CrimeNEWS

പാലക്കാട്ട് വീട്ടമ്മയും അയല്‍വാസിയും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്കരികെ വിഷക്കുപ്പി

പാലക്കാട്: കടമ്പഴിപ്പുറത്ത് അഴിയന്നൂരില്‍ വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി (38), അയല്‍വാസി ദിപേഷ് (38) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Signature-ad

 

Back to top button
error: