India

  • വോട്ടിനു കോഴ: തമിഴ്‌നാട് ബിജെപിക്കു തലവേദയായി കൂടുതല്‍ തെളിവുകള്‍; ഒന്നരക്കിലോ സ്വര്‍ണം വിറ്റ കേസ് തുമ്പായി; ബിജെപി എംഎല്‍എയും പ്രസിഡന്റുമായ നാഗേന്ദ്രനുമായി ബന്ധിപ്പിക്കുന്ന കോള്‍ രേഖകള്‍ കോടതിയില്‍; 3.98 കുഴല്‍പ്പണം വീണ്ടും ചര്‍ച്ചയിലേക്ക്

    ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെട്ട ‘വോട്ടിനു കോഴ’ക്കേസ് വീണ്ടും അന്വേഷിക്കാന്‍ സിബി-സിഐഡി. പണമിടപാടുകളും കോള്‍ ഡാറ്റ രേഖകളും ഉള്‍പ്പെടെ പരിശോധിച്ചാണു നടപടിയെന്നാണു കോടതി രേഖകള്‍ വ്യക്മാക്കുന്നത്. 2024 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്ന 3.98 കോടിയുടെ പണം പിടിച്ചടുത്തിരുന്നു. ഇതും ബിജെപിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ബന്ധവും ഏജന്‍സി ഔദ്യോഗികമായി കണ്ടെത്തിയെന്നാണു വിവരം. ആവശ്യത്തിനു തെളിവില്ലാതെ കേസന്വേഷണം നിലച്ചെന്നു ബിജെപി നേതാക്കളും പോലീസും വിലയിരുത്തിയ ഘട്ടത്തിലാണു പുതിയ തുമ്പില്‍ പിടിച്ചുള്ള നീക്കം. അടുത്തിടെ ഒന്നരക്കിലോ സ്വര്‍ണം പണമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളാണ് നാഗേന്ദ്രനിലേക്ക് വീണ്ടും അന്വേഷണം എത്തിച്ചത്. അന്വേഷണം ശക്തമായാല്‍ നാഗേന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന ആശങ്കയും തമിഴ്‌നാട് ബിജെപിയിലുണ്ട്. തെരഞ്ഞെടുപ്പു നടക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ ഇതു ബിജെപിക്കു കനത്ത തിരിച്ചടിയാകും. 1.5 കിലോ സ്വര്‍ണ്ണക്കട്ടി വിറ്റ ശേഷം 97.92 ലക്ഷം രൂപ പണം കൈമാറിയതിന് സൂരജ് എന്ന വ്യക്തിയെ ജൂണ്‍ 30…

    Read More »
  • ലഷ്‌കറെ തോയ്ബയുടെ നിഴല്‍ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടിനെ തീവ്രവാദികളാക്കി പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയുടെ നയതന്ത്ര വിജയയെന്ന് വിദേശകാര്യ വകുപ്പ്; പഹല്‍ഗാം ആക്രമണം ഏറ്റവും നിഷ്ഠൂരമായ പ്രവൃത്തിയെന്ന് മാര്‍ക്കോ റൂബിയോ

    വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്. ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും ആഗോള തലത്തിലും ലഷ്‌കറെയുടെ നിഴല്‍ സംഘടന ഭീഷണിയായി ഉയര്‍ന്നുവരുന്നു. 2008ലെ മുംബൈ ആക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ടി.ആര്‍.എഫ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നീക്കത്തെ ഇന്ത്യന്‍ എംബസി സ്വാഗതം ചെയ്തു.…

    Read More »
  • പൊതു ആവശ്യത്തിനു ഭൂമി ഏറ്റെടുക്കല്‍: വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി; ചട്ട പ്രകാരമുള്ള നഷ്ടപരിഹാരത്തിന് എല്ലാവര്‍ക്കും അവകാശം

    ന്യൂഡല്‍ഹി: പൊതു ആവശ്യങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവരെ മാത്രം പുനരധിവസിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി. ഭൂമി ഏറ്റെടുക്കുമ്പോള്‍ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഭൂമി ഏറ്റെടുക്കലില്‍ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പുനരധിവാസത്തിന് അര്‍ഹതയുണ്ടായിരിക്കൂ. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ പുനരവധിവാസ പദ്ധതികള്‍ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. ഹരിയാന നഗര വികസന അതോറിറ്റിയുടെ അപ്പീലാണ് പരിഗണിച്ചത്. എങ്കിലും, പ്രസ്തുത കേസിലെ ഹര്‍ജിക്കാര്‍ക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ പുനരധിവാസം നടപ്പാക്കുന്നുണ്ടെങ്കില്‍ മാനുഷിക പരിഗണനയിലും, ഭൂവുടമകള്‍ക്ക് നീതി ഉറപ്പാക്കാനും മാത്രമായിരിക്കണം. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കരുത്. സംസ്ഥാനങ്ങളുടെ പ്രീണന പദ്ധതികളെച്ചൊല്ലി വലിയ നിയമയുദ്ധങ്ങളാണ് നടക്കുന്നത് -ഉത്തരവില്‍ പറഞ്ഞു.  

    Read More »
  • എയര്‍ ഇന്ത്യ അപകടം: പൈലറ്റുമാരെ പഴിക്കാന്‍ വരട്ടെ; ബോയിംഗ് ഡ്രീംലൈനറിലെ സോഫ്റ്റ്‌വേറിന് പൈലറ്റിന്റെ സഹായമില്ലാതെ എന്‍ജിനിലേക്കുള്ള ഇന്ധനം വിഛേദിക്കാന്‍ കഴിയുമെന്ന് ഏവിയേഷന്‍ വിദഗ്ധ; മുമ്പ് രണ്ടുവട്ടം സംഭവിച്ചു; ബോയിംഗ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന സൂചനയുമായി വെളിപ്പെടുത്തല്‍

    ന്യൂയോര്‍ക്ക്: ബോയിംഗ് വിമാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ്ന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേരി ഷിയാവോ. ബോയിംഗ് വിമാനങ്ങളുടെ ഇന്ധന സ്വിച്ച് സംബന്ധിച്ചാണ് ഇവരുടെ വെളിപ്പെടുത്തല്‍. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് തനിയെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേര്‍ സംവിധാനം ബോയിംഗ് വിമാനങ്ങള്‍ക്കുണ്ടെന്നും ആകാശത്തുവച്ച് ഇതു രണ്ടു വട്ടം സംഭവിച്ചിട്ടുണ്ടെന്നും അഹമ്മദാബാദ് അപകടം സംബന്ധിച്ച് അന്തിമ തീരുമാനങ്ങളിലേക്ക് എത്തുംമുമ്പ് ഇതേക്കുറിച്ചു പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ വിമാന അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള വ്യാപക നീക്കം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇവരുടെ ഗുരുതര വെളിപ്പെടുത്തല്‍. ബോയിംഗ് 787 വിമാനങ്ങള്‍ക്കു സോഫ്റ്റ്‌വേര്‍ അധിഷ്ഠിത ഫ്യൂവല്‍ സ്വിച്ച് സംവിധാനമുണ്ട്. 75 ശതമാനം കേസുകളിലും പൈലറ്റുമാരാണ് ഇക്കാര്യത്തില്‍ പഴി കേള്‍ക്കാറ്. എന്നാല്‍, അങ്ങനെയല്ലാത്ത സംഭവങ്ങളുണ്ടെന്നും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 2019ല്‍ നിപ്പോണ്‍ എയര്‍വേയ്‌സിന്റെ ബോയിംഗ് 787 ന്റെ ഇന്ധന സ്വിച്ചുകള്‍ ആകാശത്തുവച്ച് ഓഫ്…

    Read More »
  • ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ന്യൂനപക്ഷ വോട്ടര്‍മാര്‍ പുറത്ത്; ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ കടുംവെട്ട്; പൂര്‍ണിയ ജില്ലയില്‍ മാത്രം 400 പേര്‍ പുറത്ത്; പൗരത്വ രജിസ്റ്റര്‍ പിന്‍വാതിലിലൂടെ നടപ്പാക്കുന്നെന്ന് ടിഡിപി; ബിജെപി വെട്ടില്‍

    ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍പ്പട്ടികയുടെ പുനഃപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബിഹാറില്‍ പട്ടിക പുതുക്കല്‍ ജൂണിലാണ് അവസാനിച്ചത്. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടര്‍മാരെ പുറംതള്ളിയത്. ജൂണില്‍ തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃപരിശോധന. പൂര്‍ണിയ ജില്ലയിലെ ചിമ്മിനി ബസാര്‍ എന്ന സ്ഥലത്ത് മാത്രം നാനൂറോളംപേര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരുമാണ്. പുനഃപരിശോധനയുടെ ഭാഗമായി പേരുചേര്‍ക്കല്‍ ഫോം ആവശ്യപ്പെട്ട് ബൂത്തുതല ഉദ്യോഗസ്ഥരെ സമീപിച്ച ഘട്ടത്തിലാണ് പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. പുതിയ വോട്ടറെന്ന നിലയില്‍ പേരുചേര്‍ക്കേണ്ട സ്ഥിതിയിലാണിവര്‍. എന്നാല്‍ അതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഭൂരിഭാഗം പേര്‍ക്കുമില്ല. ബിഹാറില്‍ പതിറ്റാണ്ടുകളായി കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കവും പുനഃപരിശോധനയുടെ ഭാഗമായി നടക്കുന്നുണ്ട്. ബിഎല്‍ഒമാര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. 35 ലക്ഷത്തിലേറെപേര്‍ ഇപ്പോള്‍ തന്നെ പട്ടികയില്‍നിന്ന്…

    Read More »
  • അഞ്ചു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിന് അരികെ മദ്യപാനവും ലൈംഗിക ബന്ധവും; ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം; പോലീസ് വിരട്ടിയപ്പോള്‍ മണിമണി പോലെ ഉത്തരം; ഒടുവില്‍ അറസ്റ്റ്

    ലക്‌നൗ: അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. റോഷ്നി, കാമുകന്‍ ഉദിത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുറ്റം റോഷ്‌നിയുടെ ഭര്‍ത്താവ് ഷാറൂഖിന്റെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. ഷാറൂഖാണ് മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു റോഷ്നി ആദ്യഘട്ടത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെ റോഷ്നിയും ഉദിതും കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ വായില്‍ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. ഷാറൂഖ് വീട്ടിലില്ലെന്നു മനസ്സിലാക്കിയ ഉദിത്, ഭക്ഷണവും ലഹരി വസ്തുക്കളുമായി റോഷ്‌നിയെ കാണാന്‍ എത്തി. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകള്‍ കണ്ടതോടെ കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ മൃതദേഹത്തിനരികെ ഇരുന്ന് മദ്യപിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷം അവിടെ തന്നെ കിടന്നുറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുഞ്ഞ് കൊല്ലപ്പെട്ടു എന്ന വിവരം ചൊവ്വാഴ്ചയാണ് റോഷ്നി പൊലീസിനെ അറിയിച്ചത്.…

    Read More »
  • ‘ഇനി ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി’; അമേരിക്കയെയും അവരുടെ നായയായ സയണിസ്റ്റുകളെയും നേരിടാന്‍ ശക്തമെന്നും ഖമേനി; പുതിയ വീഡിയോ പുറത്ത്; ആണവ ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ ഉപരോധമെന്ന് ഫ്രാന്‍സ്; ഇറാനുമേല്‍ കടുത്ത സമ്മര്‍ദം

    ദുബായ്: ഇറാനെതിരായ ഏതൊരു സൈനികാക്രമണവും നേരിടാന്‍ തയാറെന്ന് പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. 12 ദിവസത്തെ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിലുണ്ടായതിനേക്കാള്‍ നാശം എതിരാളികള്‍ക്കു നല്‍കും. ‘അമേരിക്കയുടെയും അവരുടെ നായ്ക്കളായ സയണിസ്റ്റ് ഭരണകൂടത്തെയും (ഇസ്രയേല്‍) നേരിടാന്‍ നമ്മുടെ രാജ്യം ശക്തമാണെ’ന്നും അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇസ്രയേലും അമേരിക്കയും കഴിഞ്ഞമാസം ഇസാനില്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ താവളത്തിനടക്കം സാരമായ നാശമുണ്ടാക്കിയെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നും ഖമേനി പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെയുള്ള മിസൈല്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ വാക്കുകള്‍. നയതന്ത്രത്തിലായാലും സൈനിക നടപടികളിലാണെങ്കിലും ഇറാന്റെ കൈകള്‍ നിറഞ്ഞുതന്നെയാണ്. ദുര്‍ബലമാണെന്ന് ആരും കരുതരുതെന്നും ഖമേനി പറഞ്ഞു. എന്നാല്‍, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നാണു വിവരം. അമേരിക്ക, മൂന്ന് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഓഗസ്റ്റ് അവസാനംതന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു കര്‍ശന നിര്‍ദേശം…

    Read More »
  • സിറിയയില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രായേല്‍; തെക്കന്‍ സിറിയയില്‍നിന്ന് സൈന്യം പിന്‍വാങ്ങുംവരെ ആക്രമണമെന്ന് പ്രഖ്യാപനം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും സൈനിക കേന്ദ്രത്തിലും ബോംബ് വീണു; ഡ്രൂസ് വിഭാഗത്തെ സംരക്ഷിക്കുമെന്ന് നെതന്യാഹു

    ദമാസ്‌കസ്: ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിറിയയില്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍. സിറിയന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു സമീപത്തെ സൈനിക കേന്ദ്രങ്ങളടക്കംതകര്‍ത്തെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തിലാണ് നടപടിയെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ക്കെതിരേ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കു മറുപടിയാണെന്നും ഐഡിഎഫ് എക്‌സില്‍ വ്യക്തമാക്കി. സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനു പിന്നാലെ ഇടക്കാല ഭരണകൂടം പ്രസിഡന്റ് അഹമ്മദ് അല്‍ ഷരയുടെ നേതൃത്വത്തില്‍ അധികാരമേറ്റിരുന്നു. ഇസ്രയേല്‍, അമേരിക്ക എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കന്‍ സിറിയയിലേക്കു നീങ്ങാന്‍ ഇവരെ അനുവദിക്കില്ലെന്നും ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിലെ ഡ്രൂസ് ന്യൂനപക്ഷ വിഭാഗത്തിന്റെ അഭ്യര്‍ഥനയേറ്റെടുത്താണു നടപടിയെന്നാണു സൂചന. സ്വീഡ മേഖലയില്‍ ഡ്രൂസ് വിഭാഗത്തിനെതിരേ സിറിയയിലെ ബെദോയിന്‍ ഗോത്രക്കാരും സര്‍ക്കാരിന്റെ സുരക്ഷാ സേനയുമാണ് ഒരാഴ്ചയായി അക്രമം അഴിച്ചുവിടുന്നത്. ഇസ്രായേല്‍ സൈന്യം സിറിയയുടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും സിറിയന്‍ സ്‌റ്റേറ്റ് ടിവിയുടെ…

    Read More »
  • റിലയന്‍സ്, ജിയോ ബ്രാന്‍ഡുകളുടെ ദുരുപയോഗം; ഫ്‌ളിപ്കാര്‍ട്ടും ആമസോണും വ്യാജഉല്‍പ്പന്നങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി

    കൊച്ചി/ഡല്‍ഹി: റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും വ്യാജമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ (ഡീലിസ്റ്റ് ചെയ്യാന്‍) ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഉത്തരവിറക്കിയത്. റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകളോടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടേതിന് സമാനമായ ബ്രാന്‍ഡിങ്ങും റിലയന്‍സിന്റെ ആര്‍ട്ടിസ്റ്റിക് വര്‍ക്കും ഉപയോഗിക്കുന്നത് ട്രേഡ്മാര്‍ക്ക് ലംഘനമായാണ് കണക്കാക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നത് ബ്രാന്‍ഡ് നെയിമുകളുടെയും ലോഗോകളുടെയും അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുമെന്നും കോടതി നിരീക്ഷിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫയല്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് ബാനര്‍ജിയുടെ സുപ്രധാന ഉത്തരവ്.…

    Read More »
  • ഒരു മര്യാദയൊക്കെ വേണ്ടേടേ! കോടതി നടപടിയില്‍ പങ്കെടുത്തത് ശൗചാലയത്തില്‍ ഇരുന്ന്; ശിക്ഷ വിധിച്ച് ഹൈക്കോടതി

    അഹമ്മദാബാദ്: വീഡിയോ കോണ്‍ഫറന്‍സ് വഴി ശൗചാലയത്തില്‍ ഇരുന്ന് കോടതി നടപടികളില്‍ പങ്കെടുത്തയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം രൂപയുടെ പിഴയാണ് ഗുജറാത്തി ഹൈക്കോടതി വിധിച്ചത്. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആര്‍.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളില്‍ പങ്കെടുത്ത യുവാവ് ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്നത് കണ്ടതായും ബെഞ്ച് വ്യക്തമാക്കി. കോടതി നടപടികളില്‍ ഇത്തരത്തില്‍ ഇയാള്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് അടുത്ത വാദം കേള്‍ക്കലിന് മുമ്പ് ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൂം മീറ്റിങ്ങില്‍ സമദ് ബാറ്ററി എന്ന പേരില്‍ ലോഗ് ചെയ്താണ് ശൗചാലയത്തില്‍ ഇരുന്ന് നടപടിക്രമങ്ങളില്‍ പങ്കെടുത്തത്. ബ്ലൂടൂത്ത് സ്പീക്കര്‍ ചെവിയില്‍ വെച്ച് ശൗചാലയത്തിലെത്തുന്ന ഇയാള്‍ സൗകര്യപ്രദമായ രീതിയില്‍ ഫോണ്‍ ക്യാമറ വൈഡ് ആംഗിളില്‍ വെച്ചുകൊണ്ടാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ചെക്ക്…

    Read More »
Back to top button
error: