Breaking NewsCrimeIndiaLead NewsNEWSNewsthen Specialpolitics

പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐ കുറ്റപത്രം സമര്‍പ്പിച്ചു; പല സംഘടനകളുടേയും പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് സൂചന; കുറ്റപത്രം സമര്‍പിച്ചത് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍

 

കാശ്മീര്‍: രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Signature-ad

ടിആര്‍എഫ്, ലഷ്‌കറെ ത്വയ്ബ സംഘടനകളുടെ പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. 350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അറസ്റ്റിലായ പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമിന് സമീപം തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ 2025 ഏപ്രില്‍ 22 ന് നടത്തിയ ആക്രമണത്തില്‍ മലയാളികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: