Crime

  • മുകേഷിനെയടക്കം കുടുക്കിയ ‘മിടുക്കി’; ജാഫര്‍ ഇടുക്കിക്കെതിരേയും പരാതി

    കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി. നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫര്‍ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോന്‍ മേനോന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകള്‍ക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

    Read More »
  • തൃശ്ശൂരിലെ സ്വര്‍ണക്കവര്‍ച്ച: മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് DYFI നേതാവിന്റെ പേരിലുള്ള കാര്‍

    തൃശ്ശൂര്‍: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ കാര്‍. കേസിലെ മുഖ്യപ്രതിയായ റോഷന്‍ വര്‍ഗീസാണ് ഡി.വൈ.എഫ്.ഐ. തിരുവല്ല ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റി അംഗമായ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള കാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയപാത കല്ലിടുക്കില്‍ സിനിമാസ്‌റ്റൈലില്‍ കാര്‍ തടഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ റോഷന്‍ അടക്കമുള്ള അഞ്ച് പ്രതികളെ കഴിഞ്ഞദിവസമാണ് തൃശ്ശൂര്‍ പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും സമാനസംഭവങ്ങളില്‍ പ്രതിയായ റോഷന്‍ വര്‍ഗീസാണ് തൃശ്ശൂരിലെ കവര്‍ച്ചയുടെയും മുഖ്യസൂത്രധാരന്‍. തുടര്‍ന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന പജീറോ കാറും തിരുവല്ലയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഈ കാര്‍ ഷാഹുല്‍ ഹമീദിന്റെ പേരിലുള്ളതായിരുന്നു. ഇതോടെ ഷാഹുല്‍ ഹമീദും റോഷനും തമ്മിലുള്ള ബന്ധവും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹന കച്ചവടക്കാരന്‍ കൂടിയായ ഇയാളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണം തട്ടിയെടുത്തത്. തൃശ്ശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍…

    Read More »
  • സൂക്ഷിക്കേണ്ടേ അമ്പാനെ! മസാജിന്റെ പേരില്‍ കഴുത്ത് തിരിച്ചു; യുവാവിനു മസ്തിഷ്‌കാഘാതം

    ബംഗളൂരു: തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്‌കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവല്‍ക്കരണം വേണമെന്ന് ആരോഗ്യവിദഗ്ധര്‍. വൈറ്റ്ഫീല്‍ഡിലെ സലൂണില്‍ കഴിഞ്ഞ ദിവസം മുടിവെട്ടാന്‍ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദുരനുഭവമുണ്ടായത്. മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ നാവു കുഴഞ്ഞു. ഇടതു കൈ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ച് പ്രത്യേക രീതിയില്‍ ഒടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്. രക്തക്കുഴലുകള്‍ക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ചികിത്സ തേടണം. ജീവനക്കാര്‍ക്ക് അടിയന്തരമായി ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു.

    Read More »
  • കാണിക്കവഞ്ചി എണ്ണുന്നതിനിടെ മോഷണം; നോട്ടുകെട്ടുകള്‍ കവറിലാക്കി കൊണ്ട്‌പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം

    ബംഗളൂരു: ക്ഷേത്രത്തില്‍ കാണിക്കവഞ്ചിയിലെ സംഭാവനകള്‍ എണ്ണുന്നതിനിടെ പണം മോഷ്ടിക്കുന്നതിന്റെ ഒന്നിലധികം വീഡിയോകള്‍ പുറത്ത്. എണ്ണി തിട്ടപ്പെടുത്തിവച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ കവറിലാക്കി കൊണ്ടുപോകുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഭക്തര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബംഗളൂരു ബ്യാതരായണപുരിയിലെ ‘ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്ര’ത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാണിക്കവഞ്ചിയിലെ സംഭാവനകള്‍ രണ്ടുപേര്‍ ചേര്‍ന്ന് എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി ഒരു മേശയുടെ പുറത്ത് വച്ചിരിക്കുകയാണ്. ഇതില്‍ നിന്നുമാണ് മോഷണം നടക്കുന്നത്. നീല ടീഷര്‍ട്ട് ധരിച്ച ഒരാള്‍ ഈ മേശയ്ക്ക് സമീപം നില്‍ക്കുന്നു. ചുറ്റുമുള്ളവരെ വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച സാഹചര്യം വിലയിരുത്തിയ ശേഷം ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ ഒരു കെട്ട് നോട്ടെടുത്ത് പോക്കറ്റിലിട്ടു. മറ്റൊരു വീഡിയോയിലും ഇയാളെ കാണാം. ക്ഷേത്രത്തിലെ ജീവനക്കാരനായ ഒരാള്‍ക്കാണ് പിന്നീടിയാള്‍ നോട്ട് കേട്ടെടുത്ത നല്‍കുന്നത്. സമീപത്ത് മറ്റൊരു ജീവനക്കാരന്‍ രണ്ടുകെട്ട് നോട്ടുകളുമായി നില്‍ക്കുന്നതും കാണാം. ഇതോടെ ക്ഷേത്രത്തിലുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ട് നടത്തുന്ന തട്ടിപ്പ് ഭക്തര്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി. മൂന്നാമത്തെ…

    Read More »
  • പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

    കൊച്ചി: പോക്സോ കേസില്‍ തട്ടിപ്പ വീരന്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോന്‍സന്‍ മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്പാവൂര്‍ കോടതി വിധി പറഞ്ഞത്. അതേസമയം, പോക്സോ കേസിലെ ഒന്നാംപ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയിരുന്ന കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്‍സന്‍ മാത്രമായിരുന്നു പ്രതി. ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ…

    Read More »
  • CBI ചമഞ്ഞ് സൈബര്‍ തട്ടിപ്പ്; വര്‍ധ്മാന്‍ ഗ്രൂപ്പ് ഉടമ ഒസ്വാളിന് നഷ്ടമായത് ഏഴുകോടി

    ചണ്ഡീഗഡ്: സി.ബി.ഐ. ചമഞ്ഞ് പ്രമുഖ വ്യവസായി എസ്.പി. ഒസ്വാളില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ഏഴുകോടി രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപ്രതികള്‍ പിടിയിലായി. അസം ഗുവാഹാട്ടി സ്വദേശികളായ അട്ടാനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരെയാണ് പഞ്ചാബ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 5.25 കോടി രൂപ കണ്ടെടുത്തതായും കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ലുധിയാന പോലീസ് കമ്മിഷണര്‍ കുല്‍ദീപ് സിങ് ചഹല്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ധ്മാന്‍ ഗ്രൂപ്പിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ എസ്.പി. ഒസ്വാളിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് തട്ടിപ്പുസംഘം ഏഴുകോടി രൂപയോളം കൈക്കലാക്കിയത്. സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സംഘത്തിലെ ഒരാള്‍ എസ്.പി. ഒസ്വാളിനെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും ‘ഡിജിറ്റല്‍ അറസ്റ്റി’ലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്തു. പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് പ്രതികള്‍ പണം പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ എസ്.പി. ഒസ്വാള്‍ പരാതി നല്‍കി 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്താനായതായി പോലീസ് പറഞ്ഞു. അസം, പശ്ചിമബംഗാള്‍…

    Read More »
  • ത്രിപുരയില്‍ വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

    അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുരയില്‍ 62 കാരിയായ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് രണ്ട് ആണ്‍മക്കള്‍ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ അഗര്‍ത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജിറാനിയയിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കമാല്‍ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ആണ്‍മക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഏപ്രിലിലും സമാനസംഭവം നടന്നിരുന്നു. ചണ്ഡീഗഡിലെ സെക്ടര്‍ 35 ലെ ഒരു പൊതു പാര്‍ക്കിനുള്ളില്‍ 26കാരിയെ കാമുകന്‍ തീ കൊളുത്തി…

    Read More »
  • സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചു; യുവസംവിധായകന്‍ അറസ്റ്റിലായി

    കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവസംവിധായകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ എ.ഷാജഹാനെയാണ്(31) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ‘ജെയിംസ് കാമറൂണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാന്‍. ഇയാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം. യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.

    Read More »
  • മുന്‍കാമുകന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ പയറ്റിയത് ആരും ചെയ്യാത്ത കടുംകൈ; നാടകം പൊളിഞ്ഞതോടെ അഴിക്കുള്ളില്‍

    ബംഗളൂരു: മുന്‍ കാമുകന്റെ ഫോണ്‍ കൈക്കലാക്കാന്‍ നാടകം കളിച്ച യുവതിയും സംഘവും പിടിയില്‍. ബംഗളൂരുവിലെ ഭോഗനഹള്ളി സ്വദേശിയായ ശ്രുതി (29) കൂട്ടാളികളായ മനോജ് കുമാര്‍, സുരേഷ് കുമാര്‍, ഹൊന്നപ്പ, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മുന്‍ കാമുകന്റെ ഫോണിലുണ്ടായിരുന്നു. ഫോണ്‍ തട്ടിയെടുക്കാനായി ‘അപകട നാടകവും’ നടത്തി. അപകടം ഉണ്ടായെന്നും ഈ സമയം മോഷ്ടാക്കള്‍ ഫോണ്‍ കവര്‍ന്നെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.സെപ്തംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. താനും മുന്‍ കാമുകനും സഞ്ചരിച്ച ബെക്കില്‍ കാര്‍ ഇടിച്ച ശേഷം മോഷ്ടാക്കള്‍ മൊബൈലുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശ്രുതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതി പറഞ്ഞ സ്ഥലത്ത് ആ ദിവസം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പകരം നാല് പേര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി, ഫോണ്‍ കവര്‍ന്ന ശേഷം ഓടിപ്പോകുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയായ മനോജിനെ പിടികൂടി. കൂട്ടാളികളോടൊപ്പം മൊബൈല്‍ തട്ടിപ്പറിച്ചതായി ഇയാള്‍ സമ്മതിക്കുകയും ശ്രുതി തനിക്ക് 1.1 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തുകയും ചെയ്തു.…

    Read More »
  • കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്ന് കായലിലേക്ക് ചാടി; മകളെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ മുങ്ങിമരിച്ചു

    ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്നു കായലിലേക്കുചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെല്‍വേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണ്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആര്‍ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി. നിലവിളികേട്ട് ഓടിയെത്തിയ ഹൗസ്ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല. വെള്ളത്തില്‍നിന്നു കരയ്ക്കുകയറാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേര്‍ന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍. പുളിങ്കുന്ന് പോലീസ് കേസെടുത്തു.

    Read More »
Back to top button
error: