CrimeNEWS

മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത

തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊള്ളലേല്‍പ്പിച്ചത്.

ജോലിക്ക് പോകേണ്ടതിനാല്‍ മാതാപിതാക്കള്‍ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേല്‍പ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല.

Signature-ad

നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

 

Back to top button
error: