Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസാര്‍ഹം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു; 2028 ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും യുകെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2028ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായി സ്റ്റാമെറുടെ വാക്കുകള്‍.

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെര്‍ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താന്‍ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. യുക്രെയ്‌നിലും ഗാസയിലും ഉള്‍പ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് കിയേര്‍ സ്റ്റാമെര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെര്‍ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയില്‍ മോദി യുകെ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.

Signature-ad

 

Back to top button
error: