സ്പായില്‍ പോയകാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ; സിപിഒ യില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ തട്ടിയത് നാലുലക്ഷം രൂപ ; കേസില്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ പ്രതികള്‍

കൊച്ചി: സ്പായില്‍ പോയകാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒ യില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ തട്ടിയത് നാലുലക്ഷം രൂപ. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസെടുത്തു. സംഭവത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകും. കേസില്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.
സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയ ത്തിലാണ് എസ്ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെ ന്ന് എസ്ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ‘സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയുമെ’ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപയും കവര്‍ന്നു.
കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേര്‍ പ്രതികളാണ്.






