CrimeNEWS

വളര്‍ത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കടവന്ത്രയില്‍ വളര്‍ത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുന്‍ നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കള്‍ക്കുമായിരുന്നു കഴിഞ്ഞ ദിവസം അയല്‍ക്കാരുടെ മര്‍ദനമേറ്റത്.

സംഭവത്തില്‍ കടവന്ത്ര മട്ടമ്മല്‍ സ്വദേശി ഹരികുമാറിനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ട് പേരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ റിട്ട.നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് ഘോഷ് റോയിയുടെ രണ്ടു മക്കള്‍ വൈകുന്നേരം വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു.

Signature-ad

ഇതിനിടെ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. നായ ആക്രമിക്കുമെന്ന് പറഞ്ഞ് ഹരികുമാറും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

Back to top button
error: