India
-
ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവും ; നാട്ടുകാരെ നേരില്‍ കാണാന്‍ ടിവികെ നേതാവ് വിജയ് ; സെപ്റ്റംബര്‍ 13 മുതല്‍ റോഡ് ഷോകളും ബഹുജന സമ്പര്‍ക്ക പരിപാടിയും
ചെന്നൈ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത നില്‍ക്കേ തമിഴ്‌നാട്ടില്‍ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ് നടന്‍. സെപ്തംബര്‍ 13 മുതല്‍ ‘മീറ്റ് ദി പീപ്പിള്‍’ പരിപാടിയുമായിട്ടാണ് താരമെത്തുന്നത്. റോഡ്‌ഷോകളും ബഹുജന സമ്പര്‍ക്ക് പരിപാടികളും ഉള്‍പ്പെടെയുള്ള പ്രചരണങ്ങളുമായി 10 ജില്ലകളില്‍ പര്യടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. 2026-ല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും എന്നും ടിവികെയ്ക്ക് ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണെന്നും വിജയ് നേരത്തേ പറഞ്ഞിരുന്നു. തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞിരുന്നു. സംസ്ഥാന വ്യാപക ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം തിരുച്ചിറപ്പളളിയില്‍ നിന്നാണ് ആരംഭിക്കുക. വിജയ് 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ…
Read More » -
സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ഇരയെ വിവാഹം കഴിക്കാന്‍ കോടതിയുടെ നിര്‍ദേശം ; ജയിലില്‍വെച്ച് പോലീസുകാര്‍ നോക്കി നില്‍ക്കേ വിവാഹം ചെയ്തു
പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവു കാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയി ലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹ ത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹ ത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇര യുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് വിധവയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി വിവാഹത്തിനായി കീഴ്ക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പാലിച്ച് ജയിലില്‍ വെച്ച് വിവാഹം നടത്തിയെന്ന് ജയില്‍ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണ്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും പ്രതിയുടെ സഹോദരനുമായ ആള്‍ 2022-ല്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും അടുക്കുകയും ഒരുമിച്ച് താമസി ക്കാന്‍ തുടങ്ങുകയും…
Read More » -
കോളനി കാലമൊക്കെ കഴിഞ്ഞെന്ന് ട്രംപിനോട് പുടിന്‍ ; സമ്മര്‍ദ്ദപ്പെടുത്തി ഇന്ത്യയേയും ചൈനയേയും വരുതിയില്‍ നിര്‍ത്താന്‍ നോക്കേണ്ട ; ഏഷ്യയിലെ വന്‍ ശക്തികളെ ഇങ്ങിനെയല്ല പരിപാലിക്കേണ്ടത്
മോസ്‌ക്കോ: സാമ്പത്തീക സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടുവമ്പന്മാരെ വരുതിയില്‍ നിര്‍ത്താന്‍ നോക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുതിയി നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബ്ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പുടിന്റെ പ്രതികരണം. ഇന്ത്യയോടും ചൈനയോടും ഈ രീതിയില്‍ പെരുമാറരുതെന്നും 150 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്കും ശക്തമായ സമ്പദ്വ്യവസ്ഥയുള്ള ചൈനയ്ക്കും എതിരേ തിരിയുമ്പോള്‍ ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങിനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന കാര്യം കൂടി മനസ്സില്‍ വെയ്ക്കണമെന്ന് പുടിന്‍ പറഞ്ഞു. കൊളോണിയല്‍ യുഗവും കോളനിവാഴ്ചയുമെല്ലാം കഴിഞ്ഞെന്ന് അമേരിക്ക മനസ്സിലാക്കണ മെന്നും ഇന്ത്യയുടേയും ചൈനയുടേയും രാഷ്ട്രീയ ബോദ്ധ്യങ്ങള്‍ക്ക് ചരിത്രത്തിന്റെ കൂടി പിന്തുണയും സ്വാധീനവും ഉണ്ടെന്നും ഇരു രാജ്യങ്ങളും കോളനി വാഴ്ചയുടെ ഇരുണ്ട കാലത്ത് നിന്നും പ്രതിരോധിച്ച് മുന്നിലേക്ക വന്നവരാണെന്നും പുടിന്‍ പറഞ്ഞു. പങ്കാളികളായ രാജ്യങ്ങ ളോട് ഈ…
Read More » -
രാജ്യത്ത് കസ്റ്റഡിമരണങ്ങള്‍ കുടുന്നു ; 2025 ല്‍ ഏഴു മാസത്തിനിടയില്‍ 11 മരണങ്ങള്‍ ; സ്‌റ്റേഷനില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതില്‍ കേസെടുത്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കസ്റ്റഡിമരണങ്ങള്‍ കുടുന്ന സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷനുകളിലെ സിസിടിവി പ്രവര്‍ത്തനരഹിതമാകുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്ക്കെടുത്തത്. 2025 ല്‍ 11 മരണങ്ങള്‍ നടന്നെന്ന ദൈനിക് ഭാസ്‌ക്കര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസെടുത്തത്. പോലീസ് സ്‌റ്റേഷനില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവമെന്ന് തലക്കെട്ടിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി. പോലീസ് സ്‌റ്റേഷനില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീംകോടതി നേരത്തേ നിര്‍ബ്ബന്ധമാക്കിയിരുന്നു. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ഓഫീസ് അടക്കം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ സ്‌റ്റേഷനുകളിലും ക്യാമറ വേണമെന്നാണ് പറഞ്ഞിരുന്നത്. രാജ്യത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ കോടതി 2020 ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് എട്ട് മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് ദൈനിക് ഭാസ്‌ക്കര്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞത്. കേരളത്തില്‍ കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍…
Read More » -
അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ഗാവ്‌ലി പുറത്തിറങ്ങി ; 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ; സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നാഗ്പൂര്‍: ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്‌ലി ജയില്‍ മോചിതനായത്. 2007-ല്‍ നടന്ന ശിവസേന കോര്‍പ്പറേറ്റര്‍ കമലാകര്‍ ജാംസന്ദേക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് 76-കാരനായ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്. പ്രായവും നീണ്ട തടവുകാലവും പരിഗണിച്ച് ഓഗസ്റ്റ് 28-നാണ് പരമോന്നത കോടതി ഗാവ്ലിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ഗാവ്ലിയുടെ അപ്പീല്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ 17 വര്‍ഷവും മൂന്ന് മാസവും തടവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും കേസിന്റെ അന്തിമ വാദം കേള്‍ക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ഗാവ്ലി ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങള്‍…
Read More » -
മൊബൈലിനും ടിവിക്കും മാത്രമല്ല സിമന്റിന് വരെ വില കുറയും; ജീവിത ചിലവ് കുറയുന്നു, വ്യവസായികള്‍ക്കും സഹായകരം; ജിഎസ്ടി പരിഷ്‌കരണത്തില്‍ സംഭവിക്കുന്നത്
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബുകളില്‍ നിന്ന് രണ്ട് സ്ലാബുകളായി (5%, 18%) ജി എസ് ടി ഘടന ലളിതമാക്കിയതോടെ, ദൈനംദിന ഉപയോഗ വസ്തുക്കള്‍ മുതല്‍ വാഹന ഭാഗങ്ങള്‍ വരെ വില കുറയും. പരിഷ്‌കരണം ഉപഭോഗത്തെ സമ്പദ്വ്യവസ്ഥയുടെ ‘എഞ്ചിന്‍’ ആക്കി മാറ്റുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജീവിത ചിലവ് കുറയുന്നു ‘സര്‍ക്കാര്‍ തീരുമാനം ജനങ്ങളിലും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ‘ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയവയുടെ ജി എസ് ടി 18%ല്‍ നിന്ന് 5% ആയി കുറഞ്ഞു. ഇത് ഞങ്ങളുടെ മാസ ചെലവില്‍ നല്ലൊരു ഭാഗം ലാഭിക്കാന്‍ സാധിക്കാം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറയുന്നതോടെ, ദീപാവലിക്ക് പുതിയ ടിവിയോ മൊബൈലോ വിലക്കുറവില്‍ വാങ്ങിക്കാം.’ കൊച്ചി സ്വദേശിനിയായ ലക്ഷ്മി പറയുന്നു. വീട്ടുപകരണങ്ങള്‍ ‘ബിസ്‌കറ്റ് പോലുള്ള ഭക്ഷ്യവസ്തുക്കള്‍ 5%…
Read More » -
2018 ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം പഞ്ചാബില്‍ ; 23 ജില്ലകളിലും പ്രളയം നാശം വിതച്ചു ; നദികള്‍ കരകവിഞ്ഞൊഴുകി, ഡാമുകളും തുറന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 30 മരണം
ചണ്ഡീഗഡ്: പഞ്ചാബില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 30 മരണം. 23 ജില്ലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനം 1988-ന് ശേഷം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് സത്ലജ്, ബിയാസ്, രവി നദികളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്നതാണ് പഞ്ചാബിലെ പ്രളയത്തിന് കാരണം. കനത്ത മഴ ലഭിക്കുക കൂടി ചെയ്തപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂടി. ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, കപൂര്‍ത്തല, തരണ്‍ താരണ്‍, ഫിറോസ്പൂര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലെ ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. സുരക്ഷ ഉറപ്പാക്കാന്‍, സെപ്റ്റംബര്‍ 7 വരെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, പോളിടെക്‌നിക് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തില്‍ 1.48 ലക്ഷം ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായി അധികൃതര്‍ അറിയിച്ചു. ദുര്‍ബലമായ സ്ഥലങ്ങളില്‍ ബണ്ട് ബലപ്പെടുത്തുന്നതിനും,…
Read More » -
പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ; 2024 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാം ; സിഎഎ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം
ന്യൂഡല്‍ഹി: ബിഹാറിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2024 ഡിസംബര്‍ 31-നോ അതിനു മുന്‍പോ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാമെന്നതാണ് പുതിയതായി കൊണ്ടുവന്നിരിക്കുന്ന മാറ്റം. നേരത്തെ 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്കായിരുന്നു പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കുക. ഇതാണ് 2024 ഡിസംബര്‍ 31 വരെയാക്കി പുതുക്കിയത്. ഇതോടെ 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം…
Read More » -
ഡല്‍ഹിയില്‍ റോഡുകള്‍ തോടുകളായി, വീടുകള്‍ വെള്ളത്തിന് നടുവില്‍ ; മാര്‍ക്കറ്റുകള്‍ ചെളിവെള്ളം നിറഞ്ഞ കുളങ്ങളായി ; കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു, നാലുനേരവും കഴിക്കാന്‍ ബണ്ണും ബിസ്‌ക്കറ്റും മാത്രം…!
ന്യൂഡല്‍ഹി: അതിശക്തമായ മഴയെയും അതിന് പിന്നാലെ യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെയും തുടര്‍ന്ന് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വന്‍ വെള്ളപ്പൊക്കം. ഇവിടെ താമസിക്കുന്നവര്‍ ജീവനും സാധനങ്ങളും സംരക്ഷിക്കാന്‍ നെട്ടോട്ടം ഓടുകയാണ്. തെരുവുകള്‍ പുഴകളായി മാറിയപ്പോള്‍ കച്ചവടസ്ഥലങ്ങള്‍ ചെളി നിറഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങി. മജ്നു കാ ടീലയിലെ കടയുടമകള്‍ മുതല്‍ മദന്‍പൂര്‍ ഖാദറിലെയും ബാദര്‍പൂരിലെയും കുടുംബങ്ങള്‍ വരെ താത്കാലിക അഭയകേന്ദ്രങ്ങളില്‍ വെള്ളം ഇറങ്ങാനായി കാത്തിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യമുനയിലെ ജലനിരപ്പ് 207 മീറ്ററായിരുന്നു. അധികാരികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ഓള്‍ഡ് റെയില്‍വേ ബ്രിഡ്ജ് അടയ്ക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ അനേകം വീടുകളും ഒലിച്ചുപോയി. മജ്നു കാ ടീലയില്‍, വെള്ളം കയറിയതിനെ തുടര്‍ന്ന് തിരക്കേറിയ മാര്‍ക്കറ്റ് നിശബ്ദമായി. അനേകം കടകളിലാണ് സാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്. സാധനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ജോലിയിലാണ് കടക്കാര്‍. മദന്‍പൂര്‍ ഖാദറില്‍ വെള്ളം കയറി കുടിലുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ റോഡരികില്‍ കെട്ടിയ പഴയ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് കീഴിലാണ്…
Read More » -
സസ്‌പെന്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടി വിട്ട് വനിതാനേതാവ് കവിത ; തനിക്കെതിരേ ഗൂഡാലോചനയെന്ന് രണ്ട് നേതാക്കള്‍ക്കെതിരേ ആരോപണം ; തെലുങ്കാനയിലെ ബിആര്‍സി യില്‍ ഉള്‍പ്പോര് രൂക്ഷമായി
ഹൈദരാബാദ്: അച്ചടക്കം ലംഘനം ചൂണ്ടിക്കാട്ടി സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ബിആര്‍സി പാര്‍ട്ടിവിട്ട വനിതാനേതാവ് കെ. കവിത എംഎല്‍സി സ്ഥാനവും രാജിവെച്ചു. കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബിആര്‍എസ്സില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെയായിരുന്നു സസ്പെന്‍ഷന്‍. ബിആര്‍എസ് നേതാക്കള്‍ക്കെതിരേ കവിത നേരത്തേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ബിആര്‍എസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും തനിക്കെതിരേ നടന്ന പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് ശക്തമാണ്. ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്. തെലങ്കാനയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ ബിആര്‍എസ് കടന്ന് പോകുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടിയാണ്. പാര്‍ട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്പെന്‍ഷനിലേക്ക് പാര്‍ട്ടി കടന്നത്.…
Read More »