Crime
-
മോതിരം വാങ്ങാനെത്തി, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാല കവര്‍ന്നു, യുവതി സിസിടിവിയില്‍ കുടുങ്ങി
മാഹി: സ്വര്‍ണ മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറിയ യുവതി, മാല മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അഴിയൂര്‍ ഹാജിയാര് പള്ളിക്കു സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍. ആയിഷയെ (41) മാഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍നിന്നു കഴിഞ്ഞ 12നാണ് സ്വര്‍ണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടില്‍നിന്നും യുവതിയെ പിടികൂടിയത്. എന്നാല്‍, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ആയിഷ മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
71 കാരി നാട്ടിലെത്തിയത് 75 കാരനെ വിവാഹം കഴിക്കാന്‍; ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സഹോദരിക്ക് സംശയം; എംബസിയെ വിവരം അറിയിച്ചതോടെ പുറത്ത് വന്നത് യുഎസ് പൗരയുടെ കൊലപാതകം; ഇന്ത്യന്‍ വംശജയെ കൊന്ന് കത്തിച്ച സംഭവത്തില്‍ യുകെ പ്രവാസി ഒളിവില്‍
ചണ്ഡീഗഡ്: യുകെയില്‍ നിന്നുള്ള 75 കാരനെ വിവാഹം കഴിക്കാനായി യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ജൂലൈയിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പോലീസ് പങ്കുവെച്ചത്. സിയാറ്റിലില്‍ നിന്നെത്തിയ യുഎസ് പൗരയായ രൂപീന്ദര്‍ കൗര്‍ പാണ്ഡെറെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലുധിയാന പോലീസ് പ്രതികളുടെ പേര് ചേര്‍ത്തതോടെ സംഭവം പുറത്തെത്തുകയായിരുന്നു. ലുധിയാന സ്വദേശിയും ഇംഗ്ലണ്ട് ആസ്ഥാനമായുള്ള പ്രവാസിയുമായ ചരണ്‍ജിത് സിംഗ് ഗ്രെവാളിന്റെ ക്ഷണപ്രകാരമാണ് രൂപീന്ദര്‍ കൗര്‍ പാണ്ഡെര്‍ ഇന്ത്യയിലെത്തിയത്. കൊലപാതകത്തിന് ഗ്രെവാള്‍ മറ്റൊരാളെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മല്‍ഹ പട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പോലീസ് പിടികൂടി. പാണ്ഡെറെ തന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്റ്റോര്‍ റൂമിലിട്ട് കത്തിക്കുകയും ചെയ്തതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു. പാണ്ഡെറെ കൊലപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗ്രെവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോനു ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു.…
Read More » -
ട്വിസ്റ്റുകള്‍ അവസാനിക്കാതെ ധര്‍മ്മസ്ഥല; തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു, ഇന്നും പരിശോധന നടത്തും
മംഗളൂരു: ധര്‍മ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയില്‍ ഇന്നും കൂടുതല്‍ തെരച്ചില്‍ നടത്താന്‍ നീക്കം. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളില്‍ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കണ്ടെടുത്ത അസ്ഥികഷ്ണങ്ങള്‍ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ധര്‍മ്മസ്ഥലയില്‍ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകള്‍ നിര്‍ത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ചിന്നയ്യ വനമേഖലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കര്‍ണാടക ഹൈക്കോടതി ഇടപെട്ട് വനമേഖലയില്‍ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്. 15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പില്‍ കെട്ടിയിട്ട നിലയിലുളള കയര്‍, ഒരു സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.…
Read More » -
മണ്ണാര്‍ക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ യുവതി മരിച്ചനിലയില്‍. കോട്ടയം സ്വദേശിയായ 24കാരി അഞ്ജുമോളാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അത്തരത്തില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്.
Read More » -
സ്വത്ത് വീതം വയ്ക്കുന്നതിനു തടസം: ആറുവയസുകാരിയെ മൂന്നാംനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്ന് രണ്ടാനമ്മ; സിസിടിവിയില്‍ കുടുങ്ങി
ബംഗളുരു: സ്വത്ത് വീതം വെയ്ക്കുന്നതു തടയാനായി രണ്ടാനമ്മ ആറുവയസുകാരിയെ മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. കര്‍ണാടക ബീദറിലാണു മനസാക്ഷിയെ നടുക്കുന്ന ക്രൂരത. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ക്രൂരത സിസിടിവി ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പരിശോധിച്ചതോടെയാണു പുറത്തറിഞ്ഞത്. ബീദര്‍ ഗാന്ധി ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലെ ആദര്‍ശ് കോളനിയില്‍ ഓഗസ്റ്റ് 27നാണു സംഭവം. മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ സാന്‍വിയെന്ന ആറുവയസുകാരിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയും ചെയ്തു. അപകട മരണമെന്നായിരുന്നു സാന്‍വിയുടെ രണ്ടാനമ്മ രാധ മൊഴി പൊലീസിന് മൊഴി നല്‍കിയിരുന്നത്. അയല്‍വാസികള്‍ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണു ക്രൂരത പുറത്തായത്. സാന്‍വിയും രണ്ടാനമ്മയും ടെറസില്‍ നില്ക്കുന്ന ദൃശ്യങ്ങളും. തൊട്ടുപിറകെ രണ്ടാനമ്മ വീട്ടിലേക്ക്് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് ചോദ്യം ചെയ്യലില്‍ രാധ കുറ്റം സമ്മതിച്ചു. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതു ഒഴിവാക്കാനാണു തള്ളിയെട്ടതെന്നാണു മൊഴി. സാന്‍വിയുടെ അമ്മ മരിച്ചതിനുശേഷം അച്ഛന് സിദ്ധന്ത്…
Read More » -
നടി ദിഷാപഠാണിയുടെ വീടിന് സമീപം വെടിയുതിര്‍ത്തവരെ പിടികൂടി ; പോലീസ് എന്‍കൗണ്ടര്‍ ചെയ്തു കൊലപ്പെടുത്തി ; ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങള്‍
നടി ദിഷാ പഠാനിയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പേരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എന്‍കൗണ്ടര്‍ ചെയ്തു. ഗാസിയാബാദില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയത്. എസ് ടി എഫിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളായ രവീന്ദ്ര, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ വെച്ച് ഇരുവരും പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു ണ്ടായ വെടിവെപ്പില്‍ ഇരുവര്‍ക്കും പരിക്കേറ്റു. അതിനുശേഷം അവരെ കീഴ്പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റള്‍, കൂടാതെ നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട രവീന്ദ്രയും അരുണും എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്. ബറേലിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള നടിയുടെ വീടിന് പുറത്ത് രണ്ട് അക്രമികള്‍ 8-10 തവണ വെടിയുതിര്‍ത്ത…
Read More » -
ബലാത്സംഗ കേസ്: ഫാ. എഡ്വിന് ഫിഗറസിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു, ജാമ്യത്തില്‍ വിട്ടു
ന്യൂഡല്‍ഹി: ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിച്ച 20 വര്‍ഷം കഠിനതടവില്‍ പകുതിയോളം പ്രതിയായ ഫാ. എഡ്വിന് ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷയ്ക്കെതിരായ അപ്പീലില്‍ അന്തിമ തീര്‍പ്പ് ആകുന്നതുവരെ വൈദികനെ കോടതി ജാമ്യത്തില്‍ വിട്ടു. തൃശ്ശൂര്‍ ജില്ലയിലെ പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഫാ. എഡ്വിന് ഫിഗറസ് എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നാണ് കേസ്. 20142015 കാലയളവില്‍ നടന്ന ഈ സംഭവത്തില്‍ എറണാകുളം പോക്സോ കോടതി ഫാ. എഡ്വിന് ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കേരള ഹൈക്കോടതി ഈ ശിക്ഷ 20 വര്‍ഷം കഠിന തടവായി കുറച്ചിരുന്നു. ഇതിനോടകം എഡ്വിന് ഫിഗറസ് പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതായി ഹര്ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍…
Read More » -
നല്ല തല്ല് നാട്ടില്‍ കിട്ടുമെന്നിരിക്കെ! മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദ; പോക്സോ കേസില്‍ മലയാളി യുവാവ് തമിഴ്നാട്ടില്‍ അറസ്റ്റില്‍
ചെന്നൈ: താംബരത്ത് മദ്യലഹരിയില്‍ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മലയാളി പിടിയില്‍. മലപ്പുറം സ്വദേശിയെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീന്‍(30) ആണു പിടിയിലായത്. സേലയൂര്‍ രാജേശ്വരി നഗറില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയില്‍ യുവാവ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് മറ്റു കുട്ടികള്‍ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീന്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
Read More » -
മലപ്പുറത്ത് വന്‍ ആയുധവേട്ട; വീട്ടില്‍നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും
മലപ്പുറം: എടവണ്ണയിലെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥന് ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ആയുധങ്ങള്‍ അനധികൃതമായി സൂക്ഷിച്ച് വില്പന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒലവക്കോട് പുതിയ പാലം പരിസരത്തുനിന്ന് വെടിയുണ്ടകളുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് അത്യാധുനിക…
Read More » -
ചെറുവത്തൂരില്‍ പ്രകൃതിവിരുദ്ധ പീഡനം തുടര്‍ന്നത് മൂന്നു വര്‍ഷം; ഡേറ്റിങ് ആപ്പ് കെണി, യു.പി.ഐ വഴി പണം, മുങ്ങിയ ലീഗുകാരനായി അന്വേഷണം
കാസര്‍ഗോട്: ചെറുവത്തൂരില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയത്. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവരം ചോരാതിരിക്കാന്‍ ജാഗ്രതയിലായിരുന്നു അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കാലയളവില്‍ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. സര്‍ക്കാര്‍ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്ബോള്‍ പരിശീലകരുമുള്‍പ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇന്‍സ്പെക്ടര്‍മാരയ കെ. പ്രശാന്ത് (ചന്തേര), നിബിന് ജോയി (നീലേശ്വരം), ടി.കെ. മുകുന്ദന് (ചീമേനി), കെ.പി. സതീഷ് (വെള്ളരിക്കുണ്ട്), രഞ്ജിത്ത് രവീന്ദ്രന് (ചിറ്റാരിക്കാല്‍) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥിക്ക്…
Read More »