CrimeNEWS

അത്താഴം പാകം ചെയ്യാനാവശ്യപ്പെട്ടു; ജ്യേഷ്ഠനെ അനിയന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ലഖ്നൗ: അത്താഴം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനിയന്‍ വെട്ടിക്കൊലപ്പെടുത്തി. ലഖ്നൗവില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്താഴം പാകം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയായ സുജിത് കോറി (27) ജ്യേഷ്ഠനായ അശോക് കോറിയെ (35) കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഐസ് ക്രീം വില്‍പനക്കാരനായ അശോക് മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ ഇയാള്‍ സഹോദരനോട് പാചകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പാചകം ചെയ്യാന്‍ സുജിത്ത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സുജിത് മഴുവെടുത്ത് സഹോദരനെ മാരകമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

Signature-ad

സംഭവത്തിന് ശേഷം സുജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. ഇരുവരും അവിവാഹിതരാണെന്നും മാതാപിതാക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചെന്നും പൊലീസ് പറയുന്നു.

 

Back to top button
error: