പട്‌ന: വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവും ബിഹാറിലെ മുന്‍ മന്ത്രിയുമായിരുന്ന മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ബിഹാറിലെ ദര്‍ബംഗയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് സാഹ്നിയുടെ പിതാവ് ജിതന്‍ സാഹ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വികൃതമാക്കിയ നിലയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു മൃതദേഹം. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മോഷണത്തിനായി വീട്ടില്‍ക്കയറിയവര്‍ ജിതന്‍ സാഹ്നി എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യാസഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ഒ.ബി.സി വിഭാഗത്തിനിടയില്‍ നല്ല സ്വാധീനമാണ്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍.ജെ.ഡി. രംഗത്തെത്തി. ബിഹാറില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍.ജെ.ഡി. വക്താവ് ചോദിച്ചു.