CrimeNEWS

എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ല; കാട്ടാക്കടയില്‍ ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേരെ ആക്രമണം

തിരുവനന്തപുരം: കല്യാണവിരുന്നിനെത്തിയ എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം. ജി സ്റ്റീഫന്‍ എംഎല്‍എയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പരാതി. ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാര്‍ അടിച്ചുതകര്‍ത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ കുടുംബം ആരോപിക്കുന്നു.

ഇന്നലെ രാത്രിയിലാണ് സംഭവം. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവതി എട്ടുമാസം ഗര്‍ഭിണിയാണ്. കാട്ടാക്കടയില്‍ കല്യാണവിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്.

Signature-ad

അതേസമയം, ജി. സ്റ്റീഫന്‍ എംഎല്‍എ ആരോപണം നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സംഭവസമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.

 

 

Back to top button
error: