Breaking NewsIndiaLead News

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ കൃത്രിമമഴയും പരീക്ഷിക്കാനൊരുങ്ങുന്നു ; തലസ്ഥാനത്ത് പരീക്ഷിക്കുന്ന ക്ലൗഡ് സീഡിംഗ് തീയതിയും സമയപരിധിയും വെളിപ്പെടുത്തി

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് അംഗീകൃത ഓപ്പറേഷന്‍ മാനുവലുകള്‍ക്ക് അനുസൃതമായി ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം നടത്താന്‍ അനുമതി. ഇതോടെ ഡല്‍ഹി ഇന്ത്യയിലെ ആദ്യത്തെ കൃത്രിമമഴയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയത് പദ്ധതിയാണിത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം 2025 ഒക്ടോബര്‍ 1-ന് ആരംഭിക്കും. കൂടാതെ, ഐഐടി കാണ്‍പൂരിനും അധികാരികള്‍ക്കും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃത്രിമ മഴ അല്ലെങ്കില്‍ ക്ലൗഡ് സീഡിംഗ് പ്രക്രിയ ഒക്ടോബര്‍ 10-ന് ആരംഭിച്ച് നവംബര്‍ 11-ന് അവസാനിക്കും.

Signature-ad

അതായത്, ഇത് ഏകദേശം രണ്ട് മാസത്തോളം ദില്ലിയില്‍ തുടരും. വിമാനവും ജീവനക്കാരും, എഞ്ചിനീയര്‍മാരും ഡിജിസിഎയുടെ നിരീക്ഷണത്തിലായിരിക്കണമെന്നും, പൈലറ്റുമാര്‍ക്ക് നിലവിലെ പ്രൊഫഷണല്‍ ലൈസന്‍സും മെഡിക്കല്‍ ഫിറ്റ്‌നസ് കറന്‍സിയും ഉണ്ടായിരി ക്കണമെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചു. ദില്ലിയില്‍, വായുവിലെ മലിനീകരണങ്ങളെ ഒഴിവാ ക്കുന്നതിനായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയി ടുന്നത്.

ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ മഴ പെയ്യിക്കുന്നതിനോ മഞ്ഞ് വീഴ്ച കുറവുള്ള സ്ഥല ങ്ങളില്‍ മഞ്ഞ് വീഴ്ത്തുന്നതിനോ വേണ്ടി സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് പോലുള്ള പദാര്‍ത്ഥങ്ങള്‍ മേഘങ്ങളിലേക്ക് ചേര്‍ക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. നേരത്തെ, ക്ലൗഡ് സീഡിംഗ് പ്രക്രിയക്ക് അനുയോജ്യമല്ലാത്ത കാലവസ്ഥയാ യതിനാല്‍ ദില്ലി സര്‍ക്കാര്‍ തങ്ങളുടെ ആദ്യത്തെ ക്ലൗഡ് സീഡിംഗ് പദ്ധതി ജൂലൈയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തേക്ക് മാറ്റിവച്ചിരുന്നു.

ഇത്തരം വിമാനങ്ങള്‍ പറത്തുന്നതില്‍ മുന്‍പരിചയമുള്ള പൈലറ്റുമാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും, അവരുടെ മുഴുവന്‍ വിവരങ്ങളും ആവശ്യകതകളും ബന്ധപ്പെട്ട എയര്‍പോര്‍ട്ട് ഡയറക്ടറുമായി ചര്‍ച്ച ചെയ്യുമെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു. വിമാനങ്ങള്‍, റോക്കറ്റുകള്‍ അല്ലെങ്കില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രക്രിയ ചെയ്യാന്‍ സാധിക്കും. സില്‍വര്‍ അയോഡൈഡ് നാനോപാര്‍ട്ടിക്കിള്‍സ്, അയോഡൈസ്ഡ് ഉപ്പ്, കല്ലുപ്പ് എന്നിവ ഉള്‍പ്പെടുന്ന ഒരു ഫോര്‍മുലേഷനാണ് ഐഐടി കാണ്‍പൂര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: