India
-
സുജാത ഭട്ടിനെ നേരിട്ട് അറിയാം… അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നത്!! ധർമശാലയിൽ ഓട്ടേറെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, ജീവനു ഭീഷണിയുണ്ട്, തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും- മനാഫ്
കോഴിക്കോട്: കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെപ്പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. അവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തൻറെ ആവശ്യം. ഒരുപക്ഷേ താൻ അറസ്റ്റിലായേക്കാം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനാഫ് പറഞ്ഞു. ഇക്കാരണത്താൽ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മിഷണറെ കണ്ടെന്നും പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മിഷണർ അറിയിച്ചെന്നും മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച പോകുമെന്നും മനാഫ് അറിയിച്ചു. ചോദ്യം ജയിലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മനാഫിന് നോട്ടിസ് നൽകിയിരുന്നു. ർമസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണത്തിൽ മനാഫ് ഒട്ടേറെ വീഡിയോകൾ യുട്യൂബിൽ പങ്കുവച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത്. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മനാഫ് ഒളിവിൽപ്പോയെന്നു വാർത്തകൾ വന്നെങ്കിലും മനാഫ്…
Read More » -
ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പെയ്ന്‍ സജീവം; ടൂത്ത്‌പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും
ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്‍കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി. വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ‘ബോയ്‌ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്‌സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്‌ഡൊണാള്‍ഡ് മുതല്‍ പെപ്‌സിയും ആപ്പിളും…
Read More » -
ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്; ഇരു രാജ്യങ്ങളും ‘കൂടുതല്‍ ഇരുണ്ട ചൈനയിലേക്ക് പോയി; മൂന്നുനേതാക്കളുടെയും ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്‍റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ…
Read More » -
അമേരിക്കയുടെ അധിക തീരുവ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി; വ്യവസായികളെ വരള്‍ച്ചയിലേക്ക് തള്ളിവിടില്ല
ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സിഎൻബിസി നെറ്റ്‌വർക് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സർക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചില കാര്യങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 50…
Read More » -
സമൂസ വാങ്ങാന്‍ മറന്നു, കുടുംബകലഹം!!! ഭര്‍ത്താവിനെ സംഘംചേര്‍ന്ന് മര്‍ദിച്ച് ഭാര്യയും ഭാര്യവീട്ടുകാരും
ലഖ്നൗ: സമൂസയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിന് ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പിലിഭിത്ത് ആനന്ദ്പുര്‍ സ്വദേശിയായ ശിവം കുമാറിനെയാണ് സമൂസയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യവീട്ടുകാര്‍ മര്‍ദിച്ചത്. ശിവംകുമാറിന്റെ അമ്മയുടെ പരാതിയില്‍ ഇയാളുടെ ഭാര്യ സംഗീതയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 30 മുതലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. സമൂസ വാങ്ങിക്കൊണ്ടുവരണമെന്ന് സംഗീത ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍, സമൂസ വാങ്ങാതെയാണ് ശിവംകുമാര്‍ അന്നേദിവസം വീട്ടിലെത്തിയത്. കാരണം തിരക്കിയപ്പോള്‍ വാങ്ങാന്‍ മറന്നുപോയെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. പിറ്റേദിവസം സംഗീത തന്റെ മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. തുടര്‍ന്ന് സംഗീതയുടെ മാതാപിതാക്കളും ബന്ധുക്കളും ശിവംകുമാറുമായി സംസാരിച്ചു. പ്രശ്നം ഒത്തുതീര്‍പ്പായെന്ന് കരുതിയെങ്കിലും ഇതിനിടെ സംഗീതയും മാതാപിതാക്കളും ബന്ധുക്കളായ മറ്റുള്ളവരും ചേര്‍ന്ന് ശിവംകുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. പ്രതികള്‍ ശിവംകുമാറിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ശിവംകുമാറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » -
അംബാനിയുടെ വായ്പാ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’; പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ, പുരോഗമിച്ച് ഇഡി അന്വേഷണം
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെയും (ആര്‍കോം) വായ്പാ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’ ആണെന്ന് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ. ആര്‍കോം കോര്‍പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എടുത്ത വായ്പകളുമായി ബന്ധപ്പെട്ടാണ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. അനില്‍ അംബാനിയെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നേരത്തേ നീക്കം ചെയ്തിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ നടപടി സംബന്ധിച്ച് ആര്‍കോം നിയമോപദേശം തേടുകയാണ്. അനില്‍ അംബാനിയുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് നടപടി. റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, ആര്‍കോം, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് എന്നീ കമ്പനികള്‍ എടുത്ത വായ്പകള്‍ സംബന്ധിച്ച് 13 ബാങ്കുകളില്‍ നിന്നായി ഇ.ഡി വിശദാംശങ്ങള്‍ തേടിയതായും റിപ്പോര്‍ട്ടുണ്ട്. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത് ഇന്ത്യയിലെ നവി മുംബൈ ആസ്ഥാനമായുള്ള ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. 2019 ജൂണ്‍ മുതല്‍ കമ്പനിയെ കോര്‍പറേറ്റ് പാപ്പരത്ത…
Read More » -
എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ; ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ കുറിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നതായി രാഷ്ട്രപതി കുറിച്ചു. ഓണം പുതിയ വിളവെടുപ്പിന്റെ സന്തോഷം മാത്രമല്ല, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു സവിശേഷ ഉദാഹരണമാണ്. ഈ ആഘോഷം മതസാമുദായിക വിശ്വാസങ്ങള്‍ക്കപ്പുറം ഒരുമയുടേയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം വിളിച്ചോതുക കൂടി ചെയ്യുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. മലയാളത്തിലുള്ള പ്രധാനമന്ത്രിയുടെ ഓണസന്ദേശം ഇപ്രകാരമാണ്. എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകള്‍! ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കട്ടെ.…
Read More » -
റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയവയ്ക്ക് വില കുറയും ; ചരക്ക് സേവന നികുതിയില്‍ പരിഷ്‌കരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ; ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് മോദി
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ വരുത്തിയ പുതിയ മാറ്റത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിഷ്‌കരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇടത്തരക്കാരുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തിക്കുമെന്നും പല ഉത്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നും റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള നാല് നികുതി സ്ലാബുകള്‍ക്ക് പകരം രണ്ട് സ്ലാബുകള്‍ സെപ്റ്റംബര്‍ 22-ന് നിലവില്‍ വരും. ‘നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത്തവണത്തെ ധന്‍തേരാസ് കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണിത്,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ‘ഡബിള്‍ ധമാക്ക’ ദീപാവലിക്കും ഛത്ത് പൂജയ്ക്കും മുമ്പ് ചെങ്കോട്ടയില്‍ നിന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ലളിതമായ നികുതി സമ്പ്രദായം, പൗരന്മാരുടെ ജീവിതനിലവാരം…
Read More » -
ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവും ; നാട്ടുകാരെ നേരില്‍ കാണാന്‍ ടിവികെ നേതാവ് വിജയ് ; സെപ്റ്റംബര്‍ 13 മുതല്‍ റോഡ് ഷോകളും ബഹുജന സമ്പര്‍ക്ക പരിപാടിയും
ചെന്നൈ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത നില്‍ക്കേ തമിഴ്‌നാട്ടില്‍ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ് നടന്‍. സെപ്തംബര്‍ 13 മുതല്‍ ‘മീറ്റ് ദി പീപ്പിള്‍’ പരിപാടിയുമായിട്ടാണ് താരമെത്തുന്നത്. റോഡ്‌ഷോകളും ബഹുജന സമ്പര്‍ക്ക് പരിപാടികളും ഉള്‍പ്പെടെയുള്ള പ്രചരണങ്ങളുമായി 10 ജില്ലകളില്‍ പര്യടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. 2026-ല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും എന്നും ടിവികെയ്ക്ക് ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണെന്നും വിജയ് നേരത്തേ പറഞ്ഞിരുന്നു. തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞിരുന്നു. സംസ്ഥാന വ്യാപക ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം തിരുച്ചിറപ്പളളിയില്‍ നിന്നാണ് ആരംഭിക്കുക. വിജയ് 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ…
Read More »