തുര്‍ക്കിയിലും ചൈനയിലും നിര്‍മിച്ച പിസ്റ്റളുകള്‍ , ഡ്രോണുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്നും ആയുധക്കടത്ത്; കയ്യോടെ പൊക്കി

ഐഎസ്ഐയുമായി നേരിട്ട് ബന്ധമുള്ള രാജ്യാന്തര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. സംഘത്തിലെ പ്രധാന കണ്ണികളെന്ന് കരുതുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വലിയ തോതിലുള്ള വിദേശനിർമ്മിത ആയുധശേഖരവും കണ്ടെടുത്തു. ഡിസിപി സഞ്ജീവ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഓപ്പറേഷൻ നടത്തിയത്.
പത്ത് അത്യാധുനിക വിദേശ നിർമ്മിത സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 92 തിരകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് സ്പെഷ്യൽ സി.പി ദേവേഷ് ശ്രീവാസ്തവ പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയതെന്നും പോലീസ് സ്ഥിരീകരിക്കുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തിന്‍റെയും ആയുധക്കടത്തിന്‍റെയും പുതിയ രീതിയാണിതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
പിടിച്ചെടുത്ത ആയുധങ്ങളില്‍ തുര്‍ക്കിയില്‍ നിര്‍മിച്ച പിഎക്സ്–5.7 പിസ്റ്റളും ചൈനീസ് നിർമ്മിത PX-3 പിസ്റ്റളുകളും ഉള്‍പ്പെടു്ന . പിഎക്സ്–5.7 പ്രത്യേക സേനകള്‍ മാത്രം ഉപയോഗിക്കുന്ന അത്യാധുനിക ആയുധമാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ പൂര്‍ണമാണെന്നും ആയുധക്കടത്തിന്റെ ലക്ഷ്യമുള്‍പ്പെടെ വ്യക്തമാകുന്ന വിവരം പുറത്തുവരാന്‍ സാഹചര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
മേഖലയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അത്യാധുനിക ആയുധങ്ങളുടെ അതിർത്തി കടന്നുള്ള കടത്തിന് ഈ വിജയകരമായ ഓപ്പറേഷൻ വലിയൊരു അടിയായിരുന്നെന്ന് ജോയിന്റ് സി.പി സുരേന്ദ്ര കുമാർ പറഞ്ഞു.






