Breaking NewsIndiaNEWS

സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; എതിര്‍സമുദായക്കാര്‍ തങ്ങളുടെ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ; പന്ത്രണ്ടാം നൂറ്റാണ്ടിലെ സന്യാസിയെ നിന്ദിച്ചെന്ന് ആരോപിച്ച് കര്‍ണാടകത്തില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

ബംഗലുരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ നിജ ശരണ അംബിഗര ചൗഡയ്യയെ എതിര്‍ സമുദായത്തില്‍പെട്ടവര്‍ ആക്ഷേപിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ കോലി, കബ്ബലിഗ, തല്‍വാര്‍ സമുദായക്കാരാണ് വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങളുടെ നേതാവിനെയും സമുദായത്തെ തന്നെയും അധിക്ഷേപിച്ച വര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വന്‍തോതില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ സുഭാഷ് സര്‍ക്കിളില്‍ റോഡ് ഉപരോധിച്ചു.

മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാല്‍മീകി സമുദായത്തിലെ നേതാക്കള്‍ അംബിഗര ചൗഡയ്യയ്ക്കും കോലി, കബ്ബലിഗ, തല്‍വാര്‍ വിഭാഗങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും അവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാതി സംബന്ധമായ വിഷയങ്ങളും നേതാക്കള്‍ ഉന്നയിച്ചു. കോലി, കബ്ബലിഗ, കബ്ബര്‍, ബെസ്ത, അംബിഗ തുടങ്ങിയ ഉപജാതികളെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ ഈ സമുദായങ്ങള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്.

Signature-ad

മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു മെമ്മോറാണ്ടം അവര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷല്‍ ഭോയറിന് സമര്‍പ്പിച്ചു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റു കള്‍ക്കെ തിരെ അടുത്തിടെ വാല്‍മീകി സമുദായക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ മൂന്ന് സമുദായ നേതാക്കള്‍ കോലി സമുദായക്കാര്‍ ആരാധിക്കുന്ന അംബിഗര ചൗഡയ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് ഉത്തരവാ ദികളായ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: