CrimeNEWS

മുന്‍ ഭാര്യയുടെ നഗ്‌നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; യുവതിയുടെ മരണത്തില്‍ മുന്‍ഭര്‍ത്താവ് റിമാന്‍ഡില്‍

തിരുവനന്തപുരം: വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക്. ഇതില്‍ മനംനൊന്താണു വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം
സ്വദേശിനിയായ 46 വയസുകാരി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ മുന്‍ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ഇതോടെയാണു യുവതി ഇയാളില്‍നിന്ന് അകന്നത്. ഏറെനാള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ യുവതിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

Signature-ad

അവശനിലയിലായ യവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പ്രതി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു സമീപവാസിക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ആത്മഹത്യാ പ്രേരണ, നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: