Crime

  • വളര്‍ത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

    കൊച്ചി: കടവന്ത്രയില്‍ വളര്‍ത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുന്‍ നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കള്‍ക്കുമായിരുന്നു കഴിഞ്ഞ ദിവസം അയല്‍ക്കാരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ കടവന്ത്ര മട്ടമ്മല്‍ സ്വദേശി ഹരികുമാറിനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ട് പേരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ റിട്ട.നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് ഘോഷ് റോയിയുടെ രണ്ടു മക്കള്‍ വൈകുന്നേരം വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. നായ ആക്രമിക്കുമെന്ന് പറഞ്ഞ് ഹരികുമാറും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

    Read More »
  • ബിഹാറില്‍ മുന്‍ മന്ത്രിയുടെ പിതാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം വികൃതമാക്കി, പ്രതിഷേധം

    പട്‌ന: വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവും ബിഹാറിലെ മുന്‍ മന്ത്രിയുമായിരുന്ന മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ബിഹാറിലെ ദര്‍ബംഗയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് സാഹ്നിയുടെ പിതാവ് ജിതന്‍ സാഹ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വികൃതമാക്കിയ നിലയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു മൃതദേഹം. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മോഷണത്തിനായി വീട്ടില്‍ക്കയറിയവര്‍ ജിതന്‍ സാഹ്നി എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യാസഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ഒ.ബി.സി വിഭാഗത്തിനിടയില്‍ നല്ല സ്വാധീനമാണ്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍.ജെ.ഡി. രംഗത്തെത്തി. ബിഹാറില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍.ജെ.ഡി. വക്താവ് ചോദിച്ചു.

    Read More »
  • എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ല; കാട്ടാക്കടയില്‍ ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേരെ ആക്രമണം

    തിരുവനന്തപുരം: കല്യാണവിരുന്നിനെത്തിയ എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം. ജി സ്റ്റീഫന്‍ എംഎല്‍എയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പരാതി. ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാര്‍ അടിച്ചുതകര്‍ത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ കുടുംബം ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവതി എട്ടുമാസം ഗര്‍ഭിണിയാണ്. കാട്ടാക്കടയില്‍ കല്യാണവിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. അതേസമയം, ജി. സ്റ്റീഫന്‍ എംഎല്‍എ ആരോപണം നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സംഭവസമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.    

    Read More »
  • സ്വത്ത് കിട്ടിയതോടെ മക്കള്‍ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോള്‍ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകള്‍

    കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം. കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു. രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (29) എന്നിവരെ കോടതി വെറുതേ…

    Read More »
  • ഭാര്യയുടെ വീടിനു യുവാവ് തീയിട്ടു; ഭര്‍ത്താവ് ശൗചാലയത്തില്‍ കൈ മുറിച്ച നിലയില്‍

    പാലക്കാട്: മങ്കര പുള്ളോട്ട് ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന യുവാവ് ഭാര്യയുടെ വീടിനു തീയിട്ടു, തീപടരുന്നതു ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നടത്തിയ പരിശ്രമത്തില്‍ മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പാറയില്‍ വീട്ടില്‍ നൂര്‍ജഹാന്‍ (40), മകന്‍ സല്‍മാന്‍ ഫാരീസ് (21), ഉമ്മ മറിയ (60) എന്നിവര്‍ താമസിക്കുന്ന വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ 4ന് അതിക്രമം നടന്നത്. സംഭവത്തില്‍ നൂര്‍ജഹാന്റെ ഭര്‍ത്താവ് ഫാറൂഖിനെതിരെ (45) മങ്കര പൊലീസ് കേസെടുത്തു. പ്രതിയെ സംഭവം നടന്ന വീടിന്റെ ശൗചാലയത്തില്‍ നിന്നു കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഫാറൂഖും നൂര്‍ജഹാനും രണ്ടാം വിവാഹം കഴിച്ചവരാണ്. മുന്‍പു നൂര്‍ജഹാന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഫാറൂഖിന്റെ താമസവും. 2 വര്‍ഷമായി അകന്നു കഴിയുന്ന ഇവര്‍ തമ്മില്‍ വലിയ ബന്ധം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഡീസല്‍ കാനുമായി പുള്ളോട്ടെ വീട്ടിലെത്തിയ ഫാറൂഖ് ഇവര്‍ക്കുനേരെ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നു നൂര്‍ജഹാന്‍ മങ്കര പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെ വീണ്ടും സ്ഥലത്തെത്തിയ ഫാറൂഖ്…

    Read More »
  • കാസര്‍കോട് സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

    കാസര്‍കോട്: പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണുമൂര്‍ത്തി എയുപി സ്‌കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനെ സ്‌കൂളില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവശ്യപരിശോധനകള്‍ക്ക് വിധേയയാക്കി. പ്രദേശത്ത് തന്നെയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. പ്രസവിച്ചയുടന്‍ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.  

    Read More »
  • രാത്രി കുറ്റിക്കാടുകളില്‍ പതിയിരുന്ന് പോലീസുകാര്‍; പക്കിയെ പൊക്കിയതിങ്ങനെ…

    ആലപ്പുഴ: രണ്ടുമാസത്തിനിടെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറോളം മോഷണങ്ങള്‍ നടത്തിയ കൊല്ലം ശൂരനാട് തെക്കേമുറിയില്‍ കുഴിവിള വടക്കതില്‍ സുബൈര്‍ (പക്കി സുബൈര്‍-51) മാവേലിക്കര പോലീസിന്റെ പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ ചെട്ടികുളങ്ങര ഈരേഴ തെക്ക് മേഖലയിലെ മോഷണശ്രമത്തിനുശേഷം റെയില്‍വേ ട്രാക്കിലൂടെ വന്ന സുബൈറിനെ വന്‍ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടുപിടികൂടി. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് സുബൈര്‍ നടന്നുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. രണ്ടുവര്‍ഷംമുന്‍പും മാവേലിക്കര പോലീസ് ഇയാളെ പിടികൂടിയിരുന്നു. മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലെ കടകളുടെയും കാണിക്കവഞ്ചികളുടെയും പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണങ്ങളിലധികവും. അടിവസ്ത്രംമാത്രം ധരിച്ച് മോഷണംനടത്തുന്ന ഇയാള്‍ പൂട്ടു തകര്‍ത്തിരുന്നതില്‍ അതിവിദഗ്ധനാണ്. രണ്ടുമാസമായി ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ മോഷണങ്ങളെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: കെ.എന്‍. രാജേഷിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സുബൈര്‍ വരാന്‍സാധ്യതയുള്ള സ്ഥലങ്ങളും കടകളും പോലീസ് നിരീക്ഷണത്തിലായിരുന്നു.…

    Read More »
  • കൊട്ടുംപാട്ടുമായി കെട്ടിനെത്തിയ ചെക്കനും പാര്‍ട്ടിയും ഞെട്ടി; വധുവും വീട്ടുകാരും അപ്രത്യക്ഷം!

    ലഖ്‌നൗ: കൊട്ടും പാട്ടുമായി വധുവിന്റെ വീട്ടിലേക്കെത്തിയ വരനും സംഘവും ഒടുവില്‍ ചെന്നെത്തിയത് പൊലീസ് സ്റ്റേഷനില്‍. വധു നല്‍കിയ വിലാസം ലക്ഷ്യമാക്കിയായിരുന്നു വരനും വീട്ടുകാരും എത്തിയത്. എന്നാല്‍ ആ പ്രദേശത്ത് അങ്ങനെയൊരു പെണ്‍കുട്ടിയോ വീട്ടുകാരോ ഇല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതോടെയാണ് എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. സോനു എന്ന യുവാവ് കാജല്‍ എന്ന യുവതിയുമായി ചണ്ഡീഗഢില്‍ വച്ചാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്കും മാറി. പിന്നീട് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാജലിന്റെ പിതാവ് ശീഷ്പാലുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹം വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ജൂലൈ 11 നായിരുന്നു വിവാഹ തീയതി ഉറപ്പിച്ചത്. എന്നാല്‍ ഇരുവരും അതുവരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും വിവാഹത്തിനായി വീട്ടിലേക്ക് എത്തിയാല്‍ മതിയെന്നുമായിരുന്നു വധു പറഞ്ഞത്. ഇതുപ്രകാരം വരന്റെ വീട്ടിലും ഒരുക്കങ്ങള്‍ നടത്തുകയും ബന്ധുക്കളെല്ലാം ഒത്തുകൂടുകയും ചെയ്തു. വിവാഹത്തലേന്നും കാജലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി സോനു പറയുന്നു.…

    Read More »
  • ക്ഷണക്കത്തടിച്ച് ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം; പങ്കെടുക്കാനെത്തിയ എട്ട് ഗുണ്ടകള്‍ പിടിയില്‍

    എറണാകുളം: പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍നിന്നുള്ള എട്ടു ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍. വരാപ്പുഴ ഒളനാട് വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിക്കെത്തിയവരാണ് പോലീസ് കസ്റ്റഡിയിലായത്. പിറന്നാള്‍ പാര്‍ട്ടി ഒരു ഓഡിറ്റോറിയത്തില്‍ വെച്ചു നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു. പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ഓഡിറ്റോറിയത്തില്‍നിന്ന് പാര്‍ട്ടി വാടകവീട്ടിലേക്കു മാറ്റിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്.പി. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ സി.ഐയുടെ നേതൃത്വത്തില്‍ മഫ്തിയില്‍ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിരുന്നു. സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള, കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവര്‍ പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടില്‍ അനസ് (25), ആലുവ തായ്ക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ് (23), ആലപ്പുഴ…

    Read More »
  • ഒന്നു രണ്ടുമല്ല! ബലാത്സംഗം ചെയ്തു കൊന്നത് 40 നായ്ക്കളെ; ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷം തടവ്

    സിഡ്നി: 40 നായ്ക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ. ബ്രിട്ടീഷ് പൗരനായ ആദം ബ്രിട്ടനെ ആസ്‌ട്രേലിയയില്‍ 249 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളെ ദുരുപയോഗം ചെയ്ത ലോകത്തിന്റെ ഏറ്റവും നീചനായ വ്യക്തി എന്നായിരുന്നു കോടതി ഇയാളെ വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനാണ്. ബിബിസി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടിയും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നായ്ക്കളെ ചാകുന്നത് വരെ പീഡിപ്പിച്ചു കൊല്ലുന്നതിന്റെ വീഡിയോ ആദം ബ്രിട്ടണ്‍ തന്നെയാണ് ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം ഡാര്‍വിനിലെ വസതിയില്‍ അധികൃതര്‍ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. നായ്ക്കളെ പീഡിപ്പിക്കാന്‍ ഒരു ഷിപ്പിങ് കണ്ടെയ്നറില്‍ പ്രത്യേക മുറിയും ഇയാള്‍ക്കുണ്ടായിരുന്നു. മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം…

    Read More »
Back to top button
error: