India

  • തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു; ഗസയിലെ കത്തോലിക്ക ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പോപ്പിനെ വിളിച്ച് നെതന്യാഹു; ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച്് ലിയോ പതിനാലാമന്‍

    ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു. കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍…

    Read More »
  • ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ

    ന്യൂഡൽഹി /തിരുവനന്തപുരം: ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ കണ്ണൂരിലെ മട്ടന്നൂർ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങൾക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹർ പുരസ്കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തിൽപരം ജനസംഖ്യയുള്ള നഗരങ്ങളിൽ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാൽ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി. യുപി സർക്കാരിനും പ്രയാഗ്‌രാജ് നഗരസഭയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിലെ മട്ടന്നൂർ, ഗുരുവായൂർ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി കോർപറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളിൽ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിലെത്തി. വെളിയിട വിസർജ്യമുക്തം, മാലിന്യജല സംസ്കരണം…

    Read More »
  • ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് വിപണിയില്‍ വന്‍വികസനം ലക്ഷ്യമിട്ട് റിലയന്‍സ്, കെല്‍വിനേറ്ററിനെ ഏറ്റെടുത്തു

    കൊച്ചി/ന്യൂഡല്‍ഹി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീട്ടെയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഹോം അപ്ലയന്‍സസ് വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. യുഎസില്‍ ആരംഭം കുറിച്ച കമ്പനി മേഖലയിലെ ഇതിഹാസ ബ്രാന്‍ഡെന്ന നിലയില്‍ ശ്രദ്ധേയമാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഇതോടെ മേല്‍ക്കൈ നേടാനുള്ള പദ്ധതിയിലാണ് റിലയന്‍സ്. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ നിമിഷമാണ് കെല്‍വിനേറ്ററിന്റെ ഏറ്റെടുക്കല്‍. വിശ്വാസ്യതയുള്ള ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ ഉപഭോക്താക്കളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇന്നവേഷന് പേരുകേട്ട കമ്പനിയാണ് കെല്‍വിനേറ്റര്‍. ഞങ്ങളുടെ സമഗ്രമായ സേവന സംവിധാനങ്ങളും വിപണിയിലെ മുന്‍നിര വിതരണ ശൃംഖലയുമെല്ലാം പിന്തുണയ്ക്കുന്ന ഏറ്റെടുക്കലാണിത്,’ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ എം അംബാനി പറഞ്ഞു. റിലയന്‍സ് റീട്ടെയ്‌ലിന്റെ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുമായി കെല്‍വിനേറ്ററിന്റെ ഇന്നവേഷനും മഹത്തായ പാരമ്പര്യവും ചേരുമ്പോള്‍ അതിവേഗത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹോം അപ്ലയന്‍സസ്…

    Read More »
  • വിട! ഫിയര്‍ലെസ് ഫെലിക്‌സ്: പാരാഗ്ലൈഡര്‍ തകര്‍ന്നു മരിച്ച ഫെലിക്‌സിന് കണ്ണീരോടെ വിട നല്‍കി ലോകം; ലോകത്തെ അമ്പരപ്പിച്ച ആയിരക്കണക്കിന് ചാട്ടങ്ങള്‍; വേഗംകൊണ്ട് ശബ്ദത്തെയും തോല്‍പ്പിച്ചു; ഒടുവില്‍ ആകാശപ്പക്ഷിയായി മടക്കം

    റോം: അതിസാഹസികനായ സ്‌കൈ ഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ക്ക് കണ്ണീരോടെ വിട നല്‍കി ലോകം. പാരാഗ്ലൈഡര്‍ അപകടത്തിനിടെയാണ് അമ്പത്താറുകാരനായ ഫെലിക്‌സ് ഇറ്റലിയില്‍ വച്ച് മരിച്ചത്. ഫെലിക്‌സ് കയറിയ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് പോര്‍ടോ സാന്റ് എല്‍പിദിയോയിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയില്‍ ഇടിച്ച് വീഴുകയായിരുന്നു. ശബ്ദത്തെയും തോല്‍പ്പിച്ചു ‘ഫിയര്‍ലെസ് ഫെലിക്‌സ്’ എന്നായിരുന്നു ബോംഗാര്‍ട്‌നറെ സാഹസിക ലോകം വിളിച്ചിരുന്നത്. ശരീരം കൊണ്ട് ശബ്ദ വേഗത്തെ ‘തോല്‍പ്പിച്ച’ മനുഷ്യന്‍. 2012ലാണ് ഫെലിക്‌സ് ആ ആകാശച്ചാട്ടം നടത്തിയത്. ന്യൂ മെക്‌സിക്കോയുടെ ആകാശത്തില്‍ നിന്നും 39 കിലോ മീറ്റര്‍ ഉയരത്തിലേക്ക് കൂറ്റന്‍ ഹീലിയം ബലൂണ്‍ ക്യാപ്‌സൂളിലേറി ഫെലിക്‌സ് പറന്നുകയറി. മര്‍ദം നിറച്ച സ്യൂട്ടായിരുന്നു ഫെലിക്‌സിന്റെ വേഷം. അവിടെ നിന്നും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ഒറ്റച്ചാട്ടം. പിറന്നത് പുതുചരിത്രം. ജീവന്‍ പോലും അപകടത്തിലായ ഘട്ടം ആ ചാട്ടത്തിനിടെയുണ്ടായെന്ന് റെഡ് ബുള്‍ സ്ട്രാറ്റോസ് ടീം പിന്നീട് വെളിപ്പെടുത്തി. ‘ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം എളിമയുള്ളവനാകും. റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനെ കുറിച്ചോ, ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ…

    Read More »
  • എന്റര്‍ ദ കില്‍ സോണ്‍: റഷ്യയെ നേരിടാന്‍ പുതിയ തന്ത്രവുമായി യുക്രൈന്‍; ആയുധക്കമ്പനികള്‍ക്ക് കൃത്യത പരീക്ഷിക്കാന്‍ അവസരം; സൈന്യം തിരികെ റിപ്പോര്‍ട്ട് നല്‍കും; എയര്‍ ഡിഫെന്‍സിന് പ്രാഥമിക പരിഗണന; റഷ്യക്കു തലവേദനയായി യുക്രൈന്‍ ഡ്രോണുകള്‍

    കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ വിദേശ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റാന്‍ അനുമതി നല്‍കി യുക്രൈന്‍. യുദ്ധമുന്നണിയില്‍ വിവിധ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണു യുക്രൈന്‍ ആം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ബ്രേവ്-1 വ്യക്തമാക്കിയത്. ‘ടെസ്റ്റ് ഇന്‍ യുക്രൈന്‍’ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് യുക്രൈനിലേക്ക് ആയുധങ്ങള്‍ അയയ്ക്കാം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗും നല്‍കും. യുക്രൈന്‍ സൈന്യം ഇവ ഉപയോഗിച്ചശേഷം ഫലങ്ങള്‍ തിരിച്ചയയ്ക്കുമെന്നും ബ്രേവ് 1 പ്രസ്താവനയില്‍ പറഞ്ഞു. എന്തൊക്കെ സാങ്കേതിക വിദ്യകളാണ് നിലവിലുള്ളതെന്നു മനസിലാക്കാന്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനും കമ്പനികള്‍ക്ക് യുദ്ധേപകരണങ്ങളുടെ കൃത്യത മനസിലാക്കാനും ഗുണകരമാകുമെന്നു ബ്രേവിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ മേധാവി ആര്‍ടെം മോറോസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. പദ്ധതിക്കു വ്യാപക സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഇതിന്റെ ചെലവുകള്‍ ആര്, എങ്ങനെ കൈമാറുമെന്നതു വ്യക്തമാക്കിയിട്ടില്ല. മൂന്നുവര്‍ഷമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍…

    Read More »
  • ‘നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു, ഏറ്റു മുട്ടലിനു തയാറെടുക്കുന്നതില്‍ ഞങ്ങളുടെ ശ്രദ്ധ’; ഇറാന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം; ‘അമേരിക്കയ്ക്ക് ഒരവസരംകൂടി നല്‍കാന്‍ തയാര്‍, ഇസ്രയേലിന്റെ ആണവായുധങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം’

    ടെഹ്‌റാന്‍: നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക ഇറാനെതിരേ യുദ്ധത്തിനു കോപ്പു കൂട്ടുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍. ഇറാന്‍ ചര്‍ച്ചകള്‍ക്കു നില്‍ക്കാതെ ഏറ്റുമുട്ടലിനു തയാറാകണമെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സമയം പാഴാക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കാണുന്നില്ല. ഏറ്റുമുട്ടലിനു തയറെടുക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ’യെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. BREAKING NEWS   ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ‘അടുത്ത യുദ്ധമുണ്ടാകുമ്പോഴേക്കും ഇസ്രായേലിനുവേണ്ടി ഇറാനെ നിരായുധീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാഷ്ട്രീയ വഞ്ചന നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകണം. ഇസ്രയേലിന്റെ ആണവായുധ ശേഖരണം, സമീപകാല യുദ്ധത്തിനുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. മിസ്റ്റര്‍ വിറ്റ്‌കോഫ് പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥനാണെന്നും യുദ്ധത്തിനു തീകൊളുത്തുന്നയാളല്ലെന്നും ഉറപ്പു ലഭിക്കണം. അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, അമേരിക്കയ്ക്ക്…

    Read More »
  • പൊന്‍മുട്ടയിടുന്ന താറാവായി ഐപിഎല്‍; പ്രതിവര്‍ഷം പലിശയായി 1000 കോടി കൈയില്‍; ബിസിസിഐയുടെ ആകെ വരുമാനത്തിന്റെ 59 ശതമാനവും കുട്ടിക്രിക്കറ്റിലൂടെ; കരുതല്‍ ധനം 30,000 കോടി!

    ന്യൂഡല്‍ഹി:  ക്രിക്കറ്റിലൂടെ പണം വാരി ബിസിസിഐ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടി രൂപയുടെ വരുമാനം ബിസിസിഐ ഉണ്ടാക്കിയെന്നാണ് കണക്ക്. ഇതില്‍ 5,761 കോടി രൂപ ഐപിഎല്ലിലൂടെയാണ്. അതായത് വരുമാനത്തില്‍ 59 ശതമാനവും എത്തുന്നത് ഐപിഎല്ലിലൂടെ. ഐപിഎല്‍ മീഡിയ അവകാശം വിറ്റഴിച്ചതിന് പുറമെ രാജ്യാന്തര മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം വഴി 361 കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കിയത്. ഇതുകൂടാതെ 30,000 കോടി രൂപയ്ക്കടുത്ത് ബിസിസിഐയുടെ കയ്യില്‍ കരുതല്‍ ധനമുണ്ട്. ഇതില്‍ നിന്നും പലിശയായി വര്‍ഷത്തില്‍ 1,000 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ കരാര്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ കരുതല്‍ ധനത്തില്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ബ്രാന്‍ഡിങ് പരസ്യ കമ്പനിയായ റീഡിഫ്യൂഷനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷന്തോറും ഐപിഎല്ലിന്‍റെ പ്രചാരം ഏറിവരുന്നെന്നും അതനുസരിച്ച് മീഡിയ റൈറ്റ്സ് ഉയരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎൽ ഇതര വരുമാനം വർധിപ്പിക്കാൻ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ…

    Read More »
  • ബന്നി പുൽമേടുകളിൽ 70 ഹെക്ടറിൽ പുള്ളിമാനുകൾക്ക് വാസസ്ഥാനമൊരുക്കി വൻതാര

    ഗുജറാത്തിലെ ബന്നി പുൽമേടുകളിലെ പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുള്ളിമാനുകൾക്ക് ആവാസവ്യവസ്ഥയൊരുക്കി വൻതാര. അനന്ത് അംബാനി നേതൃത്വം നൽകുന്ന സംരംഭമാണ് വൻതാര. ഗുജറാത്ത് സർക്കാരിന്റെ വനം വകുപ്പുമായി ചേർന്നാണ് 20 പുള്ളിമാനുകളെ 70 ഹെക്ടർ സംരക്ഷിത പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ദുർബലവുമായ പുൽമേടുകളുടെ ആവാസവ്യവസ്ഥകളിൽ ഒന്നാണ് ബന്നി ഗ്രാസ് ലാൻഡ്‌സ്. ഇവിടുത്തെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗമായ അനന്ത് അംബാനി സ്ഥാപിച്ച വൻതാര വന്യജീവി സംരക്ഷണ സംരംഭമെന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ജാംനഗറിൽ ഗ്രീൻസ് സുവോളജിക്കൽ, റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും വൻതാര നടത്തുന്നു. ഇവിടെ നിന്നാണ് പുള്ളിമാനുകളെ എത്തിച്ചത്. പ്രത്യേകം ഡിസൈൻ ചെയ്ത ആംബുലൻസുകളിലാണ് പുള്ളിമാനുകളെ ബന്നി ഗ്രാസ് ലാൻഡ്‌സിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിൽ 2600 സ്‌ക്വയർ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ബന്നി ഗ്രാസ് ലാൻഡ്‌സ്.

    Read More »
  • ഇന്ധന വില കുറയും! സൂചന നല്‍കി കേന്ദ്ര മന്ത്രി; നിര്‍ണായക പ്രഖ്യാപനം ഉടന്‍?

    ന്യൂഡല്‍ഹി: അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയാന്‍ ഇതോടെ സാദ്ധ്യത തെളിഞ്ഞു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞതും ഒപ്പെക് എണ്ണ ഉത്പാദനം ഉയര്‍ത്തിയതും ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ഉത്പാദന ചെലവ് താഴുന്നതിനാല്‍ ഇന്ധന വില കുറയ്ക്കാന്‍ അനുകൂല സാഹചര്യമാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോള്‍ ഇന്ധന വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെടുന്നു. റഷ്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ക്രൂഡോയില്‍ ഉപയോഗിച്ച് എണ്ണക്കമ്പനികള്‍ നേട്ടമുണ്ടാക്കുമ്പോഴും രാജ്യത്തെ ചെറുകിട ഉപഭോക്താക്കള്‍ പെട്രോളിനും ഡീസലിനും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നു. നിലവില്‍ രാജ്യത്തെ മുന്‍നിര റിഫൈനറികള്‍ റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ടില്‍…

    Read More »
  • വോട്ടിനു കോഴ: തമിഴ്‌നാട് ബിജെപിക്കു തലവേദയായി കൂടുതല്‍ തെളിവുകള്‍; ഒന്നരക്കിലോ സ്വര്‍ണം വിറ്റ കേസ് തുമ്പായി; ബിജെപി എംഎല്‍എയും പ്രസിഡന്റുമായ നാഗേന്ദ്രനുമായി ബന്ധിപ്പിക്കുന്ന കോള്‍ രേഖകള്‍ കോടതിയില്‍; 3.98 കുഴല്‍പ്പണം വീണ്ടും ചര്‍ച്ചയിലേക്ക്

    ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെട്ട ‘വോട്ടിനു കോഴ’ക്കേസ് വീണ്ടും അന്വേഷിക്കാന്‍ സിബി-സിഐഡി. പണമിടപാടുകളും കോള്‍ ഡാറ്റ രേഖകളും ഉള്‍പ്പെടെ പരിശോധിച്ചാണു നടപടിയെന്നാണു കോടതി രേഖകള്‍ വ്യക്മാക്കുന്നത്. 2024 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്ന 3.98 കോടിയുടെ പണം പിടിച്ചടുത്തിരുന്നു. ഇതും ബിജെപിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ബന്ധവും ഏജന്‍സി ഔദ്യോഗികമായി കണ്ടെത്തിയെന്നാണു വിവരം. ആവശ്യത്തിനു തെളിവില്ലാതെ കേസന്വേഷണം നിലച്ചെന്നു ബിജെപി നേതാക്കളും പോലീസും വിലയിരുത്തിയ ഘട്ടത്തിലാണു പുതിയ തുമ്പില്‍ പിടിച്ചുള്ള നീക്കം. അടുത്തിടെ ഒന്നരക്കിലോ സ്വര്‍ണം പണമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളാണ് നാഗേന്ദ്രനിലേക്ക് വീണ്ടും അന്വേഷണം എത്തിച്ചത്. അന്വേഷണം ശക്തമായാല്‍ നാഗേന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന ആശങ്കയും തമിഴ്‌നാട് ബിജെപിയിലുണ്ട്. തെരഞ്ഞെടുപ്പു നടക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ ഇതു ബിജെപിക്കു കനത്ത തിരിച്ചടിയാകും. 1.5 കിലോ സ്വര്‍ണ്ണക്കട്ടി വിറ്റ ശേഷം 97.92 ലക്ഷം രൂപ പണം കൈമാറിയതിന് സൂരജ് എന്ന വ്യക്തിയെ ജൂണ്‍ 30…

    Read More »
Back to top button
error: