Breaking NewsCrimeKeralaLead NewsNEWSNewsthen Special

പോലീസുകാരനില്‍ നിന്ന് 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്‌ഐക്കെതിരേ കേസ്; കൊച്ചിയിലെ സ്പായില്‍നിന്ന് മാലമോഷ്ടിച്ചെന്ന ആരോപിച്ച് ഭീഷണിപ്പെടുത്തി

കൊച്ചി: കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിപിഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ പണം തട്ടിയെന്ന് പരാതി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.

നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്.  ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിക്കുകയും തന്‍റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു.  വൈകാതെ പാലാരിവട്ടം എസ്ഐ,  സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ എസ്ഐക്കെതിരെ അന്വേഷണം  പുരോഗമിക്കുകയാണ്.

Back to top button
error: