India

  • ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും

    സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്‌ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര്‍ പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്‌സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും. നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്.…

    Read More »
  • ‘ഞങ്ങള്‍ 30,000 പോരാളികള്‍; ജീവന്‍ കൊടുക്കാന്‍ തയാറായി 10,000 പേര്‍; മുജാഹിദുകള്‍ക്കു നല്‍കുന്ന പണം ജിഹാദിന് ഉപയോഗിക്കും’; ബഹവല്‍പുര്‍ പള്ളിയില്‍ മസൂദ് അസ്ഹറിന്റെ ആഹ്വാനം; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ സജീവമായി പാക് തീവ്രവാദ ഗ്രൂപ്പുകള്‍; അബ്ദുള്‍ റൗഫിന്റെ തിരിച്ചറിയല്‍ നമ്പരില്‍ കുടുങ്ങി മുന്‍ പാക് വിദേശകാര്യ മന്ത്രിയും

    ബഹവല്‍പുര്‍: പോരാട്ടത്തിനു തയറാറെടുത്ത 30,000 പോരാളികളുണ്ടെന്നും അതില്‍ 10,000 പേര്‍ ജീവന്‍ പോലും കൊടുക്കാന്‍ തയാറാണെന്നും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. പ്രവര്‍ത്തനത്തിനായി സംഭാവനകള്‍ ആവശ്യപ്പെട്ടു പാകിസ്താനിലെ ബഹാവല്‍പൂര്‍ പള്ളിയില്‍ കേള്‍പ്പിച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യമെന്നു ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ‘മുജാഹിദിന് നല്‍കുന്ന ഫണ്ടുകള്‍ ജിഹാദിന് ഉപയോഗിക്കും. വലിയ മതനേതാക്കള്‍ക്കൊപ്പം പാകിസ്താനു മുജാഹിദിന്റെ അനുഗ്രഹവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഫിദായീന്‍ (പോരാളി)മാരുണ്ട്. ഒരു സേനയ്ക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല’- ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന് 2001-ലെ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുമായി ബന്ധമുണ്ട്. കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനാണ് 1999ല്‍ ഇയാളെ ഇന്ത്യക്കു വിട്ടു നല്‍കേണ്ടിവന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ ശക്തമായ തിരിച്ചടിക്കുശേഷം…

    Read More »
  • ‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’! കരുതലോടെ കാത്തു നിന്നത് 2 മണിക്കൂ‍ർ, ആനയ്ക്ക് സുഖപ്രസവത്തിന് കാവലൊരുക്കി ഇന്ത്യൻ റെയിൽവേ

    റാഞ്ചി: ജാർഖണ്ടിൽ ആനയുടെ പ്രസവത്തിന് കാവൽ നിന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കിനടുത്താണ് കാട്ടാന പ്രസവിച്ചത്. ഇതേത്തുടർന്ന് കൽക്കരിയുമായി വന്ന ട്രെയിൻ രണ്ടു മണിക്കൂർ പിടിച്ചിട്ടു. അമ്മ ആനയും കുട്ടിയും ഉൾവനത്തിലേക്ക് പോകുന്നത് വരെ ട്രെയിൻ നിർത്തിയിട്ടു. ഉൾവനത്തിലൂടെ കടന്നുപോകുന്ന ട്രാക്കിലാണ് സംഭവം. ട്രാക്ക് ചരക്ക് ഗതാഗതത്തിന് മാത്രമായി ഉപയോഗിക്കുന്നതായിരുന്നു. അമ്മ ആനയും കുട്ടിയും സുരക്ഷിതരെന്ന് വനംവകുപ്പ് അറിയിച്ചു.

    Read More »
  • കർണാടകയിൽ നേതൃമാറ്റം?; പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യയും ഡൽഹിയിൽ

    ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശിവകുമാർ തയാറായില്ല. നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്നും നിലവിൽ ഇങ്ങനെയൊരു നീക്കമില്ലെന്നും കൂടിക്കാഴ്ചയ്ക്കു മുൻപ് ഡി.കെ.ശിവകുമാർ പറഞ്ഞു. രണ്ടര വർഷം കഴിയുമ്പോൾ സിദ്ധരാമയ്യയ്ക്കു പകരം ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ ധാരണയുള്ളതായി അഭ്യൂഹമുണ്ട്. ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ച് ചില എംഎൽഎമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി നേതൃത്വത്തെ കാണാൻ ഡൽഹിയിലുണ്ട്. ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതാണ്. ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞെങ്കിലും നേതൃമാറ്റം സംബന്ധിച്ചാണു കൂടിക്കാഴ്ചയെന്ന് അഭ്യൂഹമുണ്ട്.

    Read More »
  • തെലങ്കാന ഫാക്ടറിയിലെ സ്ഫോടനം: കാണാതായിരുന്ന എട്ട് പേർ മരിച്ചതായി പ്രഖ്യാപിച്ചു; ഡിഎൻഎ പരിശോധന തുടരുന്നു

    ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം. വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ മൃതദേഹങ്ങൾ സ്ഫോടനത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരിക്കാമെന്ന് സ്ഥിരീകരിച്ചത്. 44 മൃതദേഹങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ കാണാതായിരുന്ന രാഹുൽ, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിൻ, അഖിലേഷ്, രവി, ഇർഫാൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബങ്ങളെ അധികൃതർ വിവരം അറിയിക്കുകയും അന്ത്യകർമ്മങ്ങൾ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങളോ കണ്ടെത്തലുകളോ ഉണ്ടായാൽ ഉടൻ അറിയിക്കുമെന്നും ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനാ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മരുന്ന് നിർമാണ കമ്പനിയായ സിഗാച്ചിയുടെ പ്ലാന്റിലാണ് ഭീകരമായ സ്ഫോടനമുണ്ടായത്. തുടർന്ന് വൻ തീപിടിത്തമുണ്ടാവുകയും ഡസൻ കണക്കിന് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന അപകടകരമായ ചില വസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായതെന്നാണ്…

    Read More »
  • കുലുങ്ങി വിറച്ച് ഇന്ദ്രപ്രസ്ഥം, ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയിലെ ഝജ്ജാര്‍

    ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഹരിയാനയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സമാന തീവ്രതയുള്ള ഭൂചലനം അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 9.25 ഓടെയായിരുന്നു ഭൂചലനം. പ്രകമ്പനം ജനങ്ങളില്‍ ഭയമുണ്ടാക്കിയെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Read More »
  • കേരളം പൂർണമായി സ്തംഭിച്ചു, അഖിലേന്ത്യാ പണിമുടക്കിന് സമാപനം

    ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂ‍ർ അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചു. ബുധനാഴ്ച അർധരാത്രി 12നാണ് സമരം അവസാനിച്ചത്. കേരളം, ബിഹാർ, ബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് സമരം കർശനമായി. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു. ബാങ്കിംഗ് സേവനങ്ങളും പോസ്റ്റ് ഓഫീസ് അടക്കമുള്ള മറ്റു സേവനങ്ങളും തടസ്സപ്പെട്ടു. ഐടി മേഖലയിലെ യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഐടി പാർക്കുകളുടെയും സ്പെഷ്യൽ എക്കണോമിക് സോണുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ തുടർന്നു. കേരളത്തിൽ പണിമുടക്ക് പൂർണമായിരുന്നു. ചുരുക്കം ചില കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയതല്ലാതെ മറ്റെല്ലാ സർവീസുകളും നിലച്ചു. ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആ‍‍ർജെഡി കോൺ​ഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായിരുന്നു. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബം​ഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. സില്ലി​ഗുരിയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. അതേ സമയം, ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിലായിരുന്നു. ചെന്നൈയിലും ജനജീവിതം…

    Read More »
  • ‘വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ പള്ളയ്ക്കു ഡ്രോണ്‍ കയറ്റും’; ട്രംപിന് എതിരേ ഭീഷണിയുമായി ഇറാന്‍; ‘രക്ത സഖ്യ’മെന്ന പേരില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 27 ദശലക്ഷം ഡോളര്‍ ശേഖരിച്ചെന്നും വെളിപ്പെടുത്തല്‍; അവസാനയായി വെയില്‍ കാഞ്ഞത് ഏഴാം വയസിലെന്ന് പരിഹസിച്ച് ട്രംപ്

    ടെഹ്‌റാന്‍: യുഎസുമായുള്ള ബന്ധം പൂര്‍വാധികം വഷളായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ നല്‍കി ഇറാന്‍. ഫ്‌ലോറിഡയിലെ വസതിയില്‍ പോലും ട്രംപ് സുരക്ഷിതനല്ലെന്നാണ് ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമായ ജവാദ് ലറിജാനിയുടെ വാക്കുകളാണു വിവാദമാകുന്നത്. വെയില്‍ കാഞ്ഞ് കിടക്കുമ്പോള്‍ ട്രംപ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ഇറാന്റെ പ്രകോപനം. ‘ട്രംപിന് ഇനി പഴയതുപോലെ മാര്‍ എ ലഗോയില്‍ വെയില്‍ കാഞ്ഞ് കിടക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞന്‍ ഡ്രോണ്‍ ട്രംപിന്റെ പൊക്കിള്‍ തുളച്ച് കയറും. കാര്യങ്ങള്‍ അത്ര ലളിതമാണ്’ എന്നായിരുന്നു ലറിജാനിയുടെ വാക്കുകള്‍. ഇറാന്‍ സൈനിക ജനറലായ ഖ്വാസിം സുലൈമാനിയെ വധിച്ചതില്‍ ട്രംപിന്റെ പങ്ക് സൂചിപ്പിച്ചായിരുന്നു ഈ വാക്കുകള്‍. ഇറാന്റെ ഭീഷണി ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യങ്ങളോട്, അതൊരു ഭീഷണിയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാണ് അവസാനമായി വെയില്‍ കാഞ്ഞതെന്ന നര്‍മം കലര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അത് കുറേയേറെ മുന്‍പാണ്, എനിക്ക് ഏഴു വയസുള്ളപ്പോളോ മറ്റോ ആണ്.…

    Read More »
  • രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം ഇങ്ങനെയാകും, ഭാവി പദ്ധതി തുറന്ന് പറഞ്ഞ് അമിത് ഷാ

    അഹമ്മദാബാദ്: രാഷ്ട്രീയത്തിൽ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ വിവരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കുന്ന സഹ്കർ സംവാദിൽ വിരമിക്കൽ ജീവിതത്തെക്കുറിച്ച് അമിത് ഷാ മനസ്സുതുറന്നത്. വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദു വേദഗ്രന്ഥങ്ങളിൽ എങ്ങനെ മുഴുകാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു. രാസവളങ്ങൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് പലപ്പോഴും കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മുമ്പ് നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ മരുന്നുകളൊന്നും ആവശ്യമില്ലാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങൾ കുറയ്ക്കുക…

    Read More »
  • ക്രിക്കറ്റിലെ ‘പവര്‍ഹൗസി’ന് എന്തു പറ്റി? ആറുമാസം കൂടുമ്പോള്‍ കോച്ചിനു മാറ്റം! ക്രിക്കറ്റ് അക്കാദമിയും ആവശ്യത്തിനു പണവുമില്ല; തീവ്രവാദ ആക്രമണവും സ്വജന പക്ഷപാതവും പച്ചപ്പടയ്ക്ക് ഏല്‍പ്പിച്ചത് വന്‍ ആഘാതം; വിന്‍ഡീസും ശ്രീലങ്കയും പോലെ പാക് ക്രിക്കറ്റിന്റെ ഭാവിയും ഇരുളിലേക്കോ?

    ന്യൂഡല്‍ഹി: ഒരുകാലത്തു ക്രിക്കറ്റിലെ ‘പവര്‍ഹൗസ്’ എന്നറിയപ്പെട്ടിരുന്ന പാകിസ്താന്‍ ഇന്നു വന്‍ തകര്‍ച്ചയുടെ വക്കില്‍. മോശം ടീം മാനേജ്‌മെന്റും രാഷ്ട്രീയ അതിപ്രസരവും അധികാരക്കൊതിമൂത്ത ഉദ്യോഗസ്ഥരും ചേര്‍ന്ന് മികച്ച ടീമായിരുന്ന പാകിസ്താനെ ഇന്നു പടുകുഴിയിലേക്കാണു തള്ളിവിടുന്നത്. അടുത്തിടെ പുതിയൊരു ഹെഡ്‌കോച്ചിനെ നിയമിച്ചതോടെയാണു പാക് ക്രിക്കറ്റ് ടീമിലെ അധികാര വടംവലിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുറത്തുവന്നത്. നാലുവര്‍ഷത്തിനിടെ വന്ന ഏഴാമത്തെ കോച്ചാണിത്. നിരന്തരമായ പ്രതിസന്ധിയിലൂടെയാണു ടീം കടന്നുപോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍വരെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച അസ്ഹര്‍ മഹമൂദിനെയാണ് ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചത്. 1996ല്‍ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയറിഞ്ഞതോടെയാണു ടീമിന്റെ ശനിദശ തുടങ്ങിയത്. ടി 20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരേ 4-1ന് ആണു പരാജയപ്പെട്ടത്. പിന്നാലെ നടന്ന ഏകദിനത്തിലും 3-0 എന്ന നിലയില്‍ നാണംകെട്ടു. കുറഞ്ഞുവരുന്ന ആരാധക പിന്തുണയ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ ആശങ്കകളും ടീമിന്റെ പ്രകടനത്തെ പിന്നോട്ടു കൊണ്ടുപോയി. മഹമൂദിന്റെ നിയമനത്തിലൂടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു റീസെറ്റ് ബട്ടണ്‍ ഞെക്കാനാണ്…

    Read More »
Back to top button
error: