India

  • എംപിയുടെ സഹോദരിക്കും യുപിയില്‍ രക്ഷയില്ല; ബിജെപി എംപിയുടെ സഹോദരിയുടെ ശുചിമുറി ദൃശ്യം പകര്‍ത്തി ഭര്‍തൃപിതാവും സഹോദരനും; തെരുവിലിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ പരാതിയുമായി യുവതി

    ലക്‌നൗ: ഭര്‍ത്താവിന്‍റെ കുടുംബം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്. യുവതിയെ അടുത്തിടെ തെരുവില്‍ ആളുകളുടെ മുന്നിലിട്ട് ഭര്‍തൃപിതാവ് തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായെന്നും രണ്ട് പെൺമക്കളുണ്ടായി എന്ന കാരണത്താല്‍ ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി. റാണി അവന്തിഭായ് നഗറിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിൽ ഭര്‍തൃപിതാവ് നടുറോഡില്‍ യുവതിയെ പലതവണയായി അടിക്കുന്നതും മര്‍ദിക്കുന്നതും കാണാം. താന്‍ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്‍റെ സഹോദരനും രഹസ്യമായി തന്റെ ദൃശ്യങ്ങൾ പകർത്തിയതായും എതിർത്തപ്പോൾ ഭര്‍തൃപിതാവ് മര്‍ദിച്ചതായുമാണ് യുവതി പറയുന്നത്. തോക്കിന്റെ പിൻഭാഗം കൊണ്ട് ആക്രമിച്ചുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നാണ് യുവതി പറയുന്നത്. പെണ്‍കുട്ടികള്‍ ജനിച്ചതില്‍ പിന്നെ വര്‍ഷങ്ങളായി പീഡനം തുടരുകയാണെന്നും യുവതിയുടെ…

    Read More »
  • അവഹേളനം മറക്കാനും ക്ഷമിക്കാനും കഴിയില്ല; ഇന്ത്യ പ്രതികരിച്ചത് പക്വതയോടെ; ട്രംപിന്റെ സ്വരം മാറ്റത്തെക്കുറിച്ചു ജാഗ്രത പുലര്‍ത്തണം: കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ച് വീണ്ടും ശശി തരൂര്‍

    തിരുവനന്തപുരം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരെ ശശി തരൂര്‍ എം.പി. തീരുവ ചുമത്തിയതും ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും അവഹേളനവും പൂര്‍ണമായും മറക്കാനും ക്ഷമിക്കാനും സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു. ട്രംപിന്റെ ക്ഷിപ്ര കോപത്തെ കുറിച്ചും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പരാമര്‍ശിച്ചു. ട്രംപും മോദിയും അടുത്തസൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. ’50 ശതമാനം തീരുവ ചുമത്തിയതും പിന്നാലെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അപമാനിച്ചതും പൂര്‍ണമായി മറക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല’- ശശി തരൂര്‍ പറഞ്ഞു. ഇന്ത്യ വൈകാതെ തന്നെ മാപ്പ് പറയുകയും ട്രംപുമായി കരാറിലെത്തുകയും ചെയ്യുമെന്ന് കഴിഞ്ഞദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി പറഞ്ഞു. ‘നമ്മള്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ വളരെ പക്വതയോടെയാണ് വിഷയത്തോട് പെരുമാറിയത്’തരൂര്‍ പ്രതികരിച്ചു. ഇരുരാജ്യത്തേയും…

    Read More »
  • വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ

    ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍…

    Read More »
  • മുച്ചൂടും മുടിക്കാനുറച്ച് ട്രംപ്? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കും, വന്‍ തിരിച്ചടി

    വാഷിങ്ടന്‍: തീരുവ വര്‍ധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഐടി മേഖലയില്‍ അടുത്ത ‘പണി’യുമായി ഉടന്‍ രംഗത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ…

    Read More »
  • വിജയ് മല്യയെയും നീരവ് മോദിയെയും തിരിച്ചെത്തിച്ച് വിചാരണ ചെയ്യും? തിഹാര്‍ ജയിലില്‍ പരിശോധന നടത്തി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്; അതീവ സുരക്ഷാ വാര്‍ഡുകളില്‍ അടക്കം പരിശോധന

    ഡല്‍ഹി: തിഹാര്‍ ജയില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്തിയതായി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) സംഘം. മദ്യ വ്യവസായി വിജയ് മല്യ, വജ്രവ്യാപാരി നിരവ് മോദി, യുകെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരി തുടങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിനിടെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് അടുത്തിടെ ബ്രിട്ടീഷ് കോടതികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. തിഹാറിലെ നാലാം നമ്പര്‍ ജയിലാണ് സംഘം പരിശോധന നടത്തിയത്. അതീവ സുരക്ഷാ വാര്‍ഡുകളിലടക്കം പരിശോധന നടത്തുകയും തടവുകാരുമായി സംവദിക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തിഹാര്‍ ജയിലിലെത്തുന്ന തടവുകാരെ ആദ്യം പാര്‍പ്പിക്കുന്നത് നാലാം നമ്പര്‍ ജയിലാണ്. കൈമാറുന്ന തടവുകാര്‍ക്ക് കൃത്യമായ പരിചരണം നല്‍കുമെന്ന് ജയില്‍…

    Read More »
  • പാകിസ്താന് വന്‍ തിരിച്ചടി; സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന പ്രോജക്ടില്‍നിന്ന് പിന്‍മാറി ചൈന; പാക് പ്രധാനമന്ത്രി മടങ്ങിയത് വെറും കൈയോടെ; റെയില്‍വേ നവീകരണത്തിന് എഡിബിയെ സമീപിക്കാന്‍ നീക്കം; ചൈനീസ് നീക്കം താരിഫ് യുദ്ധത്തില്‍ ഇന്ത്യയുമായി കൈകോര്‍ത്തതിനു പിന്നാലെ

    ബീജിംഗ്: വ്യാപാര ബന്ധത്തിലടക്കം ഇന്ത്യയുമായി സൗഹൃദത്തിലേക്കു നീങ്ങുന്ന ചൈനയുടെ പാക് ബന്ധത്തിലും വിള്ളല്‍? ഇതുവരെ പാകിസ്താന്റെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ നിലപാടുകള്‍ സ്വീകരിച്ച ചൈന, വന്‍ നിക്ഷേപങ്ങളും ആയുധങ്ങളുമടക്കം നല്‍കി സഹായിച്ചിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാല്‍, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ പുതിയ ചുവടുമാറ്റം. പാക്കിസ്താന്റെ റെയില്‍വേ നെറ്റ്വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട 8.5 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന പിന്‍വലിയുന്നത്. ചൈന-പാക്കിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു പാക്കിസ്താന്റെ ലക്ഷ്യം. കടത്തില്‍ മുങ്ങിയ പാക്കിസ്താന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്താനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ്…

    Read More »
  • ഗണേശോത്സവത്തില്‍ ചാവേര്‍ ആക്രമണമെന്ന് ഭീഷണി സന്ദേശം ; 14 തീവ്രവാദികള്‍ 34 വാഹനങ്ങളില്‍ 400 കിലോ ബോംബ് വെച്ചെന്ന് സന്ദേശം ; അയച്ചയാളെ പോലീസ് കയ്യോടെ പിടികൂടി

    നോയിഡ: മുംബൈയില്‍ ഗണേശോത്സവം നടക്കുന്നതിനിടെ നഗരത്തില്‍ ബോംബ് സ്ഫോ ടനങ്ങള്‍ നടത്തുമെന്ന് മുംബൈ പോലീസിന് സന്ദേശമയച്ച നോയിഡ സ്വദേശി അറസ്റ്റില്‍. അശ്വിനി എന്നയാളാണ് സന്ദേശമയച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യ ലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം രൂപീകരി ച്ചായിരുന്നു അ റസ്റ്റ്. വ്യാഴാഴ്ച ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് സന്ദേശം വന്നത്. 14 തീവ്രവാദികള്‍ 400 കിലോഗ്രാം ആര്‍ഡിഎക്‌സുമായി നഗരത്തില്‍ പ്രവേശിച്ചെന്നും, അത് 34 വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഗണേശോത്സവത്തിന്റെ പ ത്താം ദിവസമായ അനന്ത് ചതുര്‍ദശിക്ക് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിനിടെ വന്ന ഈ സന്ദേശം പോലീസിനെ ആശങ്കയിലാക്കി. ഈ ഭീഷണി സന്ദേശത്തില്‍ ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേര് പരാമര്‍ശി ച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് നേരത്തെ പറഞ്ഞിരുന്നു. ട്രാഫിക് പോലീസിന് മുമ്പും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരച്ചില്‍ നടപടികള്‍ പുരോഗമി…

    Read More »
  • താരിഫിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്കില്ല ; അമേരിക്കയ്ക്ക് മുന്നില്‍ അങ്ങിനെ നട്ടെല്ല്് വളയ്ക്കാന്‍ ഉദ്ദേശമില്ല ; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന്‍ സെഷനും ഒഴിവാക്കി

    ന്യൂഡല്‍ഹി: അമേരിക്കയുമായുളള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ചേക്കില്ല. പുതിയ പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെപ്റ്റംബര്‍ 27-ന് സംസാരിക്കും. പുതുക്കിയ താല്‍ക്കാലിക പ്രസംഗകരുടെ പട്ടികയിലാണ് ഈ നിര്‍ദേശം. ജൂലൈയില്‍ ഇറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 26-ന് പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടിക താല്‍ക്കാലികമാണ്. പ്രസംഗകരുടെയും തീയതികളിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പട്ടികയില്‍ തുടര്‍ന്നും മാറ്റങ്ങളുണ്ടായേക്കാം. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ നയതന്ത്ര കാലഘട്ടമായാണ് യുഎന്‍ പൊതുസഭാ സമ്മേളനം കണക്കാക്കുന്നത്. സെപ്റ്റംബര്‍ 9-ന് യുഎന്‍ പൊതുസഭയുടെ 80-ാമത് സമ്മേളനം ആരംഭിക്കും. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്. ബ്രസീലാണ് എപ്പോഴും ആദ്യ പ്രസംഗകന്‍. പിന്നാലെ അമേരിക്കയും പ്രസംഗിക്കും. സെപ്റ്റംബര്‍ 23-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യും. ഇത് അദ്ദേഹത്തിന്റെ…

    Read More »
  • ചൈനയ്ക്ക് പിന്നാലെ പോയി, കൂട്ടുകാരന്‍ നഷ്ടമായെന്ന് കരുതുന്നില്ല ; 50 ശതമാനം താരിഫ് കൂട്ടിയതിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ വേണ്ടി ; അല്ലാതെ ഇന്ത്യയോട് പിണങ്ങിയല്ലെന്ന് ട്രംപ്

    ന്യൂഡല്‍ഹി: ഇന്ത്യയെ തങ്ങള്‍ക്ക് നഷ്ടമായതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ ഇന്ത്യയും റഷ്യയും തങ്ങളെ വിട്ട് ചൈനയ്ക്ക് പിന്നാലെ പോയതായി കരുതുന്നില്ലെന്നും പറഞ്ഞു. ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ട്രൂത്ത് സോഷ്യലില്‍ ‘ ചൈനയ്ക്ക് നല്‍കി ഇന്ത്യയെ അമേരിക്ക നഷ്ടപ്പെടുത്തിയതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ”റഷ്യയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാന്‍ അവരെ അത് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക്…

    Read More »
  • വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി; അതീവസുരക്ഷയുള്ള ഉന്നതയോഗങ്ങളില്‍വരെ പങ്കെടുത്തു ; ആഡംബര ജീവിതം നയിച്ചു, പറ്റിക്കപ്പെട്ടവരില്‍ മന്ത്രിമാര്‍ വരെ

    വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിക്കുകയും, അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും തട്ടിപ്പുകളിലൂടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തയാള്‍ ഒടുവില്‍ പിടിയില്‍. മുപ്പത്തിയാറുകാരനായ ഉത്തര്‍പ്രദേശ് സ്വദേശി സൗരഭ് ത്രിപാഠിയാണ് അറസ്റ്റിലായത്. ലക്‌നൗവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ഐഡി കാര്‍ഡുമായി കണ്ട ഇയാളെ പോലീസ് സംശയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍, ഇയാളുടെ വീട്ടില്‍ നിന്ന് ആഡംബര വാഹനങ്ങളുടെ ശേഖരവും വ്യാജ രേഖകളുടെ ഒരു നിധിശേഖരവും കണ്ടെടുത്തു. ഇതോടെ ഇയാള്‍ ഒരു ഉന്നത തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്, ത്രിപാഠിയുടെ ജീവിതം നന്നായി എഴുതിയുണ്ടാക്കിയ ഒരു നാടകമായിരുന്നുവെന്നാണ്. തന്റെ ആള്‍മാറാട്ടം നിലനിര്‍ത്താനായി, ഔദ്യോഗിക പരിപാടികള്‍ക്ക് ഫോര്‍ച്യൂണര്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് മെഴ്‌സിഡസ് അല്ലെങ്കില്‍ ഡിഫെന്‍ഡര്‍ എന്നിങ്ങനെ വ്യത്യസ്ത ആഡംബര വാഹനങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളില്‍ തന്റെ അധികാരം കാണിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും വേണ്ടി പോലീസിന്റെ യൂണിഫോം ധരിച്ച ഒരു…

    Read More »
Back to top button
error: