CrimeNEWS

ഒന്നു രണ്ടുമല്ല! ബലാത്സംഗം ചെയ്തു കൊന്നത് 40 നായ്ക്കളെ; ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷം തടവ്

സിഡ്നി: 40 നായ്ക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ. ബ്രിട്ടീഷ് പൗരനായ ആദം ബ്രിട്ടനെ ആസ്‌ട്രേലിയയില്‍ 249 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളെ ദുരുപയോഗം ചെയ്ത ലോകത്തിന്റെ ഏറ്റവും നീചനായ വ്യക്തി എന്നായിരുന്നു കോടതി ഇയാളെ വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനാണ്. ബിബിസി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടിയും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നായ്ക്കളെ ചാകുന്നത് വരെ പീഡിപ്പിച്ചു കൊല്ലുന്നതിന്റെ വീഡിയോ ആദം ബ്രിട്ടണ്‍ തന്നെയാണ് ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം ഡാര്‍വിനിലെ വസതിയില്‍ അധികൃതര്‍ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. നായ്ക്കളെ പീഡിപ്പിക്കാന്‍ ഒരു ഷിപ്പിങ് കണ്ടെയ്നറില്‍ പ്രത്യേക മുറിയും ഇയാള്‍ക്കുണ്ടായിരുന്നു. മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 60 ഓളം കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Signature-ad

കൂടാതെ പ്രതിയുടെ ഒരു ലാപ്‌ടോപ്പില്‍ നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നിരവധി ഫയലുകളും പൊലീസ് കണ്ടെടുത്തിരുന്നു. 1971-ല്‍ വെസ്റ്റ് യോര്‍ക്ക്ഷെയറിലാണ് ആദം ബ്രിട്ടണ്‍ ജനിച്ചത്. ലീഡ്‌സ് സര്‍വകലാശാലയില്‍ സുവോളജി പഠിച്ച ആദം പിന്നീട് ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ഗവേഷകനായിരിക്കെയാണ് മൃഗപീഡനത്തിനും ലൈംഗികാതിക്രമ കുറ്റങ്ങള്‍ക്കും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുന്നത്. കൂടാതെ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വയ്ക്കുകയും കൈമാറുകയും ചെയ്തിനും വിചാരണ നേരിടുന്നുണ്ട്.

എന്നാല്‍, ആദം ബ്രിട്ടണ് ഗുരുതരമായ ‘പാരാഫീലിയ’ അസുഖം ബാധിച്ചിരുന്നതായി ഇയാളുടെ അഭിഭാഷകര്‍ കോടതിയില്‍ ബാധിച്ചു. ഈ രോഗം ബാധിച്ച കാലയളവിലാണ് ആദം ബ്രിട്ടണ്‍ അസാധാരണമായ പെരുമാറ്റം നടത്തിയതെന്നും അഭിഭാഷകര്‍ വാദിച്ചു.

അതേസമയം, ആസ്‌ട്രേലിയയില്‍ വധശിക്ഷ നിര്‍ത്തലാക്കിയെങ്കിലും ബ്രിട്ടന് വധശിക്ഷ നല്‍കണമെന്ന ആവശ്യമായി പ്രതിഷേധക്കാര്‍ രംഗത്തെത്തി. ‘ആദം ബ്രിട്ടണിന് വധശിക്ഷ, ബലാത്സംഗം, പീഡകന്‍, കൊലപാതകി എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

 

 

 

Back to top button
error: