Crime

  • ആന്ധ്രയില്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയില്‍

    ഹൈദരാബാദ്: നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ ) നേതാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെയാണ് ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാര്‍. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നമായനിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ ദേഹമാസകലം മുറിവുകളുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ കേസ്

    മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വളാഞ്ചേരി സിഐ സുനില്‍ ദാസ്, എസ്‌ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെ കേസ്. സ്‌ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അന്‍സാറിനും നല്‍കിയെന്നാണ് ക്വാറി ഉടമ പരാതിയില്‍ പറയുന്നത്. സുനില്‍ദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്‌ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നല്‍കിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.  

    Read More »
  • പാലക്കാട്ട് വീട്ടമ്മയും അയല്‍വാസിയും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്കരികെ വിഷക്കുപ്പി

    പാലക്കാട്: കടമ്പഴിപ്പുറത്ത് അഴിയന്നൂരില്‍ വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി (38), അയല്‍വാസി ദിപേഷ് (38) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

    Read More »
  • ‘പ്രാങ്ക്’ വീഡിയോ യുട്യൂബില്‍; കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു

    ചെന്നൈ: ദ്വയാര്‍ഥം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യുട്യൂബില്‍ സംപ്രേഷണം ചെയ്തതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വീഡിയോ ജോക്കി, ക്യാമറമാന്‍, യുട്യൂബ് ചാനല്‍ ഉടമ എന്നിവരെ അറസ്റ്റ് ചെയ്തു. ‘വീര ടോക്‌സ് ഡബിള്‍ എക്‌സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ദ്വയാര്‍ഥം കലര്‍ന്ന ചോദ്യം ചോദിച്ചതോടെ വിദ്യാര്‍ഥിനി പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഇതൊരു പ്രാങ്ക് ആണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിദ്യാര്‍ഥിനിയെ വിശ്വസിപ്പിക്കുകയും വീണ്ടും ഉത്തരം തേടുകയുമായിരുന്നു. എന്നാല്‍, പിന്നീട് ഈ വീഡിയോ യുട്യൂബ് ചാനലിലൂടെ ഇവര്‍ പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകള്‍ ഉള്‍പ്പെടെ നിറഞ്ഞതോടെ വിദ്യാര്‍ഥിനി വിഷാദത്തിലായി. യുട്യൂബിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സംഘം വീഡിയോ പങ്കിട്ടതോടെ കൂടുതല്‍ പേര്‍ അശ്ലീല കമന്റുമായി എത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിനി…

    Read More »
  • നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം; ബലാത്സംഗ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

    കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാലല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്കു മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിനു നല്‍കിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ…

    Read More »
  • കടയില്‍ പോയ ഏഴാം ക്ലാസുകാരിയുടെ 100 രൂപ പിടിച്ചുപറിക്കാന്‍ശ്രമം; എതിര്‍ത്തപ്പോള്‍ മുടി മുറിച്ചു

    കൊച്ചി: കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തതായി പരാതി. എതിര്‍ത്ത പെണ്‍കുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തില്‍ എത്തിയ യുവാവ് വഴിയില്‍ പെണ്‍കുട്ടിയെ തടയുകയായിരുന്നു. കടയില്‍ നിന്ന് സാധനം വാങ്ങാല്‍ ഏല്‍പ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിര്‍ത്തപ്പോഴാണ് കത്രികയെടുത്ത് പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ആ സമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയല്‍ക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.  

    Read More »
  • ബംഗ്ലാദേശ് എം.പിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍; മറ്റൊരു സ്ത്രീയും നഗരത്തിലെത്തി

    കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന മനുഷ്യമാംസം കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട എം.പി.യുടെ മൃതദേഹാവശിഷ്ടമാണെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു. അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തില്‍നിന്ന് തൊലിനീക്കുകയും തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്ളാറ്റിലെ ശൗചാലയത്തിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെടുത്തതെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഫ്ളാറ്റിന് സമീപത്തെ കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അസീം അനാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവല്‍ദാറിനെ കൊല്‍ക്കത്ത പോലീസിന്റെ സി.ഐ.ഡി. സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ ധാക്കയില്‍നിന്നെത്തിയ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂണ്‍ റഷീദ് പ്രതിയെ കൊല്‍ക്കത്തയില്‍വെച്ച്…

    Read More »
  • മംഗളൂരുവില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; കാഞ്ഞങ്ങാട്ടുകാരനായ ജിം പരിശീലകന്‍ അറസ്റ്റില്‍

    കാസഗോഡ്: മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജിം പരിശീലകന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കദ്രി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി. പിന്നീട് ചിത്രങ്ങള്‍ കാട്ടി നിരവധി തവണ മംഗളൂരുവിലെ ഹോട്ടല്‍മുറികളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. സുജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

    Read More »
  • കൈക്കൂലി: പെരിന്തല്‍മണ്ണ നഗരസഭ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

    മലപ്പുറം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ പണം ആവശ്യപ്പെട്ട പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50) മലപ്പുറം വിജിലന്‍സ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലെ റിട്ട. വെറ്ററിനറി ഡോക്ടര്‍ ഉസ്മാന്റെ പരാതിയിലാണ് കേസ്. പരാതിക്കാരന്‍ നല്‍കിയ 2,000 രൂപ ഉദ്യോഗസ്ഥനില്‍ നിന്ന് കണ്ടെടുത്തു. ഡോക്ടറുടെ മകളുടെ പേരില്‍ വാങ്ങിയ സ്ഥലത്തുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിച്ചിരുന്നു. സ്ഥലം കാണണമെന്നും 2,000 രൂപ വേണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെ വിജിലന്‍സിനെ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഡോക്ടറുടെ കാറില്‍ സ്ഥലം കണ്ട് മടങ്ങുമ്പോള്‍, നേരത്തെ വിജിലന്‍സ് പ്രത്യേക രാസവസ്തു വിതറി നല്‍കിയ നോട്ടുകള്‍ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. കാറില്‍ നഗരസഭയ്ക്ക് മുന്നിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

    Read More »
  • പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ഓഫീസര്‍ കമാന്‍ഡന്റിനെതിരേ കേസ്, സസ്പെന്‍ഷന്‍

    തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അക്കാദമി ഓഫീസര്‍ക്കെതിരെ കേസ്. തൃശൂര്‍ പൊലീസ് അക്കാദമി ഓഫീസര്‍ കമാന്‍ഡന്റ് പ്രേമന്‍ കടന്നപ്പള്ളിക്കെതിരെയാണ് വീയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഉദ്യോഗസ്ഥയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ പ്രേമനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഡയറക്ടര്‍ ഉത്തരവിറക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനും ഉത്തരവുണ്ട്. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയിലാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ സംഭവ ദിവസം വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു. പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി  

    Read More »
Back to top button
error: