Crime
-
ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കിയില്ലെന്ന കാരണത്താല്‍ മരുമകളെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹൈദരാബാദില്‍ വ്യാഴാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 28 കാരിയായ അജ്മീര ബീഗം ആണ് മരിച്ചത്. പ്രതി ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ചായ ഉണ്ടാക്കാന്‍ മരുമകളോട് ഫര്‍സാന ആവശ്യപ്പെട്ടപ്പോള്‍ അജ്മീര ബീഗം അത് നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമില്ലെന്നും വേറെ ജോലിയുണ്ടെന്നും അജ്മീര പറഞ്ഞു. ചായ ചോദിച്ച് കുറച്ചുനേരം കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഫര്‍സാന അടുക്കളയിലെത്തി അജ്മീറയെ താഴെ തള്ളിയിട്ട ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഫര്‍സാന സ്ഥലംവിട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ അജ്മീറയുടെ ഭര്‍ത്താവ് അബ്ബാസും രണ്ട് കുട്ടികളും ഭാര്യാപിതാവും വീട്ടിലില്ലായിരുന്നു. 2015ലായിരുന്നു അജ്മീറയുടെയും അബ്ബാസിന്റെയും വിവാഹം. കഴിഞ്ഞ 15 ദിവസമായി അമ്മായിയമ്മയും മരുമകളും തമ്മില്‍…
Read More » -
തൊണ്ടയില്‍ കല്ല് കുടുങ്ങിയെന്ന് സംശയം; യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു
കൊച്ചി: പറവൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പില്‍ അനിരുദ്ധന്റെ മകന്‍ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊണ്ടയില്‍ കല്ല് കുടുങ്ങിയിരിക്കുന്നു, വേദനയുണ്ടെന്ന് പറഞ്ഞ് അഭിഷേക് മൂര്‍ച്ചയേറിയ അരിവാള്‍ കൊണ്ട് കഴുത്തില്‍ ആഞ്ഞുവലിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു ഭാഗം മുറിഞ്ഞ യുവാവ് വീട്ടില്‍നിന്ന് പുറത്തിറങ്ങി റോഡില്‍ വീണു. നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു. കുറച്ചു ദിവസമായി അഭിലാഷ് തൊണ്ടയില്‍ കല്ല് കുടുങ്ങിയെന്നും കഴുത്തില്‍ വേദനയുണ്ടെന്നും വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പറയപ്പെടുന്നു.
Read More » -
മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത
തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊള്ളലേല്‍പ്പിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ മാതാപിതാക്കള്‍ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേല്‍പ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
Read More » -
ഇന്‍സ്റ്റാഗ്രാം വഴി അശ്ളീല മെസേജ്; ചോദ്യംചെയ്ത യുവതിക്ക് ക്രൂരമര്‍ദനം
കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിനു പരിക്കേറ്റ യുവതി ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ് സംഭവം. യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതിയുടെ പരാതി. വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസം. യുവതിയുടെ പിതാവ് ഖത്തറില്‍ ജോലിചെയ്യുകയാണ്. യുവാവ് ഇന്‍സ്റ്റാഗ്രാം ഐഡിയിലേക് നിരന്തരം അശ്ളീല മെസേജ് അയച്ചിരുന്നു. ഇത് ആവര്‍ത്തികരുതെന്ന് വിലക്കിയിരുന്നതായി യുവതി പറയുന്നു. എന്നിട്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞെന്നും അതിന്റെ വൈര്യഗത്തില്‍ കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചെന്നുമാണ് പരാതി. അക്രമണത്തിനിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നും ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകള്‍ ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
മൈക്രോ ഫിനാന്‍സ് കമ്പനിയുടെ സമ്മര്‍ദം; പിരിവുകാര്‍ വീട്ടിലെത്തിയതിനു പിന്നാലെ യുവതി ജീവനൊടുക്കി
എറണാകുളം: പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് മൈക്രോ ഫിനാന്‍സുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. അശമന്നൂര്‍ പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കള്‍ അടയ്‌ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോള്‍ അടയ്ക്കാന്‍ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതില്‍ കുടിശികയും ഉണ്ടായിരുന്നു. പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നല്‍കാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയല്‍വാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വായ്പാ തുക തിരിച്ചടക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ചാന്ദിനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴില്‍ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭര്‍ത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തില്‍ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
ടി.പിക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് വേണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ.കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം വലിയ വിവാദമായതിനു പിന്നാലെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Read More » -
അത്താഴം പാകം ചെയ്യാനാവശ്യപ്പെട്ടു; ജ്യേഷ്ഠനെ അനിയന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ലഖ്നൗ: അത്താഴം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനിയന്‍ വെട്ടിക്കൊലപ്പെടുത്തി. ലഖ്നൗവില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്താഴം പാകം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയായ സുജിത് കോറി (27) ജ്യേഷ്ഠനായ അശോക് കോറിയെ (35) കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഐസ് ക്രീം വില്‍പനക്കാരനായ അശോക് മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ ഇയാള്‍ സഹോദരനോട് പാചകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പാചകം ചെയ്യാന്‍ സുജിത്ത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സുജിത് മഴുവെടുത്ത് സഹോദരനെ മാരകമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം സുജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. ഇരുവരും അവിവാഹിതരാണെന്നും മാതാപിതാക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചെന്നും പൊലീസ് പറയുന്നു.
Read More » -
രാഹുല്‍ മദ്യപന്‍, ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം; ഹര്‍ജി തള്ളണമെന്ന് പൊലീസ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ്. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്ന ഭാര്യയുടെ സത്യവാങ്മൂലം ഭീഷണിപ്പെടുത്തി തയ്യാറാക്കിയതാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രാഹുല്‍ മദ്യപനാണെന്നും, യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചാല്‍ ഇനിയും പീഡനം ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സാജു കെ എബ്രഹാം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ വസ്തുതയ്ക്ക് വിരുദ്ധമാണ്. ഗുരുതര പരിക്കുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. രാഹുല്‍ ഏല്‍പ്പിച്ച പരിക്ക് ഗുരുതരമാണെന്ന് സാക്ഷിമൊഴികളിലും മെഡിക്കല്‍…
Read More » -
മുന്‍ ഭാര്യയുടെ നഗ്‌നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; യുവതിയുടെ മരണത്തില്‍ മുന്‍ഭര്‍ത്താവ് റിമാന്‍ഡില്‍
തിരുവനന്തപുരം: വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക്. ഇതില്‍ മനംനൊന്താണു വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം സ്വദേശിനിയായ 46 വയസുകാരി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ മുന്‍ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ഇതോടെയാണു യുവതി ഇയാളില്‍നിന്ന് അകന്നത്. ഏറെനാള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ യുവതിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. അവശനിലയിലായ യവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പ്രതി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.…
Read More » -
ജോലിക്ക് നിന്ന വീട്ടില്‍നിന്നു സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം മുക്കുപണ്ടം വച്ചു; പ്രതികള്‍ പിടിയില്‍
കൊല്ലം: കുണ്ടറയില്‍ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം പ്രതികള്‍ മുക്കുപണ്ടം മാറ്റി വയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ജ്യോതി മണി, മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറയില്‍ ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം മാറ്റി വച്ച കേസിലാണ് രണ്ടുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കന്റോണ്‍മെന്റ് പുതുവല്‍ പുരയിടത്തില്‍ ജ്യോതി മണി, കരിക്കോട് കുറ്റിച്ചിറ സല്‍മ മന്‍സിലില്‍ മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ സാരഥി ജംഗ്ഷനില്‍ നഫീന മന്‍സിലില്‍ ഫാത്തിമ ബീവിയുടെ 5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയ ശേഷ വ്യാജ ആഭരണങ്ങള്‍ മാറ്റി നല്‍കുകയായിരുന്നു. ആഭരണം ഉപയോഗിച്ച ഫാത്തിമ ബീവിയുടെ സഹോദരന്റെ മകള്‍ അമീന ഫാത്തിമയുടെ ദേഹത്തെ അലര്‍ജി കണ്ട് സംശയം തോന്നി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആണ്…
Read More »