Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

20 ബന്ദികള്‍ക്കു പകരം 2000 പലസ്തീന്‍ പൗരന്‍മാര്‍; ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ചവരെയും വിട്ടു നല്‍കണമെന്നും ഗാസയുടെ സ്വയം നിര്‍ണയാവകാശത്തില്‍ പ്രതിജ്ഞാ ബദ്ധരെന്നും ഹമാസ്; രണ്ടാം ഘട്ടത്തില്‍ കല്ലുകടികള്‍ ഏറെ; ആഹ്‌ളാദത്തിമിര്‍പ്പില്‍ ബന്ദികളുടെ ബന്ധുക്കള്‍

വാഷിങ്ടന്‍: ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറില്‍ ഇസ്രയേലും ഹമാസും എത്തിയത്. കരാര്‍ നടപ്പിലാക്കി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറണമെന്നതാണ് പ്രധാന വ്യവസ്ഥ.

ഗാസയില്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥര്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു.

Signature-ad

അതേസമയം, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നേടിയെടുക്കുന്നതില്‍ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ”ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂര്‍വീകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

ഗാസയിലെ ജനങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്നു. പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ നേടിയെടുക്കുന്നതില്‍ എന്നും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു” ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ട്രംപിന്റെ ബന്ദികൈമാറ്റ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹമാസിന്റെ പ്രസ്താവന.

അതേസമയം, യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നതു സംബന്ധിച്ച വിവരം ഇപ്പോഴും വ്യക്തമല്ലെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എപ്പോള്‍ അവസാനിപ്പിക്കും, യുദ്ധ വിരാമത്തിനുശേഷം ഗാസയിലെ ഭരണം, പുനര്‍നിര്‍മാണം എന്നിവയിലും അവ്യക്തതയുണ്ട്. നെതന്യാഹു, ട്രംപ്, അറബ് ഭരണകൂടം എന്നിവ ഹമാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. 2007 മുതല്‍ ഗാസ ഭരിക്കുന്ന ഹമാസിന്റെ മുന്നിലെ പ്രധാന പ്രതിസന്ധിയും അതാണ്. പലസ്തീന്‍ അതോറിട്ടിക്കു ഭരണമെന്നതാണ് ട്രംപിന്റെ പദ്ധതി. അതും നിരവധി പരിഷ്‌കാരങ്ങള്‍ ആവശ്യമായതാണ്.

സര്‍ക്കാരിനെ പുതിയ സംഭവവികാസങ്ങള്‍ അറിയിക്കുമെന്നും കരാറിന് അംഗകാരം തേടുമെന്നും നെതന്യാഹു വ്യക്തമാക്കി. കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ബന്ദികൈമാറ്റം ഉണ്ടാകണമെന്നതാണ് ട്രംപിന്റെയും നിലപാട്. ഇസ്രയേല്‍ പാര്‍ലമെന്റ് കരാര്‍ അംഗീകരിച്ചുകഴിഞ്ഞാലുടന്‍ 72 മണിക്കൂര്‍ ക്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിലെന്തെങ്കിലും വ്യത്യാസമുണ്ടായാല്‍ ഇസ്രയേലിന് എന്തും ചെയ്യാമെന്നും ട്രംപ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ബന്ദികളുടെ പട്ടിക കൈമാറിയിട്ടുണ്ടെന്നും ആരെയൊക്കെ വിട്ടയയ്ക്കുമെന്ന കാര്യത്തില്‍ ഇസ്രയേല്‍ നിലപാട് അറിയിക്കണമെന്നുമാണ് ഹമാസ് ബുധനാഴ്ച അറിയിച്ചിട്ടുള്ളത്.

ഠ ട്രംപിനും നേട്ടം

കഴിഞ്ഞ ജനുവരിയില്‍ അധികാരമേറ്റതിനുശേഷം ട്രംപ് കൈവരിക്കുന്ന മികച്ച നേട്ടങ്ങളിലൊന്നാണും ഗാസ കരാര്‍. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കവും ട്രംപ് ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എന്നാല്‍, ഹമാസിനെ ഒഴിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇസ്രയേല്‍ ഗാസയില്‍ തുടരുന്നിടത്തോളം കാലം ഹമാസ് വിട്ടുവീഴ്ച നടത്താന്‍ സാധ്യതയില്ല.

അറബ് രാജ്യങ്ങളും പലസ്തീന്‍ രാജ്യം വേണമെന്ന നിലപാടിലാണ്. ഇക്കാര്യം നെതന്യാഹു ഇതുവരെ അംഗീകരിച്ചിട്ടില്ല. പലസ്തീന്‍ അതോറിട്ടിയുടെ മേല്‍നോട്ടത്തിലുള്ള ഭരണകൂടത്തിനു മാത്രം അധികാരം കൈമാറുമെന്നാണു ഹമാസ് പറയുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ മേല്‍നോട്ടവും അവര്‍ തള്ളിയിട്ടുണ്ട്. അതുപോലെതന്നെ, പലസ്തീന്‍ വിമോചനത്തിനു പോരാടിയ മാര്‍വന്‍ അല്‍ ബര്‍ഗോത്തി, അഹമ്മദ് സാദത്ത് അടക്കമുള്ളവരുടെ പട്ടികയാണ് മോചിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ വേണമെന്നു ഹമാസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി ഇസ്രയേല്‍ ശിക്ഷ വിധിച്ചവരാണ് ഇരുവരും.

Israel and Hamas agreed on Wednesday to the first phase of U.S. President Donald Trump’s plan for Gaza, a ceasefire and hostage deal that could be a first step toward ending a bloody two-year-old war that has roiled the Middle East.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: