Crime
-
ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ആലപ്പുഴ: ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞു ഡ്രൈവറെ അസഭ്യം പറഞ്ഞ കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ മുന്‍ കൗണ്‍സിലറും ആലപ്പുഴ നോര്‍ത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ കെ.എ.സാബുവിനെയാണ് നോര്‍ത്ത് പൊലീസ് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സാബുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ബുധനാഴ്ച വൈകിട്ട് 5.30ന് വടികാട് ചേരമാന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എ.സാബു താന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ആലപ്പുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ജഡ്ജിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തുകയും ഡ്രൈവറെ അസഭ്യം പറയുകയും വാഹനത്തില്‍ കൈകൊണ്ട് ഇടിക്കുകയും ചെയ്‌തെന്നാണ് പരാതി. ജഡ്ജിയെ വീട്ടിലാക്കി മടങ്ങുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം വരുത്തിയതിനാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.
Read More » -
മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചുതര്‍ത്തു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു
ആലപ്പുഴ: മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത്. ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് ജോസഫ്. പൊലീസുകാരന്റെ അതിക്രമത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലില്‍ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി. ചങ്ങനാശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറില്‍ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് വടിവാള്‍ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാന്‍ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. ബൈക്കിന് മുന്നില്‍ വടിവാള്‍ വെച്ചുകൊണ്ടാണ് സിവില്‍…
Read More » -
പുണെ ആഡംബരക്കാര്‍ അപകടം; മകന്റെ രക്തസാംപിള്‍ മാറ്റി നല്‍കി, പ്രതിയുടെ അമ്മ അറസ്റ്റില്‍
മുംബൈ: പുണെയില്‍ പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ അമ്മ ശിവാനി അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടെ രക്തസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നല്‍കിയ കേസിലാണ് അറസ്റ്റെന്ന് പുണെ പൊലീസ് കമ്മിഷണര്‍ അമൃതേഷ് കുമാര്‍ പറഞ്ഞു. ആദ്യം കൗമാരക്കാരന്റേത് എന്ന നിലയില്‍ പരിശോധിച്ച രക്തം ശിവാനി അഗര്‍വാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. പതിനേഴുകാരനെ ചോദ്യം ചെയ്യാന്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി തേടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം പതിനേഴുകാരന്‍ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനാണ് പിതാവ് അറസ്റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ…
Read More » -
ഭക്ഷണം നല്‍കാതെ ക്രൂരമര്‍ദനം; കുവൈത്തില്‍ ജോലിക്ക് പോയ വീട്ടമ്മ തൂങ്ങിമരിച്ചെന്ന് വിവരം, പരാതിയുമായി കുടുംബം
വയനാട്: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയന്‍ (50) ആണ് ജോലി ചെയ്തിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, ജോലി ചെയ്തിരുന്ന വീടിന്റെ ഉടമയായ സ്ത്രീയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി വിജയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാന്‍ വെള്ളം മാത്രം, തൊഴിലുടമ മര്‍ദിച്ച് താഴെയിടും എന്നെല്ലാം മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്ന് കരുതി ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. ഈ മാസം 19നാണ് അജിത മരിച്ചുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയ്യാറായി വിദേശത്തേക്ക് പോയ അജിത ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. അജിതയുടെ സാധനങ്ങള്‍ ഇനിയും തിരികെ കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കി. ഒരു നേരം മാത്രമാണ് അജിതക്ക്…
Read More » -
ടയറില്ലാതെ ദേശീയപാതയിലൂടെ കാറോടിച്ചത് 15 കി.മീ; അടിച്ചു ഫിറ്റായ ഡ്രൈവര്‍ പിടിയില്‍
കൊല്ലം: ടയറില്ലാത്ത കാര്‍ ദേശീയപാതയിലൂടെ ഓടിച്ചത് 15 കിലോമീറ്റര്‍. യാത്രയ്ക്കിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. കാര്‍ ഡ്രൈവര്‍ സാംകുട്ടിയെ കൊട്ടാരക്കര നെടുവത്തൂരില്‍ നിന്നാണ് പിടികൂടിയത്. പുനലൂര്‍ മുതല്‍ കൊട്ടാരക്കര വരെ ദേശീയപാതയിലൂടെ കഴിഞ്ഞ രാത്രി യാത്ര ചെയ്തവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുനലൂര്‍ കോട്ടവട്ടത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്നു പുനലൂര്‍ സ്വദേശി സാംകുട്ടി. യാത്രയ്ക്കിടെ കാറിന്റെ ടയര്‍ പഞ്ചറായി. ഇത് അവഗണിച്ച് സാംകുട്ടി അമിതവേഗത്തില്‍ യാത്ര തുടര്‍ന്നു. ടയര്‍ പൂര്‍ണമായും അരഞ്ഞുമാറി. പിന്നീട് കാറിന്റെ ഡിസ്‌കിലായി യാത്ര. അതിനിടെ ഇരുചക്രവാഹനയാത്രക്കാരെ അടക്കം അഞ്ച് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. നെടുവത്തൂരിന് സമീപം വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സാംകുട്ടിയുടെ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്താണ് ഇയാളെ പുറത്തിറക്കിയത്. മദൃലഹരിയായിരുന്നു സാംകുട്ടിയുടെ സാഹസമെന്നാണ് സൂചന.
Read More » -
മദ്യലഹരിയില്‍ അമ്മയെ പൂട്ടിയിട്ട് മകന്‍ വീടിന് തീവെച്ചു; രക്ഷയ്‌ക്കെത്തി നാട്ടുകാര്‍
തിരുവനന്തപുരം: അമ്മയെ പൂട്ടിയിട്ടശേഷം മകന്‍ വീടിനു തീവച്ചു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. രാവിലെയായിരുന്നു സംഭവം. ബിനു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്പന്‍ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പേ മാതാവിനെ വിളിച്ചുവരുത്തി തലയില്‍ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികള്‍ക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചു തകര്‍ക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്. രാവിലെ 10 മണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ നേരത്തേ നിരവധി പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിരുന്നു. വീട് കത്തി പുക പടര്‍ന്നതോടെ പ്രദേശവാസികള്‍ ഓടിക്കൂടി വെള്ളം…
Read More » -
പോക്സോ കേസ് ഇരയുടെ ആത്മഹത്യ; കാരണം ഭര്‍ത്താവുമായുള്ള വഴക്കെന്ന് പൊലീസ്, വിവാഹിതയല്ലെന്ന് വീട്ടുകാര്‍
കോഴിക്കോട്: തേഞ്ഞിപ്പാലം പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള അസ്വാരസ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോക്സോ കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് എ.സി.പിയോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടി. എന്നാല്‍, ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഫറോക്ക് എ.സി.പിയുടെ റിപ്പോര്‍ട്ട്. ജാഗ്രതക്കുറവുണ്ടായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് നൗഷാദ് തെക്കയില്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിക്ക് ഉത്തരമേഖലാ ഐ.ജി നല്‍കിയ മറുപടിയിലാണ് അവിവാഹിതയായ അതിജീവിതയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവുമായുള്ള അസ്വാരസ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പോക്സോ കേസിലെ രണ്ട് പ്രതികളെ…
Read More » -
വീട്ടില്‍നിന്ന് വിളിച്ചിറക്കി അച്ഛനെയും മകനെയും വെട്ടി; മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: വ്യക്തിവൈരാഗ്യത്തിന്റെപേരില്‍ പെരുമണ്ണ മുണ്ടുപാലത്ത് വീട്ടില്‍നിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുണ്ടുപാലം പൊന്നാരിത്താഴം മയൂരംകുന്ന് റോഡ് വളയംപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് കോയവളപ്പ് എരഞ്ഞിക്കല്‍ അബൂബക്കര്‍(52), മകനായ ഷാഫിര്‍(26) എന്നിവര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അയല്‍വാസിയടക്കം മൂന്നുപേരെയാണ് പന്തീരാങ്കാവ് പോലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടിയത്. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പ് ഷനൂബ്(42), പന്തീരാങ്കാവ് വള്ളിക്കുന്ന് വെണ്മയത്ത് രാഹുല്‍(35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേതാനിക്കാട്ട് റിഷാദ്(33) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണര്‍ത്തിയ അക്രമികള്‍ കൊടുവാളുകൊണ്ട് ഷാഫിറിനെയാണ് ആദ്യം വെട്ടിയത്. തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബൂബക്കറിന് വെട്ടേറ്റത്. ഷാഫിറിന് കഴുത്തിനും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അബൂബക്കറിന് കൈപ്പത്തിയിലും നെഞ്ചത്തുമാണ് വെട്ടേറ്റത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട അക്രമികളെ വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍നിന്നാണ് പോലീസ് പിടികൂടിയത്. പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം…
Read More » -
‘പാട്ടി’ മുതല്‍ കോളജ് ബ്യൂട്ടി വരെ… ആരെയും വെറുതേവിടാത്ത കാമവെറി; 2976 ലൈംഗിക വീഡിയോ ക്ലിപ്, ഫോണ്‍ നശിപ്പിച്ച് പ്രജ്വല്‍
ബംഗളൂരു: ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ (33) സ്ത്രീകളുടെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചെന്ന് സംശയം. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ കണ്ടെത്താനായില്ല. ജര്‍മനിയില്‍നിന്ന് ഇന്നു പുലര്‍ച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. പ്രജ്വലില്‍നിന്ന് പിടിച്ചെടുത്ത 2 ഫോണുകളും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചവയല്ല. നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പ്രജ്വലിനെ പുറത്തെത്തിക്കുകയായിരുന്നു. വിദേശത്ത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസില്‍ പ്രജ്വല്‍ യാത്ര ചെയ്ത ലുഫ്താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 12.48നാണ് ബെംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി…
Read More » -
നാല് ദിവസത്തിനിടെ മുക്കിയത് 3000 രൂപയുടെ 11 കുപ്പി മദ്യം; ഒടുവില്‍ നാല് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റില്‍ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാര്‍’ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവര്‍ന്ന നാലുപേരില്‍ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായുണ്ട്. ഇതോടെ മാനേജര്‍ 28-ന് ചേവായൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണംപോയതെല്ലാം. ഇനി പിടിയിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചു.…
Read More »