CrimeNEWS

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ കേസ്

മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വളാഞ്ചേരി സിഐ സുനില്‍ ദാസ്, എസ്‌ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെ കേസ്. സ്‌ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അന്‍സാറിനും നല്‍കിയെന്നാണ് ക്വാറി ഉടമ പരാതിയില്‍ പറയുന്നത്.

സുനില്‍ദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്‌ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നല്‍കിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.

Signature-ad

 

Back to top button
error: