India

  • ഹൂതികളുടെ 12 നേതാക്കളെയും വധിച്ചു; സംസ്‌കാര ചടങ്ങില്‍ ‘ഇസ്രയേലിന്റെയും ജൂതരുടെയും മരണത്തിനായി’ പ്രതിജ്ഞ ചെയ്ത് വന്‍ ജനക്കൂട്ടം; പ്രതികാര നടപടിയായി ഐക്യരാഷ്ട്ര സഭയുടെ ഓഫീസില്‍ റെയ്ഡ്; ഒറ്റുകൊടുത്തവരെ ഇല്ലാതാക്കുമെന്ന് നേതാക്കള്‍

    സനാ: ഇസ്രയേലിലേക്കു നിരന്തരം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത ഹൂതികള്‍ക്കെതിരായ തിരിച്ചടിയില്‍ ഹൂതി പ്രധാനമന്ത്രിയടക്കം 12 പേര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണം. 12 പേരുടെ സംസ്‌കാരച്ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയതോടെയണ് ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ശരിയെന്നു വ്യക്തമായത്. പ്രധാനമന്ത്രിയും സൈനിക ജനറല്‍മാരുമടക്കം കൊല്ലപ്പെട്ട 12 പേരുടെയും ചിത്രമടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. നേരത്തേ, ഇറാനുമായി നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് റിപ്പബ്ലിക് മേധാവികളുടെ സംസ്‌കാര ചടങ്ങുകളും സമാന രീതിയില്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നണു വ്യക്തമാകുന്നത്. ‘ദൈവം വലിയവനാണ്. അമേരിക്കയുടെ മരണം. ഇസ്രായേലിന്റെ മരണം. ജൂതന്‍മാര്‍ക്ക് ശാപം, ഇസ്ലാമിന്റെ വിജയം’ എന്നീ മന്ത്രോച്ഛാരണങ്ങളുമായി ആയിരങ്ങളാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കു സനായില്‍ തടിച്ചുകൂടിയത്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സര്‍ക്കാരിന്റെ താത്കാലിയ മേധാവിയായ മുഹമ്മദ് മിഫ്തയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഹൂതികളെ ഒറ്റുകൊടുത്തവര്‍ക്കെതിരേ കടുത്ത തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ലോകത്തെ ഏറ്റവും ശക്തരായ ഇന്റലിജന്‍സ് സാമ്രാജ്യവുമായാണു പോരടിക്കുന്നത്. സര്‍ക്കാരിനെത്തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ജൂതന്‍മാരും അമേരിക്കന്‍…

    Read More »
  • ‘ഇന്ത്യ എല്ലാ നികുതിയും ഒഴിവാക്കിത്തരാമെന്ന് ആണയിട്ടു’; ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത് അമേരിക്കയുമായി; ചൈന ബന്ധം ശക്തമാകുന്നതിനിടെ ഇന്ത്യക്കെതിരേ വീണ്ടും ആരോപണങ്ങളുമായി ട്രംപ്

    ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധത്തിലടക്കം മഞ്ഞുരുകുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്ക് ചുമത്തിയ 50 ശതമാനം നികുതി ചുമത്തിയതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഇറക്കുമതിക്കുള്ള നികുതി ഒഴിവാക്കി കൊടുക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നാണു ട്രംപ് പറയുന്നത്. ഇന്ത്യയുമായി അമേരിക്ക വളരെക്കുറച്ച് ബിസിനസ് മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇന്ത്യ അമേരിക്കയിലേക്കു വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഞങ്ങള്‍ ഇന്ത്യലേക്കു കുറച്ചു സാധനങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം ഒഴിവാക്കിത്തരമാമെന്നാണ് ഇന്ത്യ പറഞ്ഞതെന്നും അതുപക്ഷേ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്യേണ്ടതായിരുന്നെന്നും ട്രംപ് ആരോപിക്കുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ട്രംപ് അവകാശവാദങ്ങളുമായി രംഗത്തുവന്നത്. ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ആറാം വട്ട ചര്‍ച്ചകള്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ കൃഷി, കന്നുകാലി മേഖലകളില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇത് മോദി നിരസിച്ചതോടെയാണ് അഞ്ചുവട്ടം നടത്തിയ ചര്‍ച്ചകളും…

    Read More »
  • ട്രംപിന്റെ താരിഫിനെ പേടിയില്ല ; പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും 45 മിനിറ്റ് ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തു; യുഎസിന്റെ താരിഫ് ഭീഷണിക്കിടയില്‍ ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു

    ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വ്യാപാരത്തിന്മേല്‍ താരിഫ് ഭീഷണി ഉയര്‍ത്തുന്നതിനിടെ, ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഒരു വാഹനത്തില്‍ ഉഭയകക്ഷി കൂടിക്കാഴ്ചക്കായി ഒരുമിച്ച് യാത്ര ചെയ്തു. ‘എസ്സിഒ ഉച്ചകോടിയിലെ നടപടികള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഒരുമിച്ച് ഞങ്ങളുടെ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്തേക്ക് യാത്ര ചെയ്തു. അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്.” റഷ്യന്‍ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. മോദിക്ക് വേണ്ടി പുടിന്‍ 10മിനിറ്റ് കാത്തു നില്‍ക്കുകയും ചെയ്തു. ‘തുടര്‍ന്ന് ഇരു നേതാക്കളും ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്ത് എത്തിയതിന് ശേഷവും അവര്‍ 45 മിനിറ്റിലധികം കാറില്‍ ചെലവഴിച്ചു. ഇതിനുശേഷം, ഒരു മണിക്കൂറിലധികം നീണ്ട പൂര്‍ണ്ണമായ ഉഭയകക്ഷി കൂടിക്കാഴ്ചയും അവര്‍ നടത്തി,’ വൃത്തങ്ങള്‍ പറഞ്ഞു.…

    Read More »
  • ഇനി വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ് ; ഇത് പൊട്ടിയാല്‍ നരേന്ദ്രമോദിക്ക് രാജ്യത്ത് മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥ വരും; ബിജെപിയ്ക്ക് രാഹുല്‍ഗാന്ധിയുടെ മുന്നറിയിപ്പ് വീണ്ടും

    പട്‌ന: വോട്ടുമോഷണം കൊണ്ട് താന്‍ കരുതിവെച്ച ആയുധങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ഇനി വരാന്‍ പോകുന്നത് ഹൈഡ്രജന്‍ ബോംബാണെന്നും കരുതിയിരുന്നോളാനും ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കി വീണ്ടും രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ പരിസമാപ്തിയായി നടത്തിയ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. നേരത്തേ വോട്ടുമോഷണ ആരോപണത്തെ ആറ്റം ബോംബ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാഹുല്‍ നേരത്തേ രംഗത്ത് വന്നത്. ഇതിന് പിന്നാലൊണ് ആ ബോംബിനെക്കാളും വലിയ ഹൈഡ്രജന്‍ ബോംബാണ് ഇനി വരാനിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് കൂടി പുറത്തുവന്നാല്‍ നരേന്ദ്രമോദിക്ക് രാജ്യത്ത് മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുലിനെതിരേ ബിജെപിയും രംഗത്ത് വന്നിരിക്കുകയാണ്. രാഹുലിന്റെ കയ്യിലുള്ളതെല്ലാം ചീറ്റിപ്പോകുന്ന ബോംബ് ആണെന്നും ഈ ആരോപണങ്ങളെല്ലാം പൊട്ടാത്ത ബോംബുകളാണെന്നും ഉന്നയിച്ച കാര്യങ്ങള്‍ സത്യമായിരുന്നെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല എന്നും ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് ചോദിച്ചു. ‘ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര…

    Read More »
  • ‘ഇന്‍ഡ്യ’യുടെ തലവര മാറുന്നു? ശക്തിപ്രകടനമാകാന്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’ സമാപനം; ലക്ഷങ്ങള്‍ അണിനിരക്കും

    പട്ന: ബിഹാറിനെ ഇളക്കിമറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പട്നയില്‍ സമാപിക്കും. ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും. പത്ത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ 11ന് പട്നയിലെ ഗാന്ധി മൈതാനിയില്‍ നിന്നും അംബേദ്കര്‍ പാര്‍ക്കിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇന്‍ഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമില്‍ നിന്നും ആരംഭിച്ച യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോയി 1300 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പട്നയില്‍ എത്തുന്നത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ഇന്‍ഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ആര്‍ജെഡി നേതാക്കളായ ലാലു…

    Read More »
  • കടയില്‍ പോയി തിരിച്ചെത്തി; വിശ്രമിക്കാന്‍ കിടന്ന യുവാവ് ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ് ചത്ത നിലയില്‍

    ബംഗളൂരു: കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ബംഗളൂരു ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാന്‍ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ‘2016ല്‍ ഒരു ബസ് അപകടത്തില്‍ പെട്ട പ്രകാശിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് കാലില്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടാകാം പാമ്പ് കടിച്ചത് മഞ്ജുപ്രകാശ് അറിയാതെ പോയതിന് കാരണം’- ബന്ധുക്കള്‍ പറഞ്ഞു. ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിലായിരുന്നോ എന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടിച്ചെന്നു. അവര്‍ മുറിയിലെത്തിയപ്പോള്‍ പ്രകാശ് വായില്‍ നിന്ന് നുരയും പതയും വന്ന് കാലില്‍ രക്തസ്രാവത്തോടുകൂടി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ…

    Read More »
  • മിന്നൽ പ്രളയം, ഹിമാചലിൽ കുടുങ്ങി മലയാളി സംഘം: പലരുടെയും ആരോഗ്യനില മോശം; അവശ്യ സാധനങ്ങൾ തീരുന്നു

    സിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര്‍ തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് മതിയായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പോലും നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര തുടങ്ങിയ സംഘം സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴയിലും മണ്ണിടിച്ചിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നതോടെ യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ് യാത്രികര്‍ക്കുള്ളത്. ജൂണ്‍ 20 ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഓഗസ്റ്റ് 30 വരെ, 91 വെള്ളപ്പൊക്കങ്ങള്‍ക്കും, 45 മേഘവിസ്ഫോടനങ്ങള്‍ക്കും, 93 വലിയ മണ്ണിടിച്ചിലുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓള്‍ഡ് ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ്, മണ്ടി-ധരംപൂര്‍ റോഡ്, റോഡ് എന്നിവയുള്‍പ്പെടെ ആകെ 822 റോഡുകള്‍ തകര്‍ന്നതായാണ്…

    Read More »
  • സര്‍ക്കാര്‍ നിയന്ത്രണം: ഡ്രീം 11 വന്‍ പ്രതിസന്ധിയില്‍; ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ; ഇനി ടെക് കമ്പനികള്‍ വേണ്ടെന്ന് ബിസിസിഐ; ദീര്‍ഘകാല സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ നീക്കം തുടങ്ങി

    ന്യൂഡല്‍ഹി: ഇക്കുറി ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജെഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ. ദീര്‍ഘകാലം ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാവുന്ന കമ്പനിയെ തേടുകയാണു ബിസിസിഐ എന്നും വിവരം. 2027 വണ്‍ഡേ ലോകകപ്പ് വരെ മുന്നോട്ടു കൊണ്ടുപോകാവുന്ന ഡീല്‍ ആണ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ഏഷ്യ കപ്പ് ആരംഭിക്കുമെന്നിരിക്കേ, അതിനു മുമ്പ് സ്‌പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ആദ്യം ബൈജൂസും പിന്നീട് ഡ്രീം 11 ഉം ആയിരുന്നു ഇന്ത്യയുടെ ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള ബില്‍ കൊണ്ടുവന്നതോടെ ഡ്രീം 11 കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമുമായുള്ള കരാറും കമ്പനി നിര്‍ത്തിവച്ചു. അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ബിസിസിഐ 28ന് അടിയന്തര മീറ്റിംഗ് കൂടിയെങ്കിലും സ്‌പോണ്‍സറെക്കുറിച്ചുള്ള തീരുമാനമാകാതെ പിരിഞ്ഞു. ഡ്രീം 11 പോലുള്ള കമ്പനികളുമായി ഇനി കരാറിലെത്താന്‍ ബിസിസിഐക്കു കഴിയില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നതിനാല്‍ പെട്ടെന്നു പ്രതിസന്ധികള്‍ ഉണ്ടാകുന്നെന്നും ബിസിസിഐ യോഗം വിലയിരുത്തി. ഡ്രീം 11, മൈ സര്‍ക്കിള്‍ എന്നിവ ആയിരം…

    Read More »
  • മറ്റൊരു പെണ്ണിനെ വിവാഹം ആലോചിച്ചു; എതിര്‍ത്ത കാമുകിയെ കൊലപ്പെടുത്തി കാനയില്‍ തള്ളി; രണ്ടാഴ്ചയ്ക്കു ശേഷം പ്രതി പിടിയില്‍

    പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കാനയില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ് സംഭവം. കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കു ശേഷം ഇന്നലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ടാഴ്ച്ച മുന്‍പാണ് പ്രതി ദൂർവാസ് ദർശൻ പാട്ടീലിന്റെ പെണ്‍സുഹൃത്ത് ഭക്തി ജിതേന്ദ്ര മായേക്കറെ കാണാതായത്. 26 വയസ്സുകാരിയായ മായേക്കറെ ഓഗസ്റ്റ് 17-നാണ് കാണാതായത്. ഒരു സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് മായേക്കർ വീട്ടില്‍നിന്നു പോയതെന്നും അതിനുശേഷം കാണാതായെന്നും കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും മായേക്കറുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഖണ്ഡാലയ്ക്ക് സമീപമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മായേക്കറുടെ സുഹൃത്ത് പാട്ടീലിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മായേക്കറെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാള്‍ മൊഴി നല്‍കി. മറ്റൊരു യുവതിയുമായുള്ള വിവാഹത്തെച്ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കാനയില്‍ നിന്നും പൊലീസ് മൃതദേഹം…

    Read More »
  • പരീക്ഷയെഴുതാത്തത് കുടുംബം അറിയുമോ എന്ന പേടി; ജീവനൊടുക്കാന്‍ ശ്രമിച്ച നീറ്റ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ രക്ഷപ്പെടുത്തി

    ജയ്പുര്‍: പരീക്ഷയെഴുതാത്തത് മാതാപിതാക്കള്‍ അറിയുമോ എന്ന പേടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നീറ്റ് വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച് അധ്യാപകര്‍. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയാണ് അധ്യാപകര്‍ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച്ചയായിരുന്നു സംഭവം. മഹേഷ് നഗറിലെ പിജിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി മൂന്ന് നിലകളുളള കോച്ചിംഗ് സെന്ററിന്റെ ടെറസില്‍ കയറിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ആളുകള്‍ പെണ്‍കുട്ടി ടെറസിന് മുകളില്‍ കയറി നില്‍ക്കുന്നത് കണ്ട് ബഹളം വെച്ചു. ഇതുകേട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ ടെറസിലേക്ക് ഓടി. പെണ്‍കുട്ടി ചാടാനൊരുങ്ങിയപ്പോള്‍ നിമിഷങ്ങള്‍ക്കുളളില്‍ അധ്യാപകരില്‍ ഒരാള്‍ പെണ്‍കുട്ടിയെ പിറകിലൂടെ ചെന്ന് പിടിച്ച് താഴേയ്ക്ക് വലിച്ചിടുകയായിരുന്നു. പെണ്‍കുട്ടിയെ സുരക്ഷിതയായി താഴെയിറക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ചുരു സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ചില പരീക്ഷകള്‍ എഴുതിയിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വെളളിയാഴ്ച്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളുടെ പഠനത്തെക്കുറിച്ച് അന്വേഷിച്ചറിയാനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയിരുന്നു. ഇതോടെ അസ്വസ്ഥയായ പെണ്‍കുട്ടി…

    Read More »
Back to top button
error: