Crime
-
ബാലചന്ദ്രമേനോനെതിരെ നടിയുടെ ആരോപണം: ലൈംഗിക ചുവയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിന് യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്
കൊച്ചി: നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പൊലീസ്. നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയില്‍ ഉണ്ടായിരുന്നത്. നടന്‍മാര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഈ നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പു നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയീസ് ഫോണില്‍ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോന്‍ പരാതിയില്‍ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങള്‍…
Read More » -
വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ താമസിച്ച ബംഗ്ലാദേശി രതിച്ചിത്ര താരം അറസ്റ്റില്‍
മുംബൈ: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ താമസിച്ചതിന് ബംഗ്ലാദേശി രതിച്ചിത്ര വീഡിയോ താരം ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെ അറസ്റ്റില്‍. മുംബൈയിലെ ഉല്‍ഹാസ് നഗറില്‍ നിന്നാണ് ആരോഹിയെ ഹില്‍ ലൈന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശി കുടുംബം വ്യാജ രേഖകളുപയോഗിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നുവെന്ന വിവവരത്തിന്റെ അടിസ്ഥാനത്തിയാലിയിരുന്നു പരിശോധന. തുടര്‍ന്ന് പോണ്‍ വീഡിയോ താരത്തെ അമരാവതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയയ്ക്കും കൂടെ ഉണ്ടായിരുന്ന നാലുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
ഗൃഹനാഥനും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം
ന്യൂഡല്‍ഹി: പിതാവിനെയും നാല് പെണ്‍മക്കളെയും വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ റംഗ്പുരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 50കാരനായ ഹിരലാലും അംഗവൈകല്യ ബാധിതരായ മക്കള്‍ നീതു (18), നിഷി (15), നീരു (പത്ത്), നിധി (എട്ട്) എന്നിവരുമാണ് മരിച്ചത്. ഒരു വര്‍ഷം മുന്‍പ് ഹിര ലാലിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. അതിനുശേഷം മരപ്പണിക്കാരനായ ഹിരലാലും മക്കളുമായിരുന്നു വീട്ടില്‍ താമസം. നാല് പെണ്‍മക്കള്‍ക്കും ജന്മനാവൈകല്യങ്ങള്‍ ഉണ്ടായിരുന്നു. മൂത്ത മകളായ നീതുവിന് കാഴ്ച ശക്തിയില്ലായിരുന്നു. നിഷിക്ക് നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ബാക്കി രണ്ട് പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ മാസം 24ന് ഹിര ലാല്‍ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനുശേഷം ഇയാളുടെ വീട്ടില്‍ നിന്നും ആരും പുറത്തേക്ക് പോകുന്നതോ വരുന്നതോ ആയ തെളിവുകള്‍ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ വീടിന്റെ പ്രധാന വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.…
Read More » -
പഴയ എടിഎം വാങ്ങി മോഷണ പരിശീലനം; വൈദഗ്ധ്യം നേടിയ ഇരുന്നൂറോളം പേര്‍, തൃശൂരിലെത്തിയത് ‘പക്കാ പ്രഫഷണല്‍’ കൊള്ളസംഘം
തൃശൂര്‍: മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എസ്ബിടി എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചയ്ക്കെത്തിയ ‘സംഘം’ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്. ഉപയോഗശൂന്യമായ എടിഎം ബാങ്കുകളില്‍നിന്ന് ലേലംവിളിച്ചെടുത്ത് ഹരിയാനയിലെ മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ളസംഘം പരിശീലനം നേടിയിരുന്നെന്നും പൊലീസ് കണ്ടെത്തി. എല്ലാത്തരം ഗ്യാസ് കട്ടറും ഉപയോഗിച്ച് എടിഎം തകര്‍ക്കാനാവില്ല. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാവും പരിശീലനം നേടതിയതെന്ന് സംശയിക്കുന്നു. പത്തുമിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കാവുന്ന നിലയില്‍ മികവുറ്റ പരിശീലനമാണ് നടത്തിയത്. 23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 69 ലക്ഷം രൂപ കവരാന്‍ വേണ്ടി വന്നത് ഒരു മണിക്കൂറും 48 മിനിറ്റും മാത്രമാണ്. മാപ്രാണത്തുനിന്നും നായ്ക്കനാലിലും അവിടെനിന്ന് കോലാഴിയിലുമെത്തി കവര്‍ച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്ത് എത്താനും അവിടെ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ കാര്‍ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് സൂചന. യാത്രയുടെ റിഹേഴ്സല്‍…
Read More » -
ബിയര്‍ കുപ്പികൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു; കാപ്പാ കേസ് പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: ബിയര്‍കുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശിയായ ഹാജ എന്ന അജി (35) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. കാപ്പാ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. 24- ന് അജിയുടെ ഭാര്യ താമസിക്കുന്ന യമുനാ നഗറില്‍ വച്ച് ബിയര്‍ കുപ്പിയുപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് ബിയര്‍ കുപ്പികൊണ്ടടിച്ച സംഭവത്തില്‍ നേരത്തേ കാപ്പാ പ്രതിക്കെതിരേ കേസെടുത്തിരുന്നു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെ(ഇഡലി)തിരേയാണ് കേസ്. ബിജെപിയില്‍നിന്ന് മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ മാലയിട്ടു സിപിഎമ്മിലേക്കു സ്വീകരിച്ച കാപ്പ കേസ് പ്രതിയാണ് ശരണ്‍ ചന്ദ്രന്‍. ഇയാള്‍ ഓഗസ്റ്റ് 29ന് രാത്രി ഒരു വീട്ടിലെ സല്‍ക്കാര ചടങ്ങിനു ശേഷം തന്നെ ബിയര്‍ കുപ്പി വച്ച് തലയ്ക്ക് അടിച്ചു പരുക്കേല്‍പിച്ചതായി മുണ്ടുകോട്ടക്കല്‍ സ്വദേശിയായ ഡിവൈഎഫ്‌ഐ…
Read More » -
സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നത് പ്രമുഖ അഭിഭാഷകന്റെ അസ്മാദികള്‍; കൊച്ചിയിലെ ആറിടങ്ങളില്‍ മാറി മാറിയെത്തി
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയയ്ക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് എസ്പിമാര്‍ പോകുന്നത്. സര്‍ക്കാരിന് വേണ്ടി നിഷെ രാജന്‍ ശങ്കര്‍ ആണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന്റെ നിയമോപദേശവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകര്‍ മുഖേന നടന്‍ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. നഗരത്തില്‍ തന്നെ ആറിടങ്ങളില്‍ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിനുണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യേണ്ട എന്ന ഉന്നതല നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കണ്ണടയ്ക്കുകയാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സിദ്ദിഖിനെ തിരഞ്ഞുള്ള ലുക് ഔട്ട്…
Read More » -
മകന് വധുവിനെ തിരഞ്ഞ് മാട്രിമോണിയല്‍ സൈറ്റിലെത്തി; ഒറ്റപ്പാലം സ്വദേശിക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 8.35 ലക്ഷം നഷ്ടം
പാലക്കാട്: വൈവാഹിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത ഒറ്റപ്പാലം സ്വദേശിക്ക് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍പ്പെട്ട് നഷ്ടമായത് 8.35 ലക്ഷം രൂപ. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നാണ് ഈ മാസം വിവിധ ഘട്ടങ്ങളിലായി ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയത്. മകനുവേണ്ടി വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ഇദ്ദേഹം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ദുബായില്‍ ഫാഷന്‍ഡിസൈനറെന്ന് അവകാശപ്പെട്ട് ഇതില്‍ ഒരു പ്രൊഫൈലില്‍നിന്ന് വിവാഹത്തെക്കുറിച്ച് ആശയവിനിമയം നടത്തി. പെണ്‍കുട്ടിയെന്ന് പരിചയപ്പെടുത്തി വാട്ട്‌സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടതിന് പിന്നാലെ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ വിഷയം എടുത്തിട്ടു. ഗ്ലോബല്‍ട്രേഡര്‍ എന്ന ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ മാസം രണ്ടിന് 40,000 രൂപ നിക്ഷേപിച്ചപ്പോള്‍ അന്നുതന്നെ 6,000 രൂപ ലാഭവിഹിതമായി അക്കൗണ്ടിലെത്തി. തുടര്‍ന്ന് 95,000 രൂപയടക്കം 14വരെയുള്ള തീയതികളിലാണ് 8.35 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയച്ചത്. പിന്നീട് ലാഭം കിട്ടാതായതോടെ പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 75,885 യു.എസ്. ഡോളര്‍ ലാഭവിഹിതമായി ആപ്പില്‍ കിടക്കുന്നുണ്ടെന്ന് അറിയിച്ചു. ഇത് ലഭിക്കാന്‍ ലാഭവിഹിതത്തിന്റെ 30 ശതമാനം…
Read More » -
ക്രൂരം: 6 വയസുകാരനായ വിദ്യാർത്ഥിയെ ബലിയര്‍പ്പിച്ചു, അധ്യാപകർ ഉള്‍പ്പെടെ 5 പേർ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഹാത്രാസിലുള്ള ഡി.എല്‍ പബ്ലിക് സ്‌കൂളില്‍ ഞെട്ടിക്കുന്ന ഒരു സംഭവം അരങ്ങേറി. സ്‌കൂളിന്റെ അഭിവൃദ്ധിക്കു വേണ്ടി എന്ന പേരിൽ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ ബലിയര്‍പ്പിച്ചു. സെപ്റ്റംബര്‍ 22 ന് നടന്ന സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ, അയാളുടെ അച്ഛൻ ജശോധരൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിങ്, വേർപാൽ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരുൾപ്പെടെ 5പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച്, സ്‌കൂള്‍ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേല്‍ എന്നയാളാണ് ഈ ക്രൂര കൃത്യത്തിന് പിന്നിലെ പ്രേരക ശക്തി. ദിനേശ് ബാഘേല്‍ ദുര്‍മന്ത്രവാദത്തില്‍ ദൃഢമായി വിശ്വസിക്കുന്ന വ്യക്തിയാണ്. സ്‌കൂളിന്റെ അഭിവൃദ്ധിക്കായി ഒരു കുട്ടിയെ ബലിയര്‍പ്പിക്കണമെന്ന് അദ്ദേഹം മകനോടും സ്‌കൂളിലെ അധ്യാപകരോടും ശഠിച്ചു. കുട്ടിയെ സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിനു സമീപത്തുവച്ച് കൊല്ലാനാണ് പ്രതികൾ പ്ലാൻ ചെയ്തത്. എന്നാൽ ഹോസ്റ്റൽ മുറിയിൽനിന്നു കുട്ടിയെ പുറത്തേക്കു പിടിച്ചു കൊണ്ടുവരുന്നതിനിടയിൽ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ പ്രതികൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു…
Read More » -
പൂയപ്പള്ളിയില്‍നിന്നു കാണാതായ വിദ്യാര്‍ത്ഥികള്‍ ശാസ്താംകോട്ട തടാകത്തില്‍ മരിച്ചനിലയില്‍
കൊല്ലം: ഇന്നലെ കൊല്ലം പൂയപ്പള്ളിയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് രണ്ട് വിദ്യാര്‍ത്ഥികളെയും കാണാതായത്. അപ്പോള്‍ തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » -
വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാര്‍ഥിനി; പോലീസ് അന്വേഷിച്ചെത്തിയ ആള്‍ കഴുത്ത് അറുത്തു
പത്തനംതിട്ട: പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ആരോപണവിധേയന്‍ കഴുത്ത് അറുത്തു. തട്ട സ്വദേശിയായ നാല്പതുകാരനാണ് കത്തികൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. താന്‍ വസ്ത്രംമാറുന്നത് ഇയാള്‍ ഒളിഞ്ഞുനോക്കിയെന്ന് വിദ്യാര്‍ഥിനി അധ്യാപകരോട് പരാതിപ്പെട്ടു. ഇവര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈനില്‍ നിന്ന് അറിയിച്ചപ്രകാരം കൊടുമണ്‍ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. ഇയാള്‍ ശല്യംചെയ്തിരുന്നതായും നിരന്തരം പ്രേമാഭ്യര്‍ഥന നടത്തിയെന്നും കുട്ടി മൊഴിനല്‍കി. പരാതിയില്‍ പറയുന്നയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി. അടഞ്ഞുകിടന്ന കതകില്‍ പോലീസ് മുട്ടിവിളിച്ചപ്പോള്‍ ഇയാള്‍ ജനാലതുറന്ന് കത്തിയുമായി ഭീഷണിമുഴക്കി. പോലീസ് കതക് തുറക്കാന്‍ ശ്രമിക്കുമ്പോഴേക്കും കഴുത്ത് മുറിച്ചു. പോലീസ് കതക് ചവിട്ടിത്തുറന്ന് കത്തി പിടിച്ചുവാങ്ങി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More »