India

  • ‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകും’

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കുപ്രചരണങ്ങളും വ്യാജവാര്‍ത്തകളും നിമിഷ പ്രിയയ്ക്ക് തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്നും ഒത്തുതീര്‍പ്പിനില്ലെന്നും കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരന്‍ അല്‍പ്പം മുന്‍പ് ബിബിസിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വ.ദീപ ജോസഫിന്റെ പ്രതികരണം. 2019 മുതല്‍ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം നല്‍കുന്നത് ഡല്‍ഹിയില്‍ അഭിഭാഷകയായ ദീപ ജോസഫാണ്. ‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയില്‍ നിന്നുള്ള കുപ്രചാരണങ്ങളാണെന്ന് ദീപ ജോസഫ് പറഞ്ഞു. നിമിഷപ്രിയയുടെ വിഷയത്തില്‍ ക്രെഡിറ്റ് തട്ടാന്‍ ശ്രമമാണ് ഇവിടെ നടക്കുന്നത്. കുപ്രചാരണം കൊണ്ട് മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ജീവനെ ഇല്ലാതാക്കുകയാണ്. തലാലിനെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാനും നിമിഷയുടെ ചെയ്തികളെ ന്യായീകരിക്കാനുമുള്ള ശ്രമമാണ് കുടുംബത്തെ ഇത്രമാത്രം ചൊടിപ്പിച്ചത്. അവരെ എന്തിനാണ് പ്രകോപ്പിക്കുന്നത്. വധശിക്ഷ മരവിച്ച കാര്യം ഞായറാഴ്ച തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ രഹസ്യമായി വയ്ക്കാന്‍ അവിടെ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. സാമുവലിന് ജറോമിന് റിട്ടേണ്‍ കണ്‍ഫര്‍മേഷന്‍ കിട്ടിയ ശേഷമാണ് വിവരം പുറത്ത് വിട്ടത്. ആ നിമിഷം…

    Read More »
  • ബ്രഹ്‌മോസ് ഒക്കെ ഇനിയെന്ത്! ശബ്ദത്തിന്റെ എട്ടിരട്ടി വേഗം, 1500 കിലോമീറ്റര്‍ പരിധി; ഇസ്രയേലിന്റെ അയണ്‍ഡോമിനെ വരെ കബളിപ്പിക്കും: ആധുനിക സ്‌ക്രാംജെറ്റ് എന്‍ജിനുമായി ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍; കര, വായു, വെള്ളം എന്നിവയില്‍നിന്ന് അനായാസം വിക്ഷേപിക്കാം; ‘പ്രോജക്ട് വിഷ്ണു’വില്‍ ആദ്യ കുഞ്ഞ് പിറന്നു

    ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. പാകിസ്താന്റെയും തുര്‍ക്കിയുടെയും ഉറക്കം കളയുന്ന, ശബ്ദത്തിന്റെ എട്ടിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന നൂതന മിസൈല്‍ സംവിധാനമായ എക്‌സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (ഇടി-എല്‍ഡിഎച്ച്‌സിഎം ) ആണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ബ്രഹ്‌മോസ്, അഗ്‌നി-5, ആകാശ് തുടങ്ങിയ നിലവിലുള്ള മിസൈല്‍ സംവിധാനങ്ങളെ പൂര്‍ണമായി മറികടക്കുന്നതും ഇവയെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നതുമാണ് പുതിയ കണ്ടു പിടിത്തം. ‘പ്രോജക്ട് വിഷ്ണു’ എന്നു പേരിട്ട രഹസ്യ പദ്ധതിയിലൂടെയാണു ‘മാക്ക് 8’ അഥവാ ശബ്ദത്തിന്റെ എട്ടു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ എന്‍ജിന്‍ കണ്ടെത്തിയത്. 1500 കിലോമീറ്റര്‍വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ എത്താനും കഴിയും. നിലവിലെ ബ്രഹ്‌മോസ് മിസൈലിന്റെ മൂന്നിരട്ടി വേഗവും മൂന്നിരട്ടി ദൂരപരിധിയുമാണിത്. 290 കിലോമീറ്റര്‍ പരിധിയിലാണ് ആദ്യം ബ്രഹ്‌മോസ് പുറത്തിറക്കിയത്. നിലവില്‍ 450 കിലോമീറ്റര്‍വരെ സഞ്ചരിക്കും. വേഗത, റഡാറിന്റെ കണ്ണുവെട്ടിക്കല്‍ (സ്‌റ്റെല്‍ത്ത്), ദീര്‍ഘദൂര കൃത്യത എന്നിവ സംയോജിപ്പിച്ച് ‘ഇടി-എല്‍ഡിഎച്ച്‌സിഎം’ മറ്റൊരു…

    Read More »
  • സോഷ്യല്‍മീഡിയ പോസ്റ്റിനെച്ചൊല്ലി തര്‍ക്കം, ഡല്‍ഹിയില്‍ യൂട്യൂബര്‍മാര്‍ തമ്മില്‍ത്തല്ലി, ഒരാള്‍ക്ക് പരിക്ക്

    ന്യൂഡഹി: തെരുവില്‍ തമ്മില്‍തല്ലി സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലിയാണ് ന്യൂഡല്‍ഹിയില്‍ വ്‌ളോഗര്‍മാര്‍ തെരുവില്‍ തമ്മിലടിച്ചത്. ദീപക് ശര്‍മയെന്ന കണ്ടന്റ് ക്രിയേറ്ററെ പ്രദീപ് ധാക്കയെന്ന മറ്റൊരു വ്‌ളോഗറും സുഹൃത്തുക്കളും ചേര്‍ന്ന് തെരുവില്‍ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡഹിയിലെ തിലക് നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ദീപക് ശര്‍മ്മ സാമൂഹികമാധ്യമത്തിലിട്ട കുറിപ്പിനെച്ചൊല്ല പ്രദീപുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപക് ശര്‍മ്മ എത്തിയത്. ഇവിടേക്ക് പ്രദീപും സുഹൃത്തുക്കളും എത്തി. വാക്കേറ്റവും തര്‍ക്കവും ഉണ്ടായതിന് പിന്നാലെ പ്രദീപും സുഹൃത്തുക്കളും ദീപക് ശര്‍മ്മയെ റോഡില്‍ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  

    Read More »
  • വൈകിട്ടു മൂന്നിനു ബോംബ് പൊട്ടുമെന്ന് ‘സഖാവ് പിണറായി വിജയന്‍’; ഇരച്ചെത്തി പോലീസും ബോംബ് സ്‌ക്വാഡും; ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ബോംബ് ഭീഷണി

    മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ (കോമ്രേഡ് പിണറായി വിജയന്‍) എന്ന പേരിലാണ് മെയില്‍ അയച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്‍ ബോംബുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടത്തില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെട്ടിടം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വൈകിട്ട് മൂന്ന് മണിയോടെ സ്‌ഫോടനമുണ്ടാകുമെന്നും മെയിലില്‍ അവകാശപ്പെട്ടിരുന്നു. മെയില്‍ ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തേക്ക് ഇരച്ചെത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അജ്ഞാതനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെ മൂന്നു സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളിലും പരിശോധന നടത്തിയെങ്കിലും വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

    Read More »
  • ആദ്യരാത്രിയില്‍ നവവരന്റെ ആവശ്യം കേട്ട് വധു ഞെട്ടി; പിന്നാലെ ഇരുകുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം, നാട്ടുകാരുടെ മധ്യസ്ഥതയില്‍ പഞ്ചായത്ത്!

    ലഖ്‌നൗ: വിവാഹം കഴിഞ്ഞ ആദ്യരാത്രി വരന്‍ വധുവിനോട് ആവശ്യപ്പെട്ട കാര്യം ചെന്നെത്തി നിന്നത് വന്‍സംഘര്‍ഷത്തില്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. വിവാഹരാത്രിയില്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ പറഞ്ഞ് ഇരുവീട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വളരെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹസംഘം വരന്റെ വീട്ടിലെത്തിയത്. യാത്രാക്ഷീണവും ചൂടും കാരണം വീട്ടിലെത്തിയതിന് പിന്നാലെ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. യുവതി ഛര്‍ദ്ദിച്ചത് വരന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. വധു ഗര്‍ഭിണിയാണോ എന്ന് സുഹൃത്തുക്കള്‍ തമാശയായി ചോദിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥനായ വരന്‍ രാത്രിയില്‍ സ തന്നെ വധുവിനോട് ഗര്‍ഭപരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാത്രിയില്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിറ്റ് വാങ്ങുകയും ചെയ്തു. വരന്റെ ആവശ്യം കേട്ട് ഞെട്ടിയ വധു ഉടന്‍ തന്നെ തന്റെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം…

    Read More »
  • ‘യുക്രൈന് അത്യാധുനിക ആയുധങ്ങള്‍ നല്‍കും; 50 ദിവസത്തിനുള്ളില്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ റഷ്യക്ക് 100 ശതമാനം ഉപരോധം; റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും ഉപരോധിക്കും’; ഇന്ത്യക്കും ചൈനയ്ക്കും പരസ്യ ഭീഷണിയുമായി ട്രംപ്; യൂറോപ്പിനു പിന്നാലെ നയംമാറ്റം പ്രഖ്യാപിച്ച് അമേരിക്ക

    കീവ്/വാഷിംഗ്ടണ്‍: യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയോടൊപ്പം ഓവല്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ ഉടന്‍ യുക്രൈനു വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങള്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ നിര്‍മിച്ചു നാറ്റോയ്ക്കു കൈമാറും. ഇതിനു പണവും അവര്‍ നല്‍കും. റഷ്യന്‍ ആക്രമണങ്ങളില്‍നിന്ന് യുക്രൈനെ സംരക്ഷിക്കുന്നതിന് അത്യാധുനികമായ പാട്രിയറ്റ് മിസൈലുകള്‍ നല്‍കും. മറ്റു രാജ്യങ്ങള്‍ 17 പാട്രിയറ്റ് മിസൈലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലതോ മുഴുവനായോ യുക്രൈനു കൈമാറുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കെതിരേ സെക്കന്‍ഡറി ഉപരോധം നടപ്പാക്കുന്നത് പാശ്ചാത്യ രാജ്യത്തിന്റെ വിദേശ നയത്തിന്റെ മാറ്റമായിട്ടാണു വിലയിരുത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തണമെന്നു അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളും യുഎസ് സര്‍ക്കാരില്‍ സമ്മര്‍ദം…

    Read More »
  • ആണവായുധ പ്രയോഗത്തില്‍ വെന്തെരിയുന്ന ഇസ്രായേല്‍; ഇതോ ഇറാന്റെ ലക്ഷ്യം? ചിത്രം പുറത്തുവിട്ട് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍; വിവിവാദമായതോടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പിന്‍വലിച്ച് തടിതപ്പി; ആണവായുധം വികസിപ്പിക്കുന്നതിന് എതിരെന്നും വിശദീകരണം

    ടെഹ്‌റാന്‍: ഇസ്രായേലില്‍ ആണായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഷെയര്‍ ചെയ്ത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ്. മൊഹമ്മദ് ബാഗര്‍ ഗലീബയുടെ ഉപദേഷ്ടാവ് മെഹ്ദി മൊഹമ്മദിയാണ് വിവാദമായ ചിത്രം ഷെയര്‍ ചെയ്തത്. ഇസ്രയേലിനു മുകളിലേക്ക് ആണവായുധം പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്നത് ഇസ്രയേല്‍ മാപ്പ് ഉപയോഗിച്ചു കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചാണു ഷെയര്‍ ചെയ്തിരിക്കുന്നത്. ഇൗ ചിത്രം ഉടന്‍ പിന്‍വലിച്ചെങ്കിലും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ഉടന്‍ പുറത്തുവിട്ടു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ വിശദീകരണവുമായി മെഹ്ദി രംഗത്തുവന്നു. തന്റെ പേജിന്റെ അഡ്മിനാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഉടന്‍ ഡിലീറ്റ് ചെയ്‌തെന്നും മെഹ്ദി പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് എതിരാണ്. അത് ഇറാന്റെ പ്രതിരോധമാകുമെന്നും കരുതുന്നില്ല. അത് അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണ്’ എന്നും മെഹ്ദി പറഞ്ഞു. ഇസ്രയേലിനു കനത്ത പ്രഹരമേല്‍പ്പിച്ചത് ആണവായുധം കൈവശം വച്ചിട്ടല്ല. യുക്രൈന്‍ റഷ്യയുമായി പിടിച്ചു നില്‍ക്കുന്നതും ആണവായുധമുള്ളതുകൊണ്ടല്ല. ആണവായുധങ്ങളുടെ സൈനിക ഉപയോഗം മിക്ക രാജ്യങ്ങളും കരുതുന്നതിലും പരിമിതമാണെന്നും മെഹ്ദി…

    Read More »
  • ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്

    ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക അസ്ഥിരാവസ്ഥയ്ക്കും രാജ്യാന്തര സൗഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ക്കുമിടയില്‍ പാകിസ്താന്‍ ക്രിക്കറ്റിലും അഴിമതിയുടെ കൊടുങ്കാറ്റ്. സാമ്പത്തിക ക്രമക്കേട്, രഹസ്യ ഇടപാടുകള്‍, നിയമവിരുദ്ധ നിയമനങ്ങള്‍ എന്നിങ്ങനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) മുഖം മൂടി വലിച്ചുകീറുന്ന റിപ്പോര്‍ട്ട് പാക് ഓഡിറ്റര്‍ ജനറല്‍ (എജിപി) പുറത്ത്. പാക് ക്രിക്കറ്റിനെ നന്നാക്കാനല്ല, മറിച്ചു കൊള്ളടയിക്കുകയാണു പിസിബി ചെയ്യുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കോടികള്‍ കൊള്ളയടിച്ചതിന്റെ ഉദാഹരണമാണെന്നു ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ആരോപിച്ചു. കളിക്കാര്‍ക്കും മത്സരങ്ങള്‍ക്കും ആവശ്യത്തിനു പണം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി സുരക്ഷയേര്‍പ്പെടുത്തിയ പോലീസിനു ഭക്ഷണയിനത്തില്‍ ചെലവിട്ടത് രണ്ടുകോടി രൂപയ്ക്കു തത്തുല്യമാണ് പാകിസ്താന്‍ രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കളിക്കാരടക്കമുള്ളവര്‍ക്കു പണം ചെലവിടുന്നതു മനസിലാക്കാമെങ്കിലും സ്വന്തം രാജ്യത്തു ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവര്‍ക്കായി ഇത്രയും പണം എന്തിനു ചെലവിട്ടെന്നാണ് ഓഡിറ്റിലെ ചോദ്യം. സാധാരണ പാകിസ്താനികള്‍ പണപ്പെരുപ്പത്തില്‍ വലയുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കു ബിരിയാണിയും…

    Read More »
  • ഇന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത ഉലക നായകന്‍; ആവര്‍ത്തിച്ചു കാണുമ്പോഴൊക്കെ പുതിയ അര്‍ഥം ലഭിക്കുന്ന സിനിമകള്‍; ഇനി അവാര്‍ഡ് നല്‍കരുതെന്നു കത്തെഴുതി ഞെട്ടിച്ചയാള്‍; സിനിമയ്ക്കായി നടന്നത് ആരും സഞ്ചരിക്കാത്ത വഴികളില്‍; കമല്‍ ഹാസന്‍ ഓസ്‌കറിലേക്ക് എത്തുമ്പോള്‍

    സി. വിനോദ് കൃഷ്ണന്‍   ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനുള്ള വോട്ടിംഗ് പാനലിലേക്ക് നടന്‍ കമല്‍ ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടന്‍ ആയുഷ്മാന്‍ ഖുറാനയും പാനലിലുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നസമാനമായിരുന്ന ഒസ്‌കര്‍, അതില്‍നിന്നുമാറി നിരന്തര പരിചയമായിട്ടു അധികമായില്ല. ഗാന്ധി സിനിമയും ഭാനു അതയ്യയും പിന്നെ സത്യജിത് റേയ്ക്കു ആദരപൂര്‍വം ലഭിച്ച പുരസ്‌കാരവുമായിരുന്നു നമുക്ക് ഒസ്‌കര്‍. സ്ലം ഡോഗ് മില്യണയര്‍ വേണ്ടിവന്നു ചരിത്രം കുറിക്കാന്‍. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മൊസാര്‍ട്ട് ആയി മാറിയ എ.ആര്‍. റഹ്മാന്‍, മലയാളിയായ റസൂല്‍ പൂക്കുട്ടി, ഹിന്ദി ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവര്‍ ഓസ്‌കര്‍ കരസ്ഥമാക്കി. ചെറിയൊരു ഇടവേളയ്ക്കുശേഷം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാസംഗീതം വീണ്ടും ആദരിക്കപ്പെട്ടു. കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒസ്‌കര്‍ കൊണ്ടുവന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്തു ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരും എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന ഒരു നടനുണ്ട്. മറ്റാരുമല്ല, കമല്‍ ഹാസന്‍. കമല്‍ ഹാസനൊപ്പം തെരഞ്ഞെടുക്കപ്പെട്ട, നടനെ ഞാന്‍ വിശേഷിപ്പിച്ചത് ഹിന്ദി നടന്‍ എന്നാണ്. അവിടെ തുടങ്ങുന്നു…

    Read More »
  • ‘അമ്മ വിളിച്ചിട്ടാണ് പോയസ് ഗാർഡനിൽ എത്തിയത്, അവിടെ ചെന്നപ്പോൾ അമ്മ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നു, കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി, ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു’!! ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് തൃശൂർ സ്വദേശിനി

    തൃശൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി കെഎം സുനിത. ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിക്ക് കത്തയച്ചിരിക്കുകയാണ് യുവതി. ജയലളിത വിളിച്ചത് പ്രകാരം താൻ പോയസ് ഗാർഡനിൽ എത്തിയെന്നും അവിടെ ചെന്നപ്പോൾ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കൂടാതെ കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി. താൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് സ്വീപ്പർ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാൻ പറ്റും – സുനിത പറയുന്നു. അതുപോലെ ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും മന്നാർഗുഡി മാഫിയയുമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിന് മുൻപ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. അതുപോലെ താൻ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവർ…

    Read More »
Back to top button
error: