India
-
പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു, തിരുപ്പതി ദേവസ്വം ജീവനക്കാരനെ പുറത്താക്കി
വിശാഖപട്ടണം: ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന് തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരനെ സസ്‌പെന്‍ഡുചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിരുപ്പതി പുട്ടൂര്‍ സ്വദേശി എ രാജശേഖരബാബുവിനെയാണ് തിരുപ്പതി ദേവസ്വം ജോലിയില്‍ നിന്ന് മാറ്റിനിറുത്തിയത്. ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നു എന്ന് കണ്ടെതിനെത്തുടര്‍ന്നാണ് നടപടി എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹിന്ദുമത വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ ജോലിചെയ്യാന്‍ അര്‍ഹതയുള്ളത് എന്ന് സര്‍വീസ് നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹൈന്ദവേതര ആചാരങ്ങളില്‍ നിന്നും ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ദേവസ്വംബോര്‍ഡിന് അനുമതി നല്‍കുന്നുണ്ട്. ഹിന്ദുമതാചാരപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തിരുപ്പതി ദേവസ്വം. രാജശേഖരബാബു പള്ളിയിലെ ഞായറാഴ്ച പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. അന്യമതസ്ഥരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയായിരുന്നു നടപടി എടുക്കാന്‍ തീരുമാനിച്ചത്. തിരുപ്പതി ദേവസ്വംബോര്‍ഡിന്റെ വിവിധ…
Read More » -
ഭരണപ്രതിപക്ഷങ്ങളെ ഒരു പോലെ വെള്ളം കുടിപ്പിച്ച് ചാരസുന്ദരി! കേരളം ക്ഷണിച്ച 41 പേരില്‍ ഒരാള്‍; ജ്യോതി മല്‍ഹോത്ര ആരാണ് ?
കൊച്ചി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയെ ചൊല്ലി കേരളത്തില്‍ രാഷ്ട്രീലപ്പോര് കടുക്കുകയാണ്. ജ്യോതിയെ സംസ്ഥാന ടൂറിസംവകുപ്പ് കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പിന്റെ പ്രമോഷനുവേണ്ടി ക്ഷണിച്ചുവരുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ആദ്യം വിമര്‍ശനം ഉന്നയിച്ചിരുന്നത്. പിന്നീട് വിഷയം ബിജെപി ദേശീയ വക്താവ് അടക്കം ഏറ്റെടുക്കുകയും സംസ്ഥാന സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്തിരുന്നെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ ആറ് പേരില്‍ ഒരാളാണ് ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. വാട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി വിവരങ്ങള്‍ പങ്കുവച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആരാണ്…
Read More » -
ഉത്തരേന്ത്യയിലെ മഴക്കെടുതി, ഒരു മാസത്തിനിടെ മരണം 130 കടന്നു; ഛത്തീസ്ഗഢിൽ 17 പേരെ സാഹസികമായി രക്ഷിച്ചു
ന്യൂഡൽഹി: കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലുണ്ടായ മഴക്കെടുതിയിൽ ഒരു മാസത്തിനിടെ മരണം 130 കടന്നെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 80 ആയി. കാണാതായ 35 പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തത്. ഏറ്റവും നാശം ഹിമാചലിലെ മാണ്ഡിയിലാണ്. ജൂണ്‍ 20ന് ആരംഭിച്ച മണ്‍സൂണിന് പിന്നാലെ 78 മരണങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 28 പേര്‍ റോഡ് അപകടത്തില്‍ മരിച്ചപ്പോള്‍ ബാക്കിയുള്ള 50 പേര്‍ മരിച്ചത് മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയിലാണ്. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരണം 70 കടന്നു. റോഡ് അപകടങ്ങളിൽ മരിച്ചത് 50ലധികം പേരാണെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ നാശനഷ്ടമുണ്ടായ ഉത്തരകാശിയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യോമ നിരീക്ഷണം നടത്തി. മഴക്കെടുതിയിൽ ഉത്തരകാശിയിൽ മാത്രം മരിച്ചത് എട്ടു പേരാണ്. അതേസമയം ഛത്തീസ്ഗഡ്ഢിലെ കോബ്രയിൽ വെള്ളം കയറിയ വീടിന് മുകളിൽ കുടുങ്ങിയ കുടുംബത്തിലെ 17 പേരെ സാഹസികമായി രക്ഷപ്പെടുത്തി.…
Read More » -
രാഹുലിനെ അമേഠിയില്‍ വീഴ്ത്തിയ ബി.ജെ.പിയുടെ പെണ്‍പുലി! മോദിയുടെ വിശ്വസ്തയ്ക്ക് എന്തു സംഭവിച്ചു? സ്മൃതി ബി.ജെ.പി വിടുമോ? തല്‍ക്കാലം മുഖത്ത് ചായംപൂശി ക്യാമറയ്ക്ക് മുന്നില്‍
മുംബൈ: അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാല്‍ ശര്‍മ്മയോട് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തിന് താത്കാലിക വിരാമമിട്ട് പഴയ സീരിയല്‍ അഭിനേതാവായി തിരിച്ചെത്തി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. സ്മൃതിയെ പ്രശസ്തയാക്കിയ 2000കളിലെ ഹിറ്റ് ‘ക്യോം കീ സാസ് ഭീ കഭി ബഹൂ ഥീ'(എന്തുകൊണ്ടെന്നാല്‍ അമ്മായി അമ്മയും ഒരിക്കല്‍ വധു ആയിരുന്നു) സീരിയലിലെ ‘തുളസി വിരാനി’ എന്ന കഥാപാത്രമായാണ് തിരിച്ചെത്തുന്നത്. നിര്‍മ്മാതാവ് ഏകതാ കപൂറിന്റെ സീരിയല്‍ 28 മുതല്‍ രാത്രി 10.30ന് സ്റ്റാര്‍ പ്‌ളസ് ടിവിയില്‍ പുനഃരാരംഭിക്കും. സീരിയലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2000-2008 കാലത്ത് പ്രക്ഷേപണം ചെയ്ത ടിവി സീരിയല്‍ പ്രേക്ഷക പ്രീതിയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ഒന്നാമതായിരുന്നു. 2025 ജൂലായ് മൂന്നിന് സീരിയല്‍ തുടങ്ങിയതിന്റെ 25 വാര്‍ഷികമായിരുന്നു. സ്മൃതിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം വീതം പ്രതിഫലമുണ്ടെന്നാണ് വിവരം. ആദ്യകാലത്ത് എപ്പിസോഡിന് 1,800 രൂപയായിരുന്നു പ്രതിഫലം. പഞ്ചാബി-ബംഗാളി വേരുകളുള്ള സ്മൃതി…
Read More » -
ദാദി മാ ഇനി ഓര്‍മ, ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന വത്സല ചരിഞ്ഞു, ജനിച്ചത് കേരളത്തിൽ, മൃഗസ്നേഹികളുടെ പ്രിയങ്കരി
ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയായി മധ്യപ്രദേശ് സർക്കാർ അവകാശപ്പെട്ട വത്സല, ചൊവ്വാഴ്ച പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഹിനൗട്ട ശ്രേണിയിൽ ചെരിഞ്ഞു. 100 വയസ്സിനു മുകളിൽ പ്രായം ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന ആനയാണ് വത്സല. കേരളത്തിൽ നിന്നാണ് വത്സലയെ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. പിന്നീട് പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി. നൂറ്റാണ്ട് നീണ്ട ‘വത്സല’യുടെ സൗഹൃദത്തിന് ഇന്ന് വിരാമമായി. ‘വത്സല’ പന്ന ടൈഗർ റിസർവിൽ അന്ത്യശ്വാസം വലിച്ചു. അവൾ വെറുമൊരു ആനയല്ല, നമ്മുടെ വനങ്ങളുടെ നിശബ്ദ സംരക്ഷകയും, തലമുറകളുടെ സുഹൃത്തും, മധ്യപ്രദേശിന്റെ വികാരങ്ങളുടെ പ്രതീകവുമായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. ക്യാമ്പ് ആനകളുടെ സംഘത്തെ നയിച്ച ആനയായിരുന്നു വത്സല. വളരെക്കാലമായി റിസർവ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമായിരുന്നു വത്സല . കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന നിലയിൽ, സംഘത്തെ നയിച്ചിരുന്നത് വത്സലയായിരുന്നു. മുൻകാലുകളിൽ ഒന്നിലെ നഖം ഒടിഞ്ഞതിനെത്തുടർന്ന് വത്സല…
Read More » -
കനത്ത മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നു; പുതിയതായി നിർമ്മിച്ച സംസ്ഥാനപാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി
ജയ്പൂർ: രാജസ്ഥാനിൽ പുതിയതായി നിർമ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി.ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നായിരുന്നു സംഭവം. ഝുൻഝുനു ജില്ലയിൽ ഉദയ്പൂർവതിയിലെ ബാഗുലിയിലൂടെ കടന്നുപോകുന്ന കട്‌ലി നദിയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് റോഡ് ഒലിച്ചുപോയത്. ഈ പ്രദേശത്ത് 86 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദിയിലെ ശക്തമായ ഒഴുക്ക് പുതുതായി നിർമ്മിച്ച റോഡിന് ഭീഷണിയാവുകയും റോഡിന്റെ ഒരു വലിയ ഭാഗം ഒലിച്ചുപോവുകയുമായിരുന്നു. സികാർ, ഝുൻഝുനു, ചുരു ജില്ലകളിലൂടെ ഒഴുകുന്ന കട്‌ലി നദിയിൽ മഴക്കാലത്ത് മാത്രമാണ് കാര്യമായി വെള്ളമുണ്ടാവുക. എന്നാൽ അടുത്ത കാലത്തായി നദീതീരത്ത് നിരവധി കൈയേറ്റങ്ങൾ കണ്ടെത്തിയിരുന്നു. നദിയിലെ കൈയേറ്റങ്ങളും അനധികൃത മണൽ, ഖനനവും തടയാൻ സർക്കാർ നടപടികളും ആരംഭിച്ചിരുന്നു. റോഡ് തകർന്നതിന് പിന്നാലെ പരിസര ഗ്രാമങ്ങളിലെ നിരവധി ആളുകൾ ഈ കാഴ്ച കാണാൻ തടിച്ചുകൂടുകയും വീഡിയോകൾ എടുക്കുകയും ചെയ്തു. ഈ വീഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിച്ചു. റോഡ് ഇടിഞ്ഞപ്പോൾ ഒപ്പം ഒരു…
Read More » -
കേന്ദ്ര നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക്, കൊച്ചിയിൽ കെഎസ്ആർടിസി തടഞ്ഞു, അവശ്യ സർവീസുകൾക്ക് ഇളവ്
തിരുവനന്തപുരം/ ഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആറ് മണിക്കൂർ പിന്നിട്ടു. കേരളത്തെ പണിമുടക്ക് ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നഗരത്തിൽ ഏതാനും ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായി ജീവനക്കാർ പ്രതികരിച്ചു. തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി.ദീർഘദൂര ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. നഗരത്തിൽ ചുരുക്കം ചില ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. 17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി…
Read More » -
കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലാണ് മൃതദേഹം. ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങുകയാണ്. നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം എട്ട് മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം. ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെ പ്രത്യേക റോപ്പുകൾ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിൻറെ ക്യാബിന്…
Read More » -
പുലർച്ചെ ഒരു മണിക്ക് നായയുടെ ഉച്ചത്തിലുള്ള കുര, ഉണർന്നപ്പോൾ വീടിന് വിള്ളൽ; 67 പേരുടെ ജീവൻ രക്ഷിച്ചത് വളർത്തുനായ
മാണ്ഡി: ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 80 ഓളം പേരാണ് മരണപ്പെട്ടത്. എന്നാൽ വളർത്തു നായയുടെ കുര രക്ഷിച്ചത് 67 പേരുടെ ജീവനാണ്. മാണ്ഡി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നായയുടെ കുര കേട്ട് ഉണർന്നത് മൂലം 20 കുടുംബങ്ങളിൽ നിന്നുള്ള 67 പേർക്ക് തങ്ങളുടെ ജീവൻ തിരിച്ച് കിട്ടിയത്. ജൂൺ 30 ന് അർദ്ധരാത്രി തുടങ്ങിയ മഴ മാണ്ഡിയിലെ ധരംപൂർ പ്രദേശത്തെ ഗ്രാമം പൂർണമായും തകർത്തിരുന്നു. ശക്തമായി മഴ പെയ്യുന്നതിനിടെ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ ഉറക്കെ കുരക്കുകയും ഓരിയിടുകയും ചെയ്തതോടെയാണ് 20 കുടുംബങ്ങൾ രക്ഷപ്പെട്ടത്. പ്രദേശവാസിയായ നരേന്ദ്ര നായയുടെ കുരകേട്ട് ഉണർന്ന് മുകളിലേക്ക് ചെന്നപ്പോഴാണ് വൻ അപകടം തിരിച്ചറിഞ്ഞത്. ‘പുലർച്ചെ ഒരു മണിയോടെ വീട്ടിലെ നായ കുരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ശബ്ദം കേട്ട് നായയുടെ അടുത്തേക്ക് പോയപ്പോൾ വീടിന്റെ ചുമരിൽ വലിയ വിള്ളൽ കണ്ടു. അതിലൂടെ വെള്ളം അകത്തുകടക്കാൻ…
Read More » -
ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ന്യൂനമർദ്ദം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതായും കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും നാളെ മുതൽ 12/07/2025 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ ജാഗ്രത നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് (08/07/2025) രാത്രി 11.30 വരെ…
Read More »