Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

വനിതാ ലോകകപ്പില്‍ തവിടുപൊടി; ബംഗ്ലാദേശിനു മുന്നില്‍ നാണംകെട്ട് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം; 38 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ട്; ടോസ് കിട്ടിയിട്ടും മുതലാക്കാന്‍ കഴിഞ്ഞില്ല

കൊളംബോ: വനിത ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട് തോറ്റ് പാകിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്‍യാ ഹൈദറാണ് ബംഗ്ലാദേശിനായി വിജയം പേരിലാക്കിയത്. ക്യാപ്റ്റൻ നിഗാർ സുൽത്താന, ശോഭന മൊസ്താരി എന്നിവരും മികച്ച പിന്തുണ നൽകി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 31.1 ഓവറിലാണ് വിജയ റണ്‍സിലേക്ക് എത്തിയത്.

കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Signature-ad

ക്യാപ്റ്റന്‍റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ ഒമൈല്‍ സൊഹൈല്‍ (0), സിദ്ര അമീന്‍ (0) എന്നിവര്‍ മടങ്ങുകയായിരുന്നു. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ മറൂഫ ബൗള്‍ഡാക്കി. പിന്നീട് മുനീബ അലി – റമീം ഷമീം എന്നിവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ കൂടി പൊടുന്നനെ വീണു.

മുനീബ (17), റമീം (23) എന്നിവരെ നഹീദ അക്തറും മടക്കി. ഇതോടെ നാലിന് 47 എന്ന നിലയിലായി പാകിസ്ഥാന്‍. തുടര്‍ന്ന് എത്തിയവരില്‍ സന (22) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നു. അലിയ റിയാസ് (13), സിദ്ര നവാസ് (15), നതാലിയ പെര്‍വെയ്‌സ് (9), നഷ്‌റ സന്ധു (1), സാദിയ ഇഖ്ബാല്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിയാന ബെയ്ഗ് (16) പുറത്താവാതെ നിന്നു.

Back to top button
error: