2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് ; എംബിബിഎസ് പ്രവേശന ദിവസം 19 കാരന് ആത്മഹത്യ ചെയ്തു ; ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ്

പൂനെ: 2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കും ഒബിസി വിഭാഗത്തില്‍ 1475 അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് പ്രവേശന ദിവസം തന്നെ ആത്മഹത്യ ചെയ്തു. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് പറഞ്ഞു കൊണ്ട് മെഡിക്കല്‍ പഠനത്തിന്റെ ആദ്യ ദിവസം മരണത്തിന് കീഴടങ്ങിയത് അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന 19 കാരനാണ്.
മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് അനുരാഗ്. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. സിന്ധേവാഹി താലൂക്കിലെ നവാര്‍ഗാവില്‍ താമസിക്കുന്ന അനുരാഗ് കുടുംബത്തോടൊപ്പം താമസിക്കുന്ന അനുരാഗ് വലിയ വിജയത്തെ തുടര്‍ന്ന് എംബിബിഎസ് കോഴ്സിന് പ്രവേശനത്തിനായി ഗോരഖ്പൂരിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലേക്ക്് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു വീട്ടില്‍ ആത്മഹത്യ ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ അനുരാഗിനെ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറിപ്പിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് എഴുതിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടുന്നെങ്കില്‍ വിദഗ്ദ്ധരെ സമീപിക്കുക)






