Crime

  • പെരുമ്പാവൂരില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; കടബാധ്യതയെന്നു സംശയം

    എറണാകുളം: പെരുമ്പാവൂര്‍ ഓടയ്ക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗള്‍, നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി(29)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു. ചാന്ദിനി ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍വന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍, വീട്ടുകാര്‍ ഇക്കാര്യം പോലീസിന് മൊഴിയായി നല്‍കിയിട്ടില്ല. അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്‍സ് സ്ഥാപനത്തിലെ ചിലര്‍ വീട്ടിലെത്തിയെന്ന വിവരവും ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
  • പോലീസ് കസ്റ്റഡിയിലും അണിഞ്ഞൊരുങ്ങി പവിത്ര; വനിതാ എസ്.ഐയ്ക്ക് നോട്ടീസ്

    ബംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടിയും സുഹൃത്തുമായ പവിത്ര ഗൗഡ കസ്റ്റഡിയില്‍ മേക്കപ്പിട്ട് നടന്നതില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്. പവിത്രയെ ബംഗളൂരുവിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും പൊലീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തില്‍ യാതൊരു കൂസലുമില്ലാതെയുള്ള പവിത്ര ഗൗഡയുടെ പെരുമാറ്റവും കസ്റ്റഡിയിലെ മേക്കപ്പും ചര്‍ച്ചയായതോടെ, അനാസ്ഥ ചൂണ്ടിക്കാട്ടി ഡിസിപി ഓഫീസില്‍ നിന്ന് എസ്‌ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയുമായിരുന്നു. പവിത്രയ്ക്ക് മേക്കപ്പിടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കണ്ടെത്തല്‍. ”പവിത്ര എല്ലാ ദിവസവും രാത്രി അവരുടെ വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. അവിടെ മേക്കപ്പ് ബാഗുമുണ്ടാവും. വനിതാ എസ്‌ഐ എല്ലാ ദിവസവും രാവിലെ അവിടെ പോയി പവിത്രയെ…

    Read More »
  • അമ്പിളിയുടെ വീട്ടില്‍നിന്ന് 7 ലക്ഷം കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്

    തിരുവനന്തപുരം: കളയിക്കാവിള കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍നിന്നു കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍നിന്നു കണ്ടെത്തി. ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന് തമിഴ്നാട് പൊലീസ് സൂചിപ്പിച്ചു. പ്രതി അമ്പിളി എന്ന സജികുമാറിന് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തുനിന്നു കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാറില്‍ അമ്പിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്പിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.  

    Read More »
  • വയറിളക്കി, യുവതിയില്‍നിന്ന് പുറത്തെടുത്തത് 13 കോടിയുടെ കൊക്കെയിന്‍; വിഴുങ്ങിയത് 95 ഗുളികകള്‍

    കൊച്ചി: വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ ഗുളികകള്‍ പൂര്‍ണമായും പുറത്തെടുത്തു. 1.342 കിലോ വരുന്ന 95 കൊക്കെയിന്‍ ഗുളികകളാണ് പുറത്തെടുത്തത്. ഇതിന് 13 കോടി രൂപ വില വരും. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊക്കെയിന്‍ ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ടാന്‍സാനിയ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ 16-നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്. ഒമരിയുടെ ശരീരത്തില്‍നിന്ന് 19 കോടി വിലവരുന്ന 1.945 കിലോ കൊക്കെയിന്‍ പുറത്തെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി പഴവര്‍ഗങ്ങള്‍ നല്‍കി വയറിളക്കിയാണ് കൊക്കെയിന്‍ പുറത്തെടുത്തത്.  

    Read More »
  • കൈയും കാലും കെട്ടിയിട്ട് നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മുന്‍ഭര്‍ത്താവിനെിതരേ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

    തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍. യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പിലാണ് മുന്‍ഭര്‍ത്താവിനെതിരേ നിരവധി പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവ് തന്റെ നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നും മകളെ ഒരിക്കലും ഇയാളെ ഏല്‍പ്പിക്കരുതെന്നും യുവതിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞദിവസമാണ് 43-കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുദിവസം മുമ്പാണ് യുവതി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്. എന്നാല്‍, കഴിഞ്ഞദിവസം വീട്ടിലെത്തിയ മുന്‍ഭര്‍ത്താവ് മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചെന്നും നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതി. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയായ 45-കാരനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണിയാള്‍. തൂങ്ങിമരിക്കാന്‍ കാരണം തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. ”ഒരുകാരണവശാലും മകളെ അയാളെ ഏല്‍പ്പിക്കരുത്. കാരണം അവള്‍ക്ക് അച്ഛനെ പേടിയാണ്. എന്റെ നഗ്‌നചിത്രം അയാള്‍ ഫോണില്‍ പിടിച്ചു. അയാളുടെ കൂട്ടുകാരന് അത് അയച്ചുകൊടുത്തു. കൈയും കാലും കെട്ടിയിട്ടാണ് ഫോട്ടോ എടുത്തത്. ശരീരം…

    Read More »
  • അമ്മയെ തല്ലിയ അനിയന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍; സഹോദരന്‍ അറസ്റ്റില്‍

    കൊല്ലം: കടയ്ക്കലില്‍ അമ്മയെ മര്‍ദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സഹോദരന്‍ അറസ്റ്റില്‍. അമ്മയെ യുവാവ് മര്‍ദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സഹോദരന്റെ മൊഴി. വര്‍ക്കല ആയിരൂര്‍ സ്വദേശിയായ ജോസിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണ് കടയ്ക്കല്‍ സ്വദേശി ജോയിയെ വീട്ടില്‍ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോയിയുടെ സഹോദരന്‍ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ജോയ് സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ജോസ് മൂന്നംഗ സംഘത്തിന് സഹോദരനെ മര്‍ദിക്കാന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശികളായ ശിവജി, സ്റ്റാലിന്‍, നുജുമുദീന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. മൂവരും ഒളിവിലാണ്. ആക്രമണത്തിന് പിന്നാലെ എട്ടാം തീയതി തന്നെ ജോസ് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി.…

    Read More »
  • നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നു

    കോഴിക്കോട്: നാലര വയസ്സുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു പരാതി നല്‍കി. അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ 8 നാണ് കസബ പൊലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസെടുത്തത്.…

    Read More »
  • പാലക്കാട് മെഡി. കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

    പാലക്കാട്: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണു(21)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍; പ്രതിക്ക് ഭാര്യയും 3കുട്ടികളും

    ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയും വീട്ടില്‍നിന്ന് അരലക്ഷംരൂപ കവരുകയുംചെയ്ത ബിഹാര്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാബഹുവന്‍ സ്വദേശി മെഹമ്മൂദ് മിയാനാ(38)ണു പിടിയിലായത്. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. 20-ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ഇയാള്‍ കുട്ടിയുമായി കടന്നത്. കുട്ടിയുടെ അമ്മ ചെമ്മീന്‍ഷെഡ്ഡില്‍ ജോലിക്കുപോയപ്പോഴാണ് പണവുമെടുത്ത് കുട്ടിയുമായി കടന്നത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും. കുട്ടിയുടെ കുടുംബം വാടകയ്ക്കുതാമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ ഇയാള്‍ മുന്‍പ് വാടകയ്ക്കുതാമസിച്ചിരുന്നു. ഇയാള്‍ക്കൊപ്പം ജോലിചെയ്തവരെ ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ നമ്പര്‍ കിട്ടി. തുടര്‍ന്ന് പ്രതി കുട്ടിയുമായി എറണാകുളത്തേക്കു പോയെന്നും അവിടെനിന്നു ബിഹാറിലേക്കു സഞ്ചരിക്കുന്നതായും വിവരം ലഭിച്ചു. സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കൂട്ടുകാരെ വിളിക്കാന്‍ ഇയാള്‍ ഓണ്‍ ആക്കിയതോടെ പ്രതി എവിടെയെന്നു മനസ്സിലായി. ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെയും എസ്.ഐ. ഷാഹുല്‍ ഹമീദിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ ബിഹാറിലേക്കയച്ചു. മഹാരാഷ്ട്രയിലെ ബല്‍ഹര്‍ഷാ റെയില്‍വേസ്റ്റേഷനില്‍നിന്നു പ്രതിയെ പിടികൂടി. കുട്ടിയെ നാട്ടിലെത്തിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ്…

    Read More »
  • കളിയിക്കാവിള കഴുത്തറത്ത് കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ‘ചൂഴാറ്റുകോട്ട അമ്പിളി’ പിടിയില്‍

    തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. കുപ്രസിദ്ധ ഗുണ്ട മലയം സ്വദേശി അമ്പിളിയാണ് (ചൂഴാറ്റുകോട്ട അമ്പിളി) പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്‌നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ജെ.സി.ബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായി പൊള്ളാച്ചിയിലേക്കു സ്വന്തം കാറില്‍ പോയ ക്വാറി, ക്രഷര്‍ ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറില്‍ സഞ്ചരിച്ചതെന്ന് പൊലീസിനു തെളിവു ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അമ്പിളിയിലേക്കെത്തിയത്. തിങ്കള്‍ രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി കാര്‍ പാര്‍ക്ക് ചെയ്ത…

    Read More »
Back to top button
error: