CrimeNEWS

മൈക്രോ ഫിനാന്‍സ് കമ്പനിയുടെ സമ്മര്‍ദം; പിരിവുകാര്‍ വീട്ടിലെത്തിയതിനു പിന്നാലെ യുവതി ജീവനൊടുക്കി

എറണാകുളം: പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് മൈക്രോ ഫിനാന്‍സുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. അശമന്നൂര്‍ പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കള്‍ അടയ്‌ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോള്‍ അടയ്ക്കാന്‍ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതില്‍ കുടിശികയും ഉണ്ടായിരുന്നു.

Signature-ad

പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നല്‍കാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയല്‍വാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

വായ്പാ തുക തിരിച്ചടക്കാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ചാന്ദിനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴില്‍ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭര്‍ത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തില്‍ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button
error: