CrimeNEWS

ജോലിക്ക് നിന്ന വീട്ടില്‍നിന്നു സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം മുക്കുപണ്ടം വച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലം: കുണ്ടറയില്‍ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം പ്രതികള്‍ മുക്കുപണ്ടം മാറ്റി വയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ജ്യോതി മണി, മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്.

കുണ്ടറയില്‍ ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം മാറ്റി വച്ച കേസിലാണ് രണ്ടുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കന്റോണ്‍മെന്റ് പുതുവല്‍ പുരയിടത്തില്‍ ജ്യോതി മണി, കരിക്കോട് കുറ്റിച്ചിറ സല്‍മ മന്‍സിലില്‍ മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ സാരഥി ജംഗ്ഷനില്‍ നഫീന മന്‍സിലില്‍ ഫാത്തിമ ബീവിയുടെ 5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയ ശേഷ വ്യാജ ആഭരണങ്ങള്‍ മാറ്റി നല്‍കുകയായിരുന്നു.

Signature-ad

ആഭരണം ഉപയോഗിച്ച ഫാത്തിമ ബീവിയുടെ സഹോദരന്റെ മകള്‍ അമീന ഫാത്തിമയുടെ ദേഹത്തെ അലര്‍ജി കണ്ട് സംശയം തോന്നി ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: