Crime
-
സിഗരറ്റ് തട്ടിക്കളഞ്ഞത് കലിപ്പായി; പോലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച് 19-കാരന്‍
തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടര്‍ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരന്‍ പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പോലീസ് വാഹനം നിര്‍ത്തുകയും സിഗരറ്റ് കളയാന്‍ റയാനോട് പറയുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കളയാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി മടങ്ങി. ഇതില്‍ പ്രകോപിതനായ റയാന്‍ മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവെച്ച് പോലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെല്‍മെറ്റ് കൊണ്ടടിച്ചു. രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടര്‍ന്ന് മറ്റു പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
എയര്‍ഹോസ്റ്റസിനെ ഐസിയുവില്‍ വച്ച് ബലാത്സംഗം ചെയ്തു; പീഡനം നടന്നത് യുവതി വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ!
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ലൈംഗികമായി പീഡീപ്പിക്കപ്പെട്ടതായി എയര്‍ഹോസ്റ്റസായ യുവതി. ഗുരുഗ്രാമില്‍ ഏപ്രില്‍ 6നായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭര്‍ത്താവിനോടു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. 46 വയസുകാരിയായ സ്ത്രീയുടെ പരാതിയില്‍ സദര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി. പീഡനസമയത്ത് എയര്‍ഹോസ്റ്റസായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ്…
Read More » -
ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന യുവതി കൈക്കുഞ്ഞുങ്ങളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു, മരണം കുടുംബ വഴക്കിനെ തുടർന്ന്?
കോട്ടയം: ഏറ്റുമാനൂർ പുളിങ്കുന്ന് കടവിൽ അമ്മ രണ്ടു മക്കളുമായി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈക്കോടതിയിലെ അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ് (35), 5, 2 വയസുള്ള പെൺമക്കളുമാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ആയിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം.
Read More » -
പള്ളിമുറ്റത്ത് യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദിച്ചത്. യുവതിക്കെതിരെ ഭര്‍ത്താവ് സദാചാര പ്രശ്‌നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീര്‍ (45), ചാന്ദ് ബാഷ (35), ദസ്തഗീര്‍ (24), റസൂല്‍ ടി ആര്‍ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.
Read More » -
സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 12-ന് വീട്ടില്‍വെച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ റിമാന്‍ഡിലാണ്.
Read More » -
ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 30 ലക്ഷം, അഞ്ചലില്‍ മാത്രം 3 കേസുകള്‍; കോട്ടയം സ്വദേശിനി റിമാന്‍ഡില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവര്‍ത്തക തട്ടിയത് 30 ലക്ഷത്തോളം രൂപ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വര്‍ഗീസിനെയാണ് കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നും വൈകാതെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു. ജോളിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൊല്ലം മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More » -
സ്‌കൂള്‍ ബസിന് സൈഡ് കൊടുത്തില്ല; 6 മാസത്തിനു ശേഷം ഓട്ടോ വിളിച്ച് ഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളി; പ്രതി അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ അടക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മംഗളൂര്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്. കര്‍ണാടക ഉഡുപ്പി മുല്‍ക്കിയിലെ മുഹമ്മദ് ഷെരീഫി(58) ന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാര്‍ കിണറ്റില്‍ കണ്ടത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസര്‍കോട് അഡീഷണല്‍ പൊലീസ് മേധാവി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തന്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. ഹയര്‍ സ്‌റ്റൈല്‍ മാറ്റിയതിനാല്‍ അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്നും പൊലിസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂര്‍ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം…
Read More » -
നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.
Read More » -
ശല്യം ചെയ്യുന്നതായി പരാതി നല്‍കി, വൈരാഗ്യത്തിന് കടയില്‍ക്കയറി തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു
കാസര്‍കോട്: ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യില്‍ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയില്‍ പ്രതി…
Read More »