India

  • ഡല്‍ഹി കലാപക്കേസില്‍ ആര്‍ക്കും ജാമ്യമില്ല, അഞ്ച് വര്‍ഷമായി ജയിലിലുള്ള ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതികളായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

    ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, അതര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ കലാപത്തില്‍ 50-ല്‍ അധികം ആളുകള്‍ മരിക്കുകയും 700-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനയില്‍ പങ്കാളികളാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെന്നാണ് ഡല്‍ഹി പോലീസ്…

    Read More »
  • അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം കൊന്നൊടുക്കിയത് 1,400-ലധികം പേരെ ; ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി ; മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇനിയും ആളുകള്‍

    കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1,400. പരിക്കേറ്റത് 3,000-ത്തിലധികം പേര്‍ക്കാണെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സില്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച രാത്രി വൈകിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മലയോര പ്രദേശങ്ങളില്‍ ഉണ്ടായത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇപ്പോഴും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. അതിനാല്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വ്യോമമാര്‍ഗ്ഗമുള്ള തിരച്ചിലിനെയാണ് അധികൃതര്‍ ആശ്രയിക്കുന്നത്. ഇതൊരു ‘സമയത്തിനെതിരെയുള്ള പോരാട്ടമാണ്’ എന്ന് ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചു. കൂടുതല്‍ വിദൂര പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം എ.പി.യോട് പറഞ്ഞു. താലിബാന്‍ 2021-ല്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. വരള്‍ച്ച, വ്യാപകമായ പട്ടിണി, അന്താരാഷ്ട്ര സഹായത്തിന്റെ കുറവ് എന്നിവ…

    Read More »
  • സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; എതിര്‍സമുദായക്കാര്‍ തങ്ങളുടെ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ; പന്ത്രണ്ടാം നൂറ്റാണ്ടിലെ സന്യാസിയെ നിന്ദിച്ചെന്ന് ആരോപിച്ച് കര്‍ണാടകത്തില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

    ബംഗലുരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ നിജ ശരണ അംബിഗര ചൗഡയ്യയെ എതിര്‍ സമുദായത്തില്‍പെട്ടവര്‍ ആക്ഷേപിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ കോലി, കബ്ബലിഗ, തല്‍വാര്‍ സമുദായക്കാരാണ് വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങളുടെ നേതാവിനെയും സമുദായത്തെ തന്നെയും അധിക്ഷേപിച്ച വര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വന്‍തോതില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ സുഭാഷ് സര്‍ക്കിളില്‍ റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാല്‍മീകി സമുദായത്തിലെ നേതാക്കള്‍ അംബിഗര ചൗഡയ്യയ്ക്കും കോലി, കബ്ബലിഗ, തല്‍വാര്‍ വിഭാഗങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും അവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാതി സംബന്ധമായ വിഷയങ്ങളും നേതാക്കള്‍ ഉന്നയിച്ചു. കോലി, കബ്ബലിഗ, കബ്ബര്‍, ബെസ്ത, അംബിഗ തുടങ്ങിയ ഉപജാതികളെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ ഈ സമുദായങ്ങള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള…

    Read More »
  • ബലാത്സംഗക്കേസില്‍ അറസ്റ്റിലായി, പോലീസ് കസ്റ്റഡിയില്‍ നിന്നും ഒരു പോലീസുകാരനെ വാഹനമിടുപ്പിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു ; ആംആദ്മിപാര്‍ട്ടി എംഎല്‍എ ഇപ്പോള്‍ ഒളിവില്‍

    ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് എംഎല്‍എ പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം ഒരു പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ട എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സനൂര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ഹര്‍മീത് പഠാന്‍മാജ്രയെ ഇന്ന് രാവിലെ കര്‍ണാലില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, പഠാന്‍മാജ്രയും കൂട്ടാളികളും പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍, ഇവര്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് എസ്യുവികളിലായി രക്ഷപ്പെട്ടു. പിന്നീട്, പോലീസ് ഫോര്‍ച്യൂണര്‍ വാഹനം തടഞ്ഞു. എന്നാല്‍ എംഎല്‍എ മറ്റൊരു വാഹനത്തിലായിരുന്നതിനാല്‍ ഇപ്പോഴും ഒളിവിലാണ്. എംഎല്‍എയെ പിടികൂടാനായി പോലീസ് സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ഹരിയാന സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ഗുര്‍നാം സിംഗ് ലാഡിയുടെ ദബ്രി ഗ്രാമത്തിലുള്ള വീട്ടില്‍ പഠാന്‍മാജ്ര അഭയം തേടിയതായി സൂചനയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാള്‍ മതില്‍…

    Read More »
  • ‘എന്റെ അമ്മ എന്തു തെറ്റു ചെയ്തു?, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും’

    ന്യൂഡല്‍ഹി: മരിച്ചു പോയ തന്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തന്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തന്റെ അമ്മയെ അപമാനിക്കുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യത്താല്‍ സമ്പന്നമായ ഈ ബീഹാറില്‍ വെച്ച് ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് കരുതിയില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് യോഗത്തില്‍ വെച്ച് എന്റെ അമ്മയെ അപമാനിച്ചു. ഇത് എന്റെ അമ്മയ്ക്ക് നേരെ മാത്രമുള്ളതല്ല, രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെയുള്ള അധിക്ഷേപമാണ്. ബിഹാറിലെ ഓരോ അമ്മമാരും ഇതു കേട്ടപ്പോള്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. എനിക്ക് എത്ര വേദനയുണ്ടായോ അത്രയും വേദന ബിഹാറിലെ ജനങ്ങളും അനുഭവിക്കുന്നുണ്ടെന്ന് അറിയാം. മോദി പറഞ്ഞു. എന്നാല്‍ കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ വേദന മനസ്സിലാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍…

    Read More »
  • മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ

    ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…

    Read More »
  • ഗാസയിലേക്ക് ആഴ്ന്നിറങ്ങി ഇസ്രയേല്‍ ആക്രമണങ്ങള്‍; പരക്കം പാഞ്ഞ് ജനം; പൊട്ടിത്തെറിക്കുന്നത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പഴയ വാഹനങ്ങളെന്നു പ്രദേശവാസികള്‍; ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

    കെയ്‌റോ: ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ സായുധ വാഹനങ്ങളുമായി കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഇസ്രയേല്‍. ഏറ്റവുമൊടുവിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യയാണു നടത്തുന്നതെന്നു ലോകത്തെ മുന്‍നിര ജെനോസൈഡ് സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നാല്‍, അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സിന്റെ റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും ഹമാസില്‍നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണെന്നും ഇസ്രയേല്‍ നേരത്തേ പറയുന്നതുതന്നെ ആവര്‍ത്തിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്‌വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു. ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്‌വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ 24…

    Read More »
  • കുറച്ചു ദിവസം കാത്തിരിക്കൂ, ചെറു കാറുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്കും തുണിത്തരങ്ങള്‍ക്കും വില കുറയും; ജി.എസ്.ടി. പരിഷ്‌കാരം ഗുണമാകുക ഷാംപൂ മുതല്‍ ടൂത്ത് പേസ്റ്റുകള്‍ക്കു വരെ; തീരുമാനം ഉടന്‍; ട്രംപിന്റെ താരിഫില്‍ കോളടിക്കാന്‍ പോകുന്നത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്

