India

  • ശുചിമുറിയിൽ രക്തത്തുള്ളി, വിചിത്ര നീക്കവുമായി അധ്യാപക‌ർ; വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ശ്രമം, കേസെടുത്ത് പൊലീസ്

    ഷഹാപൂര്‍: ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ തുനിഞ്ഞ സ്കൂളിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍ എസ് ദമാനി സ്കൂളിലാണ് ഇത്തരം ഒരം സംഭവം അരങ്ങേറിയത്. ശുചിമുറിയില്‍ ചോരത്തുളള്ളികൾ കണ്ട സ്കൂള്‍ അധികൃതര്‍ അഞ്ച് മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ത്ഥിനികളെ വിളിച്ച് ചേര്‍ത്ത് അപമാനിക്കുകയായിരുന്നു. പെണ്‍കുട്ടികളോട് അവരുടെ ആർത്തവത്തെ പറ്റി ചോദിക്കുകയും ചില കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ നടന്ന ഇത്തരം ഒരു നീക്കത്തിനെതിരെ കേസുകൊടുക്കും എന്നും ഇതൊരു വൃത്തികെട്ട പ്രവൃത്തിയായിപ്പോയെന്നും ചില രക്ഷിതാക്കൾ പ്രതികരിച്ചു. കുട്ടികള്‍ക്ക് കൂടുതല്‍ അവബോധവും അറിവും പകര്‍ന്നു നല്‍കേണ്ടതിന് പകരം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വിചാരണ നടപടി സ്വീകരിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തു.

    Read More »
  • രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യും? വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ; രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ഉണര്‍ത്തി അഹമ്മദാബാദിലെ പ്രസംഗം

    ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമ്പോള്‍ എന്ത ചെയ്യുമെന്നതിനെക്കുറിച്ചു സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രിയും മോദി മന്ത്രിസഭയിലെ രണ്ടാമനുമായ അമിഷ് ഷാ. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കുമൊപ്പം ജൈവകൃഷിയിലേക്കു നീങ്ങാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സഹകരണ മേഖലകളുമായി ബന്ധപ്പെട്ട സ്ത്രീകളുമായും തൊഴിലാളികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ‘വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവന്‍ വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും പ്രകൃതി കൃഷിക്കും വേണ്ടി സമര്‍പ്പിക്കും. ജൈവകൃഷിയെന്നതു നിരവധി ഗുണങ്ങള്‍ നല്‍കുന്ന ശാസ്ത്രീയ പരീക്ഷണമാണെന്ന് ഷാ പറഞ്ഞു. രാസവളങ്ങള്‍ ഉപയോഗിച്ച് ഗോതമ്പ് വളര്‍ത്തുന്നത് പലപ്പോഴും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രകൃതി കൃഷി മനുഷ്യശരീരത്തെ രോഗരഹിതമായി നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വളം ഉപയോഗിച്ച് വളര്‍ത്തുന്ന ഗോതമ്പ് കഴിക്കുന്നത് കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് ഷാ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. വളം ഇല്ലാതെ…

    Read More »
  • രാജ്യവിരുദ്ധ ഉള്ളടക്കം: ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകളെ ഒറ്റയടിക്ക് നിരോധിച്ച് പാകിസ്താന്‍; ഇമ്രാന്‍ അനുകൂല പ്രചാരണം അടിച്ചമര്‍ത്താന്‍ നീക്കമെന്ന് വിമര്‍ശനം; പൂട്ടിച്ചതില്‍ കൂടുതല്‍ സൈന്യത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ച ചാനലുകള്‍; മുന്‍കൂര്‍ നോട്ടീസും നല്‍കിയില്ല

    ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കം, വ്യാജമായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇസ്ലാമാബാദ് കോടതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവയില്‍പലതും ഇന്ത്യയിലും നിരോധിച്ചിരുന്നു. ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരെ നിശ്ബദരാക്കാനുള്ള നടപടിയെന്നു പാകിസ്താനി പത്രപ്രവര്‍ത്തക അര്‍സൂ കസ്മി ആരോപിച്ചു. ഇവര്‍ ഇമ്രാനെ പിന്തുണയ്ക്കുന്നയാളല്ലെന്നും ചൂണ്ടിക്കാട്ടുന്നു. പ്രമുഖ പത്രപ്രവര്‍ത്തകരായ മതിയുള്ള ജാന്‍, അഹമ്മദ് നൂറാനി, അസദ് അലി തൂര്‍, മുന്‍ ടെലിവിഷന്‍ അവതാരകരായ മൊയീദ് പിര്‍സാദ, ഇമ്രാന്‍ റിയാസ് ഖാന്‍ എന്നിവരുടെ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ (പിടിഐ) പിന്തുണക്കാരുമായി ബന്ധപ്പെട്ട ചാനലുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇത് വിമര്‍ശകരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള വിശാലമായ ശ്രമമായി വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു, കസ്മി പറയുന്നു. നിരോധിച്ച നടപടിയില്‍ പക്ഷഭേദമില്ലെന്നു കാട്ടാനാണു പിടിഐയില്‍നിന്നു വ്യത്യസ്തമായ ചാനലുകള്‍ നിരോധിച്ചതെന്നും ഇമ്രാന്‍ ഖാന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കാനുള്ള റാലിക്കു മുമ്പാകെയുള്ള നീക്കമാണിതെന്നും കസ്മി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്നയാളും ഇന്ത്യന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നയാളുമാണ്. എന്നാല്‍,…

    Read More »
  • ഭർത്താവിനെയും മകനെയും മറന്ന് അവിഹിത ബന്ധമെന്ന് ആരോപണം, യുവതിയെ മ‍ർദ്ദിച്ച് അനന്തരവനുമായി വിവാഹം കഴിപ്പിച്ച് നാട്ടുകാർ

    സുപോൾ: അവിഹിതം ആരോപിച്ച് ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നി‍ർബന്ധിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളിൽ കഴി‌‌ഞ്ഞ ആഴ്ചയാണ് വിവാഹം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസ് എടുത്തു. നാട്ടുകാരായ ചിലരുടെ ക്രൂര മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അനന്തരവനും അമ്മായിയും ചികിത്സയിൽ തുടരുകയാണ്. ഭീംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് എത്തിയാണ് ഇവരെ നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രദേശവാസികൾക്കെതിരെ കേസ് എടുത്തതായി ഭീംപൂർ പൊലീസ് വിശദമാക്കി. എട്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തത്. മിതലേഷ് കുമാർ മുഖിയ എന്ന 24 കാരനെയാണ് നാട്ടുകാർ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്. റിത ദേവിയുടെ ഭർത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേർന്ന് 24കാരനെ ഇയാളുടെ…

    Read More »
  • സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഛാങ്കുർ ബാബ; ഇന്ന് 40 അക്കൗണ്ടുകളിൽ 106 കോടി, സ്വത്തുക്കൾ വേറെയും

    ലഖ്‌നൗ: മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയുടെ സാമ്പത്തിക സാമ്രാജ്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഇയാൾക്ക് നിലവിൽ 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ സമ്പാദ്യവും, കോടികളുടെ മറ്റ് സ്വത്തുക്കളും ഉണ്ടെന്ന് കണ്ടെത്തൽ. ഈ പണമെല്ലാം പ്രധാനമായും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട്, ശനിയാഴ്ച ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് ഛാങ്കുർ ബാബയെയും ഇയാളുടെ അടുത്ത സഹായിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്. തുടർന്ന് ജമാലുദ്ദീനെതിരായ അന്വേഷണം ശക്തമാക്കവെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവരുന്നത്. പാവപ്പെട്ടവരും, നിസ്സഹായരുമായ തൊഴിലാളികളെയും, ദുർബല വിഭാഗങ്ങളെയും, വിധവകളെയും സാമ്പത്തിക സഹായങ്ങളും വിവാഹ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധങ്ങളുണ്ടോ എന്നും യുപി ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിച്ച് വരികയാണ്.…

    Read More »
  • പ്രധാന കടമ്പ കടന്ന് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ ലിങ്ക്; ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ അന്തിമ അനുമതി

    ന്യൂഡൽഹി: ഇലോൺ മസ്കിന്‍റെ കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇന്‍സ്പേസ്. സ്റ്റാർലിങ്കിന്‍റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്‍റെ അനുമതി ലഭിച്ചത്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. ഇൻസ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്‍റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്. ഡൽഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇന്‍റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും…

    Read More »
  • പുല്‍വാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനായി; ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍; ഭീകര സംഘടനകളുടെ ഇടപാടുകള്‍ വെളിപ്പെടുത്തി റിപ്പോര്‍ട്ട്‌

    2019ലെ പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോം വഴിയാണെന്ന് കണ്ടെത്തല്‍. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായത്തെപ്പറ്റി അന്വേഷിക്കുകയും, കള്ളപ്പണം വെളുപ്പിക്കൽ നിരീക്ഷിക്കുകയും ചെയ്യുന്ന ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സാണ്  (എഫ്‌എടിഎഫ്) ഇക്കാര്യം പുറത്തുവിട്ടത്. ഭീകരസംഘടനകൾ സ്ഫോടനങ്ങള്‍ നടത്താനായി  ഇ-ഓൺലൈൻ പേയ്‌മെന്റ് സർവീസുകളെയും കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളെയും വ്യാപകമായിഉയോഗപ്പെടുത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും എഫ്‌എടിഎഫ് പങ്കുവെയ്ക്കുന്നു. 2022ലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണത്തിലും സ്‌ഫോടക വസ്തുക്കൾ എത്തിച്ചത് ഓൺലൈനിലൂടെയാണെന്ന് കണ്ടെത്തി. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രതി ക്ഷേത്ര സുരക്ഷാജീവനക്കാരെയാണ് ആക്രമിച്ചത്. ഐഎസ് പ്രവർത്തകർക്കുവേണ്ടി പ്രതി 6.7 ലക്ഷം പേപാൽ വഴി കൈമാറ്റം ചെയ്തെന്നും എഫ്‌എടിഎഫ് വെളിപ്പെടുത്തുന്നു. ഇന്ത്യയെ ഞെട്ടിച്ച പുൽവാമ ആക്രമണത്തില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുവിലെ പ്രധാന അസംസ്‌കൃത വസ്തു അലൂമിനിയം പൗഡറാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇത് എത്തിച്ചതെന്നൊണ് എഫ്‌എടിഎഫിന്റെ കണ്ടെത്തല്‍.  പുൽവാമ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ സംഭവത്തില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരസംഘടനകള്‍ ലൊക്കേഷൻ…

    Read More »
  • രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തി, ശല്യം രൂക്ഷമായപ്പോൾ ഭാര്യമാർ ചേർന്ന് ഭ‌ർത്താവിനെ കൊന്നു

    ഹൈദരാബാദ്: രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ രണ്ട് ഭാര്യമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കല്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കടുത്ത മദ്യപാനിയും ശല്യക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മദ്യപിച്ചെത്തി ഭാര്യമാരെ തല്ലുന്നത് സ്ഥിരമായിരുന്നു. രണ്ട് മാസം മുന്‍പാണ് കൊല്ലപ്പെട്ട കല്യ തന്‍റെ രണ്ടാം ഭാര്യയുടെ അമ്മയെ കൊല്ലുന്നത്. മദ്യലഹരിയുടെ പുറത്തായിരുന്നു കൊലപാതകം. 60 കാരിയായ അമ്മയെ കൊലപ്പെടുത്തിയ ഇയാള്‍ ഗ്രാമത്തില്‍ നിന്ന് ഓടിപ്പോയി ഒളിവില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാൾ നാട്ടുകാരേയും രണ്ട് ഭാര്യമാരേയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച ഗ്രാമത്തിലെത്തിയ ഇയാള്‍ ഭാര്യമാരുമായി തര്‍ക്കമുണ്ടായി. പണം ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. തന്‍റെ ആവശ്യം നടന്നില്ലെങ്കില്‍ കൊന്നുകളയുമെന്നും കല്യ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ട് ഭാര്യമാരും ചേര്‍ന്ന് ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ടുപേരും ചേര്‍ന്ന് മൃതശരീരം അടുത്തുള്ള ഒരു കനാലില്‍ വലിച്ചെറിയുകയും ചെയ്തു. പിന്നീട് മൃതശരീരം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…

    Read More »
  • മൂന്നാം നിലയിൽ നിന്ന് 4 വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുതരക്ഷ

    പൂനെ: മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ നാലു വയസുകാരി കമ്പിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. അവധിയിലായിരുന്ന അഗ്നിരക്ഷാ സേനാ പ്രവ‍ർത്തകൻ തുണയായി. പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൂനെയിലെ കട്രാജ് മേഖലയിൽ വച്ചാണ് നാല് വയസുകാരി ഭാവിക ചന്ദന മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് തെന്നി വീണത്. വീഴുന്നതിനിടെ കഷ്ടിച്ച് ജനൽപ്പടിയിൽ പിടുത്തം കിട്ടിയതോടെ കുട്ടി ജനലിൽ തൂങ്ങുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയും അഗ്നിരക്ഷാ സേനാംഗവുമായ യോഗേഷ് അർജുൻ ചവാൻ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്. അപകടം നടക്കുന്ന സമയത്ത് അപാർട്ട്മെന്റിലെ കിടപ്പുമുറി അടച്ചിട്ട നിലയിലായിരുന്നു. സംഭവം കണ്ടെത്തിയ അഗ്നിരക്ഷാ സേനാംഗം പറയുമ്പോഴാണ് മകൾ ജനലിലൂടെ വീണ കാര്യം അമ്മ അറിഞ്ഞത്. നാല് വയസുകാരിയുടെ സഹോദരിയെ സ്കൂളിലേക്ക് അയക്കാനായി അമ്മ പുറത്തേക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചത്. കട്ടിലിൽ കയറിയ ശേഷം ജനാലയുടെ അടുത്തെത്തി കളിക്കുന്നതിനിടെയാണ് നാല്…

    Read More »
  • വ്യാജ ബില്ലുകളുണ്ടാക്കി, ആലിയ ഭട്ടിൽനിന്ന് തട്ടിയെടുത്തത് 77 ലക്ഷം രൂപ; മുൻ പിഎ അറസ്റ്റിൽ

    മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് (പിഎ) അറസ്റ്റിൽ. ആലിയയിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. തുടർന്നു മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23ന് ജുഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്.…

    Read More »
Back to top button
error: