ഭീഷണി, അധിക്ഷേപം; നിയമ പോരാട്ടം: വീട്ടു ജോലിയില്‍ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ടിലേക്ക്; പോലീസ് യൂണിഫോമില്‍ യുവതിയുടെ കുറിപ്പ് വൈറല്‍; ‘ദരിദ്ര സ്ത്രീകള്‍ക്ക് പല ഗ്രാമങ്ങളിലും സ്വപ്‌നം പോലും കാണാന്‍ അവകാശമില്ല’

ന്യൂഡല്‍ഹി: വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിച്ച താനെങ്ങനെയാണു പോലീസ് യൂണിഫോമെന്ന സ്വപ്നം സാക്ഷാത്കരിച്ചത് എന്ന ഒരു യുവതിയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. പരമ്പരാഗതമായ വസ്ത്രം ധരിച്ചുകൊണ്ടുള്ളതും പൊലീസ് യൂണിഫോം ധരിച്ചുകൊണ്ടുള്ളതുമായ തന്റെ രണ്ട് ചിത്രങ്ങളുടെ കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) ആയ അഞ്ജു യാദവ് പോസ്റ്റ് ഷെയര്‍ ചെയ്തത്. എല്ലാ തടസങ്ങളെയും തരണം ചെയ്തുകൊണ്ട് എങ്ങനെ താന്‍ ഈ സ്വപ്നം നേടിയെടുത്തു എന്ന് അഞ്ജു പോസ്റ്റില്‍ വിവരിക്കുന്നു.
‘ആദ്യത്തെ ചിത്രം എടുത്തപ്പോള്‍, ഞാന്‍ എന്തെങ്കിലുമായിത്തീരും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല, ഡിഎസ്പി എന്ന വാക്ക് ഞാനന്ന് കേട്ടിട്ടുപോലുമില്ല. രാവിലെ മുതല്‍ രാത്രി വരെ വീട്ടുജോലികള്‍ ചെയ്ത്, അടുത്ത ദിവസം വരുന്നതുവരെ കാത്തിരുന്ന ഒരു സ്ത്രീ മാത്രമായിരുന്നു ഞാന്‍’ എന്ന് അഞ്ജു കുറിക്കുന്നു.
‘പല ഗ്രാമങ്ങളിലെയും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വപ്നം കാണാന്‍ പോലും അര്‍ഹതയുണ്ടാവാറില്ല. അവര്‍ക്ക് അതിനുള്ള ധൈര്യമുണ്ടായാല്‍, പരിഹാസം, അധിക്ഷേപം, ദുരുപയോഗം, അക്രമം അല്ലെങ്കില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കപ്പെടുമെന്ന ഭീഷണി എന്നിവയെല്ലാം നേരിടാന്‍ അവര്‍ തയ്യാറായിരിക്കേണ്ടി വരു’മെന്നും അവര്‍ പറയുന്നു.
View this post on Instagram
‘അത്തരമൊരു അന്തരീക്ഷത്തില്‍, ഞാന്‍ സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചു. എന്റെ സ്വപ്നം ചെറുതായിരുന്നു, എന്റെ മകനെ അന്തസ്സോടെ വളര്‍ത്തുക, അന്തസ്സോടെ ജീവിക്കുക എന്നതായിരുന്നു അത്. പക്ഷേ അതിന് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എന്റെ മാതാപിതാക്കള്‍ക്കും മകനും എനിക്കും ഒരു നീണ്ട പോരാട്ടം തന്നെ അതിനായി നടത്തേണ്ടി വന്നു’.
‘വേദനയും ഭീഷണിയും ഉപദ്രവവും എല്ലാം സഹിച്ചാണ് താന്‍ തന്റെയീ സ്വപ്നം നേടിയെടുത്തത്. ഒറ്റരാത്രികൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യമല്ല ഇത്. അതിനായി സഹിച്ച കഷ്ടപ്പാടുകള്‍ വളരെ വലുതാണ്’ എന്നാണ് അഞ്ജു തന്റെ പോസ്റ്റില്‍ പറയുന്നത്. ‘പക്ഷേ ഒടുവില്‍, സ്‌നേഹവും ബഹുമാനവും അന്തസ്സും എനിക്ക് മുന്നില്‍ വന്നു തുടങ്ങി. അങ്ങനെയാണ് ആദ്യത്തെ ചിത്രത്തിലെ സ്ത്രീയില്‍ നിന്ന് രണ്ടാമത്തെ ചിത്രത്തിലെ സ്ത്രീയായി ഞാന്‍ മാറിയത്’ എന്നും അഞ്ജു കുറിച്ചു. ഇന്ത്യയിലെ പല ?ഗ്രാമങ്ങളിലും ഇന്നും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് അഞ്ജുവിന്റെ പോസ്റ്റ്. ഒരുപാടുപേര്‍ അഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകള്‍ നല്‍കി.
how-this-woman-named-anju-yadav-achieve-her-police-dream-viral-post