    ന്യൂഡല്‍ഹി: ജി.എസ്.ടി. നികുതി പത്തുശതമാനം കുറയ്ക്കാനുള്ള നീക്കത്തിനു പിന്നാലെ ഇന്ത്യയില്‍ വിലകുറയുന്നത് 175 ഇനങ്ങള്‍ക്ക്. ഷാംപു മുതല്‍ ഹൈബ്രിഡ് കാറുകളും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങളുംവരെ ഇക്കൂട്ടത്തില്‍ പെടും. നികുതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനു പിന്നാലെയാണ് ഇന്ത്യയിലെ നികുതി സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്നു മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 15ന് നികുതിയില്‍ അടിമുടി പരിഷ്‌കാരമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ട്. ടാല്‍ക്കം പൗഡര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്‌റെജ് പോലുള്ള കമ്പനികള്‍ക്ക് ഇത് മികച്ച നേട്ടമാകും. എസികളുടെ നികുതി 28 ശതമാനത്തില്‍നിന്ന്…

    Read More »
  • എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയും റഷ്യയും ഒന്നിച്ചു നിന്നെന്ന് പ്രധാനമന്ത്രി; മോദിയെ പ്രിയ സുഹൃത്തെന്നു വിശേഷിപ്പിച്ച് പുടിന്‍; ചൈനയില്‍ പിറന്നത് പുതിയ ശാക്തിക സമവാക്യം

    ബീജിംഗ്: യു.എസിന്റെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയുമായി കൂടുതല്‍ അടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യാപ്യാരമടക്കം വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഷങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടി നടക്കുന്ന വേദിയില്‍നിന്ന് മോദിയും പുട്ടിനും ഒരേ കാറിലാണ് ചര്‍ച്ചയ്ക്ക് എത്തിയത്. തന്റെ പ്രിയപ്പെട്ട ഓറസ് ലിമോസിന്‍ കാറിലായിരുന്നു പുടിന്റെ യാത്ര. ഇതിലേക്കു മോദിയെയും ക്ഷണിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴെല്ലാം പുടിന്റെ യാത്ര ഓറസിലാണ്. ഒരിക്കല്‍ നോര്‍ട്ട് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഇതുപോലൊന്നു സമ്മാനിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദിയും വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുള്ള വ്യക്തിബന്ധം വ്യക്തമാക്കുന്നതായിരുന്നു ടിയാന്‍ജിനിലെ കാഴ്ചകള്‍. എസ്.സി.ഒ ഉച്ചകോടിക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പോകുമ്പോള്‍ തന്റെ കാറില്‍ കയറാന്‍ പുട്ടിന്‍ മോദിയെ ക്ഷണിക്കുകയായിരുന്നു. 10 മിനിറ്റ് കാത്തുനില്‍ക്കുകയും ചെയ്തു. വ്യാപാരം, ബഹിരാകാശം, സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായെന്ന് മോദി അറിയിച്ചു.…

    Read More »
  • വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ;ഇന്ത്യ താരിഫ് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ് ; വെളിപ്പെടുത്തല്‍ മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

    ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക ബന്ധം വഷളായ താരിഫ് പ്രശ്‌നത്തില്‍ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഏറെ വൈകിപ്പോയെന്നും യു.എസ്. പ്രസിഡന്റ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ആണെന്നും പറഞ്ഞു. യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ‘ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്’ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഇത് ഏറെ വൈകിയെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ബിസിനസ്സുകള്‍ക്ക് ഇന്ത്യയില്‍ വിപണി ലഭ്യമാക്കുന്നതില്‍ ഇറക്കുമതി തീരുവകള്‍ തടസ്സം സൃഷ്ടിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി വളരെ കുറഞ്ഞ വ്യാപാരം മാത്രമേ ചെയ്യുന്നുള്ളൂ, പക്ഷേ അവര്‍ ഞങ്ങളുമായി വലിയ തോതിലുള്ള വ്യാപാരം നടത്തുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ ഞങ്ങള്‍ക്ക് വലിയ അളവില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. അവര്‍ക്ക് ഏറ്റവും വലിയ ‘കക്ഷികള്‍’ ഞങ്ങളാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. പതിറ്റാണ്ടുകളായി ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ബന്ധമായിരുന്നു. ഇന്ത്യ ഞങ്ങളില്‍ നിന്ന്…

    Read More »
Back to top button
error: