോഡിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. സഹാറന്‍പൂര്‍ സ്വദേശിയായ നടി ഊര്‍മിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇക്കാര്യത്തില്‍ സുരേഷ് റത്തോഡിനോട് ബിജെപി വിശദീകരണം ചോദിച്ചിരുന്നു. ജനുവരിയില്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ ഏകീകൃത സിവില്‍ കോഡ് ബഹുഭാര്യത്വം കുറ്റകരമാക്കുന്നതിനാല്‍ സുരേഷ് റാത്തോഡിന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ”നിങ്ങളുടെ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരല്ല. നിങ്ങള്‍ പാര്‍ട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റ മാനദണ്ഡങ്ങളും തുടര്‍ച്ചയായി ലംഘിച്ചു. വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഏകസിവില്‍കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ എംഎല്‍എ വിവാദത്തില്‍ പ്രദേശ് ബിജെപി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം നിങ്ങളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നു” സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബിഷ്ത്…
Read More » -
പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം, പത്തുപേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വിഗ്രഹങ്ങളുമായെത്തിയ രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപത്തെത്തിയ സമയത്തായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം. ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഥയാത്രയില്‍ പങ്കെടുക്കാനാണ് ഇവര്‍ പുരിയിലേക്ക് വന്നത്. തിക്കിലും തിരക്കിലുംപെട്ട മൂവരും തല്‍ക്ഷണം മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. രഥങ്ങള്‍ യാത്ര പുറപ്പെട്ട ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശ്രീ ഗുംഡിച ക്ഷേത്രം. ഞായറാഴ്ച രാവിലെ നാലരയോടെയാണ് രഥങ്ങള്‍ ഇവിടേക്ക് എത്തിയത്. ദര്‍ശനത്തിന് വേണ്ടി വലിയ ആള്‍ക്കൂട്ടമായിരുന്നു ഇവിടെയുണ്ടായിരുന്നത്. രഥങ്ങള്‍ എത്തിയതോടെ ആള്‍ക്കൂട്ടവും വലുതായി. ചിലര്‍ വീഴുകയും പിന്നീട് തിക്കും തിരക്കും രൂപപ്പെടുകയുമായിരുന്നു. അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസ് നടപടികള്‍ അപര്യാപ്തമായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
ക്യാബിനില്‍ പുക മണം, ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ചെന്നൈ: ക്യാബിനില്‍ പുക മണം അനുഭവപ്പെട്ടതോടെ എയര്‍ഇന്ത്യ വിമാനം നിലത്തിറക്കി. മുംബയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുട എഐ 639 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം സുരക്ഷിതമായി മുംബയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. അപ്രതീക്ഷിത തടസം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ ഇന്നലെ രാത്രി വ്യക്തമാക്കി. വെളളിയാഴ്ച രാത്രി 11. 50നാണ് വിമാനം പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനുശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബയിലേക്ക് തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാത്രി 12.47ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
Read More » -
ഖമേനി എവിടെ? ഇസ്രയേല്‍ വധിച്ച സൈനികരുടെ സംസ്‌കാര ചടങ്ങിലെ മുഖ്യ പുരോഹിതനാകേണ്ടയാള്‍; അസാന്നിധ്യത്തിന് കൃത്യമായ മറുപടിയില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍; പുറത്തുവരുന്നതെല്ലാം റെക്കോഡ് ചെയ്ത സന്ദേശങ്ങള്‍; സൈന്യവും രാഷ്ട്രീയക്കാരും മുന്നണി ഉണ്ടാക്കുന്ന തിരക്കില്‍; അശൂറയില്‍ പുറത്തു വന്നില്ലെങ്കില്‍ അത് ദുസൂചന?
ടെഹറാന്‍: ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങുകളില്‍നിന്ന് വിട്ടുനിന്ന് ഇറാനിയന്‍ പരമോന്നത നേതാവ്. ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു ശേഷമാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു പ്രീ-റെക്കോഡഡ് വീഡിയോകളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും ലഭ്യമല്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും വിദഗ്ധര്‍ പറഞ്ഞു. ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിയന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും ഖമേനി എവിടെയെന്നു ചൂണ്ടിക്കാട്ടി നിരവധി അന്വേഷണങ്ങള്‍ എത്തിയെന്നാണു ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഖമേനിയുടെ ആര്‍കൈവ്‌സ് ഓഫീസിലേക്കും നിരവധിപ്പേര്‍ ഈ ആവശ്യവുമായി സന്ദേശങ്ങള്‍ അയച്ചെങ്കിലും സ്ഥാപനത്തിന്റെ മേധാവി മെഹ്ദി ഫസേലി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.…
Read More » -
‘ആണ്‍കുട്ടികള്‍ ബാറ്റുമായി ക്രിക്കറ്റിനു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ അടച്ചിട്ടവരുടെ കൂട്ടത്തിലായിരുന്നു ഞാന്‍; എന്റെ അവസ്ഥ പെണ്‍കുട്ടികള്‍ക്ക് വരരുത്’; സൂംബയ്‌ക്കെതിരേ മതവാദികള്‍ അഴിഞ്ഞാടുമ്പോള്‍ താലിബാന്‍ വെടിവച്ച മലാല സ്ത്രീകള്‍ക്കു സ്‌പോര്‍ട്‌സില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രംഗത്ത്
ന്യൂയോര്‍ക്ക്: കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി ഏവരുടെയും പിന്തുണയോടെ കൊണ്ടുവന്ന നൃത്ത രൂപത്തിനെതിരേ മുസ്ലിം മത സാമുദായിക-വിദ്യാര്‍ഥി സംഘടനള്‍ എതിര്‍പ്പുമായി വരുമ്പോള്‍ കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ താലിബാന്റെ താലിബാന്റെ തോക്കിനെ അതിജീവിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. അത്്‌ലീറ്റിന്റെ റോളിലല്ല നിക്ഷേപകയായാണ് മലാലയുടെ വരവ്. സ്‌കൂളില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ ഒഴിവുസമയത്ത് ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ക്ലാസ്മുറികളില്‍ തന്നെയിരുന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലായിരുന്ന താനുമെന്ന ഓര്‍മ പങ്കുവച്ചുകൊണ്ടാണ് കായികരംഗത്തേക്കുള്ള വരവ് മലാല പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങണമെന്ന മോഹം നടക്കാതെ പോയെങ്കിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് സമാന അവസ്ഥ വരാതിരിക്കാനാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മലാല. റിസസ് എന്ന പേരില്‍ ലണ്ടനില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം വനിത കായികരംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും ഫ്രഫഷണല്‍ താരങ്ങളാകാന്‍ അവസരങ്ങളും ഒരുക്കുകയാണ്. ടെന്നിസ് ഇതിഹാസം ബില്ലി ജീന്‍ കിങ്ങ് ഉപദേശകയായി റിസസിനൊപ്പമുണ്ടാകും. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗിലും വനിതാ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലേക്കുമായിരിക്കും മലാലയുടെ റിസസിന്റെ…
Read More » -
ക്ഷണിച്ചു വരുത്തി അടിവാങ്ങി! ഇറാനെ വീഴ്ത്തിയ ചാര സുന്ദരി; കാതറിന്‍ പെരസ് ഖമേനിയുടെ വെബ്‌സൈറ്റിലെ എഴുത്തുകാരി; ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് അടുക്കള രഹസ്യംവരെ ചോര്‍ത്തി; നീക്കങ്ങളെല്ലാം കിറുകൃത്യം; കടുത്ത ഇറാന്‍ വിരോധി ആക്കിയത് യെമനിലെ താമസം
ടെഹ്‌റാന്‍: ഇറാന്റെ സൈനിക- ആണവ മേഖലകളില്‍ കാര്യമായ പ്രഹരമേല്‍പ്പിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണിനു (Operation Rising Lion) പിന്നിലെ ചാര വനിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം (Catherine Perez Shakdarm) ആണ് മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചത്. അതിനായി അവര്‍ മതംമാറി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറുമായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നീക്കങ്ങള്‍ നിഗൂഢവും അതീവരഹസ്യവുമാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും കമാന്‍ഡര്‍മാരെയും വകവരുത്താന്‍ ഇറാനില്‍ നുഴഞ്ഞുകയറി മൊസാദിന് വിവരങ്ങള്‍ നല്‍കിയത് ഫ്രഞ്ചുകാരിയായ മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ്. പശ്ചിമേഷ്യന്‍ , ഇസ്ലാമിക കാര്യങ്ങള്‍ വൈദഗ്ധ്യമുള്ള പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറാണ് കാതറിന്‍. ഫ്രാന്‍സിലെ ജൂത കുടുംബത്തില്‍ ജനിച്ച കാതറിന്‍ സൈക്കോളജിയില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ALSO READ ‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള…
Read More » -
ആഭിചാരക്രിയയ്ക്കായി വളർത്തുനായയെ കഴുത്തറുത്ത് കൊലപ്പെടുത്തി, തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു, പുറത്തറിയാതിരിക്കാൻ വാതിലും ജനലും പൂട്ടിയിട്ടു
ബെംഗളൂരു: ബെംഗളൂരുവിൽ ആഭിചാരക്രിയയ്ക്കായി യുവതി വളർത്തു നായയെ കൊലപ്പെടുത്തി. യുവതി തന്റെ മൂന്ന് വളർത്തുനായ്ക്കളിൽ ഒന്നിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ സ്വന്തം അപ്പാർട്ട്മെൻറിലാണ് തൃപർണ പായക് എന്ന യുവതി നായയെ ക്രൂരമായി കൊന്നത്. കൊലയ്ക്ക് ശേഷം നായയെ തുണിയിൽ പൊതിഞ്ഞ് വച്ചു. തുടർന്നു സംഭവം പുറത്തറിയാതിരിക്കാൻ ജനലും വാതിലും അടച്ച് അപ്പാർട്ട്മെൻറിന് അകത്തിരിക്കുകയായിരുന്നു യുവതി. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയാണ് തൃപർണ പായക്. അതേസമയം നായയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം അപ്പാർട്മെൻറിൽ രൂക്ഷഗന്ധമുണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് നായ്ക്കളെ തൃപർണയുടെ വീട്ടിനുള്ളിൽ കെട്ടിയിട്ടതായും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ നായ നാലു ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തൃപർണയ്ക്കെതിരെ നിലവിൽ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. സംഭവമറിഞ്ഞ് ബെംഗളൂരു സിവിൽ ബോഡി (ബിബിഎംപി) ഉദ്യോഗസ്ഥർ അന്വേഷണത്തിനായി എത്തിയപ്പോൾ, യുവതി അകത്തു പ്രവേശിക്കുന്നതു ചെറുക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ പോലീസെത്തിയാണ് തുടർനടപടികൾ…
Read More » -
ശുഭാംശു, ബഹിരാകാശത്തെത്തിയതിനു ശേഷം താങ്കൾക്കു ആദ്യം തോന്നിയത് എന്താണ്? പ്രധാനമന്ത്രി, ഇവിടെ ഭൂമി ഒന്നാണ്, ഒരു അതിർത്തിയും കാണാനാകുന്നില്ല- ശുഭാംശു ശുക്ല
ന്യൂഡൽഹി: നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ നിലയത്തിൽനിന്ന് വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ചരിത്രത്തിന്റെ ഒരാവർത്തനം തന്നെയായിരുന്നു ഈ സംവേദനം. 1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയ വിനിമയം നടത്തിയിരുന്നു. മോദിയുടെ വാക്കുകൾ ഇങ്ങനെ- ‘‘ശുഭാംശു.. താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസിന്റെ ഏറ്റവും അരികിലാണ് താങ്കളിപ്പോൾ. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും…
Read More » -
‘നിങ്ങളെ ഹീനവും അപമാനകരവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഞാന്‍; വിശ്വാസിയായിട്ട് കള്ളം പറയരുത്; അതു നിങ്ങളെ നരകത്തില്‍ എത്തിക്കും; വെറുപ്പിനു പകരമായി കിട്ടിയത് എന്തെന്നു നോക്കൂ’; ഖമേനിയുടെ വെല്ലുവിളിക്കു പിന്നാലെ ഉപരോധം നീക്കാനുള്ള തീരുമാനവും മാറ്റിയെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: യുദ്ധ സമയത്ത് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയാമായിരുന്നെന്നും ഇസ്രയേലും യുഎസ് സൈന്യവും അദ്ദേഹത്തെ കൊല്ലുന്നതില്‍നിന്ന് താനാണു തടഞ്ഞതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘ഹീനവും അപമാനകരവുമായ മരണത്തില്‍നിന്ന്’ അദ്ദേഹത്തെ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു. ഖമേനി എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയില്ലായിരുന്നെന്നും അതിനാലാണു കൊല്ലാന്‍ കഴിയാതിരുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലൊണ് കടകവിരുദ്ധമായ ട്രംപിന്റെ അവകാശവാദം. അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നവിധം ടെഹ്‌റാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയാല്‍ വീണ്ടും ബോംബിടുമെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിനുശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ പുറപ്പെട്ട ഇസ്രയേലി വിമാനങ്ങളെ താന്‍ ഇടപെട്ടാണു തിരിച്ചുവിളിച്ചതെന്നും ഇറാന്‍ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് തടയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാന്‍ ലോകക്രമത്തിലേക്കു തിരികെ വരണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ എപ്പോഴും ശത്രുതവച്ചു പുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. അവര്‍ക്ക് എന്താണു തിരികെ ലഭിച്ചതെന്നു നോക്കൂ. കത്തിക്കരിഞ്ഞ, തകര്‍ന്ന ഒരു രാജ്യം. ഭാവിയില്ലാത്ത സൈന്യം. മോശം…
Read More »