Crime

  • മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി മുങ്ങി; കയ്പമംഗലത്ത് ഗ്രാഫിക് ഡിസൈനര്‍ പിടിയില്‍

    തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി നവോദയ നഗര്‍ കൊല്ലന്നൂര്‍ ജസ്റ്റിനെയാണ് (39) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 110 രൂപയ്ക്ക് മരുന്നു വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്തെങ്കിലും നോട്ട് മാറിയില്ലങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലിവില്ലായിരുന്നു. കടയുടമ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും സിസിടിവിയില്‍ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് പന്ത്രണ്ട് 500 ന്റെ കള്ളനോട്ടും മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത 500ന്റെ നോട്ടുകളും കണ്ടെടുത്തു.…

    Read More »
  • കുളിമുറിയില്‍ മറന്നുവച്ച 7 ലക്ഷത്തിന്റെ വജ്രമോതിരങ്ങള്‍ മോഷണം പോയി; ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി

    കാസര്‍കോട്: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങള്‍ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത് ഷാ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഷായും കുടുംബവും താമസിച്ച മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് മാറവേ, ഇദ്ദേഹത്തിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്. മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • കുടുംബ പ്രശ്‌നം; യുവതി ബസ് യാത്രയ്ക്കിടെ വിഷം കഴിച്ചു

    കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യില്‍ കരുതിയ വിഷം കുടിച്ചത്. ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതി വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബപ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.  

    Read More »
  • കൊന്നത് ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ; യൂറോകപ്പ് കാണുന്നതിനിടെ സീരിയല്‍കില്ലര്‍ പിടിയില്‍

    നെയ്റോബി: കെനിയയില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പരമ്പരക്കൊലയാളി(സീരിയല്‍കില്ലര്‍)യെ പോലീസ് അറസ്റ്റുചെയ്തു. 33 വയസ്സുള്ള കൊളിന്‍സ് ജുമൈഷി ഖലുഷയാണ് പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നശേഷം വികൃതമാക്കിയ മൃതദേഹങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. നെയ്‌റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നും വെള്ളിയാഴ്ചമുതല്‍ ആകെ ഒമ്പത് മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയനിലയില്‍ കണ്ടെടുത്തത്. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഖലുഷി പിടിയിലായത്. നെയ്റോബിയിലെ ഒരു ബാറിലിരുന്ന് യൂറോകപ്പ് കാണുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയവരുടേതെന്ന് സംശയിക്കുന്ന സാധനങ്ങളും കയര്‍, കൈയുറ തുടങ്ങിയവയും ഖലുഷിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ അടുത്ത ഇരയ്ക്കായുള്ള കരുനീക്കത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. അതേസമയം, പോലീസ് ചെക്ക്‌പോസ്റ്റിനു തൊട്ടുസമീപത്തു നടന്ന സംഭവം എന്തുകൊണ്ട് അധികൃതര്‍ അറിയാതെ പോയെന്നാണു പ്രദേശവാസികളുടെ ചോദ്യം. മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് ഖലുഷയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.  

    Read More »
  • കാസര്‍കോട്ട് ബസ് യാത്രക്കിടെ നഗ്‌നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പകര്‍ത്തി യുവതി

    കാസര്‍കോട്: ബേക്കലില്‍ ഓടുന്ന ബസില്‍ യുവതിക്കുനേരെ യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി. ബേക്കല്‍ പൊലീസ് കേസെടുത്തു. തിങ്കള്‍ ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം. സ്വകാര്യ ബസില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ആറു വയസുള്ള മകള്‍ക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസില്‍ തിരക്കില്ലായിരുന്നു. യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിര്‍വശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യുവതി സംഭവം മൊബൈലില്‍ പകര്‍ത്തി കണ്ടക്ടറെ അറിയിക്കാന്‍ ശ്രമിക്കുമ്പോഴേക്കും യുവാവ് ബസില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • വാഹനാപകടക്കേസില്‍ ട്വിസ്റ്റ്; ഭാര്യയെയും രണ്ടുമക്കളെയും കൊന്ന് കാര്‍ ഇടിച്ചുകയറ്റി, കാരണം…

    ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ഒന്നരമാസം മുന്‍പുണ്ടായ വാഹനാപകടക്കേസില്‍ വന്‍ ട്വിസ്റ്റ്. സംഭവം കൊലപാതകമാണെന്നും യുവതിയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കാര്‍ മരത്തിലേക്ക് ഇടിച്ചുകയറ്റിയതാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ ഖമ്മം സ്വദേശി ബി.പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരനായ പ്രവീണും സഹപ്രവര്‍ത്തകയായ നഴ്സും അടുപ്പത്തിലായിരുന്നു. രഹസ്യബന്ധത്തിന് ഭാര്യയും മക്കളും തടസ്സമായതിനാലാണ് ഇയാള്‍ മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മെയ് 28-നാണ് പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ ഖമ്മത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രവീണിന്റെ ഭാര്യ ബി.കുമാരി മക്കളായ കൃതിക(3) കൃഷിക(4) എന്നിവരെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കാറോടിച്ച പ്രവീണിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് കുമാരിയും രണ്ട് മക്കളും മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുമാരിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിശദമായ മൃതദേഹ പരിശോധനയിലാണ് കുമാരിയുടെയും മക്കളുടെയും മരണം…

    Read More »
  • മൊബൈല്‍ഫോണില്‍ കളിക്കുന്നതിനിടെ തര്‍ക്കം; 19-കാരനെ കുത്തിക്കൊന്നു

    മുംബൈ: മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 19-കാരനെ കുത്തിക്കൊന്നു. താനെ മുംബ്ര സ്വദേശിയായ സൂഫിയാന്‍ ഷേഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍ സയ്യിദ്, ഇമ്രാന്‍ എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരുപ്രതിയായ ആസിഫ് ഒളിവിലാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം കൈയാങ്കളിയിലെത്തി. ആസിഫ് സൂഫിയാനെ പിടിച്ചുവെയ്ക്കുകയും ഈ സമയം മറ്റൊരു പ്രതിയായ ഇമ്രാന്‍ കത്തിയുമായി വരികയുമായിരുന്നു. തുടര്‍ന്ന് ഇമ്രാന്‍ കൈമാറിയ കത്തി ഉപയോഗിച്ച് ഷംസുദ്ദീനാണ് സൂഫിയാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വയറില്‍ മൂന്നുതവണ കുത്തേറ്റ സൂഫിയാനെ പിന്നീട് കല്‍വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളില്‍ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ഒളിവില്‍പോയ ആസിഫിനായി തിരച്ചില്‍ തുടരുകയാണ്.

    Read More »
  • സ്‌കൂള്‍ വരാന്തയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ അവിവാഹിതയായ സമീപവാസി

    കാസര്‍കോട്: ആദൂര്‍ പഞ്ചിക്കല്ല് എ.യു.പി സ്‌കൂളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവര്‍ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍ വരാന്തയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ ഡോഗ്‌സ്‌ക്വാഡ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘം തിങ്കളാഴ് രാവിലെ മുതല്‍ പരിശോധന നടത്തി. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. പരിശോധനക്കിടെ പ്രദേശത്ത് തന്നെയുള്ള വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. വനിതാ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മാതാവ് താനാണെന്ന് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതൃത്വം ഉറപ്പിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, യുവതി ഗര്‍ഭം…

    Read More »
  • തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

    കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹര്‍ഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ഹര്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇന്നലെ രാത്രി 8.45 ഓടെ ഹര്‍ഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയില്‍ ഇറക്കി വിട്ടെന്നു ഹര്‍ഷാദ് തന്നെയാണ് അറിയിച്ചത്. ഹര്‍ഷാദിന്റെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങിയാണ് ഹര്‍ഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസില്‍ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ഹര്‍ഷാദിനെ താമരശ്ശേരിയില്‍ എത്തിച്ചു. ഹര്‍ഷാദിനെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി…

    Read More »
  • തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പത്തു ദിവസത്തിനിടെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം

    ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. മധുരയില്‍ ഇന്നു രാവിലെയാണ് തീവ്ര തമിഴ് വാദ പാര്‍ട്ടിയായ ‘നാം തമിഴര്‍ കക്ഷി’യുടെ നേതാവ് സി.ബാലസുബ്രമഹ്ണ്യം(48) കൊല്ലപ്പെട്ടത്. പത്തു ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ജൂലൈ 6ന് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. നാം തമിഴര്‍ കക്ഷിയുടെ മധുരൈ ജില്ലാ ഡപ്യൂട്ടി സെക്രട്ടറിയാണ് കൊല്ലപ്പെട്ട ബാലസുബ്രമഹ്ണ്യം. ഇന്നു രാവിലെ മധുരയിലെ വല്ലഭായ് റോഡില്‍ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ബാലസുബ്രമഹ്ണ്യം. ചൊക്കികുളം ഭാഗത്ത് വച്ച് നാലംഗ അക്രമി സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിഎംകെ മന്ത്രി പളനിവേല്‍ ത്യാഗ രാജന്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാലസുബ്രമഹ്ണ്യത്തിനെതിരെ മൂന്നു കേസുകള്‍ നിലവിലുണ്ടെന്ന് മധുരൈ സിറ്റി പൊലീസ് കമ്മിഷണര്‍ ജെ.ലോകനാഥന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുരൈ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ…

    Read More »
Back to top button
error: