Crime
-
നാല് ദിവസത്തിനിടെ മുക്കിയത് 3000 രൂപയുടെ 11 കുപ്പി മദ്യം; ഒടുവില്‍ നാല് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റില്‍ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാര്‍’ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവര്‍ന്ന നാലുപേരില്‍ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായുണ്ട്. ഇതോടെ മാനേജര്‍ 28-ന് ചേവായൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണംപോയതെല്ലാം. ഇനി പിടിയിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചു.…
Read More » -
നടുക്കുന്ന ക്രൂരത: അത്താഴം നൽകാത്തതിൻ്റെ പേരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; തല വെട്ടിമാറ്റി, തൊലി ഉരിഞ്ഞു
അത്താഴം നല്‍കാത്ത കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭര്‍ത്താവിന്റെ ക്രൂരത. കര്‍ണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വഴക്കിനെ തുടര്‍ന്ന് അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് ദേഹത്തെ തൊലി അതേ കത്തി കൊണ്ടു തന്നെ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസ്സുകാരന്‍ മകന്‍ ആ വീട്ടില്‍ തന്നെ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ തന്നെയാണ് കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹമാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂര്‍ എസ്.പി…
Read More » -
ആസ്പത്രി മുറിയിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു, നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകർത്തി: പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതി അറസ്റ്റില്‍
മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിന് ഇരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ കൊടവലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനായ കെ. സുജിത്താണ് അറസ്റ്റിലായത്. യുവതിക്കൊപ്പം സുജിത്ത് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് പോയിരുന്നു. ആസ്പത്രി മുറിയില്‍ വെച്ച് യുവതിയെ സുജിത്ത് പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ സുജിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സുജിത്തിനെ കോടതി റിമാൻ്റു ചെയ്തു
Read More » -
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു
ലണ്ടന്‍: യു.കെയില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട് വര്‍ഷത്തിലേറെയായി ബെര്‍മിന്‍ഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്നാണ് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.
Read More » -
ആന്ധ്രയില്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയില്‍
ഹൈദരാബാദ്: നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ ) നേതാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെയാണ് ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാര്‍. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നമായനിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ ദേഹമാസകലം മുറിവുകളുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ കേസ്
മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വളാഞ്ചേരി സിഐ സുനില്‍ ദാസ്, എസ്‌ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെ കേസ്. സ്‌ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അന്‍സാറിനും നല്‍കിയെന്നാണ് ക്വാറി ഉടമ പരാതിയില്‍ പറയുന്നത്. സുനില്‍ദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്‌ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നല്‍കിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.
Read More » -
പാലക്കാട്ട് വീട്ടമ്മയും അയല്‍വാസിയും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്കരികെ വിഷക്കുപ്പി
പാലക്കാട്: കടമ്പഴിപ്പുറത്ത് അഴിയന്നൂരില്‍ വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി (38), അയല്‍വാസി ദിപേഷ് (38) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Read More » -
‘പ്രാങ്ക്’ വീഡിയോ യുട്യൂബില്‍; കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു
ചെന്നൈ: ദ്വയാര്‍ഥം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യുട്യൂബില്‍ സംപ്രേഷണം ചെയ്തതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വീഡിയോ ജോക്കി, ക്യാമറമാന്‍, യുട്യൂബ് ചാനല്‍ ഉടമ എന്നിവരെ അറസ്റ്റ് ചെയ്തു. ‘വീര ടോക്‌സ് ഡബിള്‍ എക്‌സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ദ്വയാര്‍ഥം കലര്‍ന്ന ചോദ്യം ചോദിച്ചതോടെ വിദ്യാര്‍ഥിനി പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഇതൊരു പ്രാങ്ക് ആണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിദ്യാര്‍ഥിനിയെ വിശ്വസിപ്പിക്കുകയും വീണ്ടും ഉത്തരം തേടുകയുമായിരുന്നു. എന്നാല്‍, പിന്നീട് ഈ വീഡിയോ യുട്യൂബ് ചാനലിലൂടെ ഇവര്‍ പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകള്‍ ഉള്‍പ്പെടെ നിറഞ്ഞതോടെ വിദ്യാര്‍ഥിനി വിഷാദത്തിലായി. യുട്യൂബിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സംഘം വീഡിയോ പങ്കിട്ടതോടെ കൂടുതല്‍ പേര്‍ അശ്ലീല കമന്റുമായി എത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിനി…
Read More » -
നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം; ബലാത്സംഗ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാലല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്കു മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിനു നല്‍കിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ…
Read More » -
കടയില്‍ പോയ ഏഴാം ക്ലാസുകാരിയുടെ 100 രൂപ പിടിച്ചുപറിക്കാന്‍ശ്രമം; എതിര്‍ത്തപ്പോള്‍ മുടി മുറിച്ചു
കൊച്ചി: കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തതായി പരാതി. എതിര്‍ത്ത പെണ്‍കുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തില്‍ എത്തിയ യുവാവ് വഴിയില്‍ പെണ്‍കുട്ടിയെ തടയുകയായിരുന്നു. കടയില്‍ നിന്ന് സാധനം വാങ്ങാല്‍ ഏല്‍പ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിര്‍ത്തപ്പോഴാണ് കത്രികയെടുത്ത് പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ആ സമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയല്‍ക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
Read More »