Crime

  • സിഗററ്റ് നല്‍കാന്‍ വൈകിയതിന് തട്ടുകട അടിച്ചുതകര്‍ത്തു; ഉടമയ്ക്ക് ക്രൂരമര്‍ദനം

    തൃശ്ശൂര്‍: കൊമ്പഴയില്‍ സിഗററ്റ് ചോദിച്ചെത്തിയ സംഘം തട്ടുകട അടിച്ചുതകര്‍ത്ത് ഉടമയെ മര്‍ദിച്ചു. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ തട്ടുകട ഉടമ ചെള്ളേത്ത് പീറ്ററിനെ പട്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. സിഗററ്റ് നല്‍കാന്‍ നേരം വൈകിയെന്ന് ആരോപിച്ചാണ് പന്ത്രണ്ടംഗസംഘം കട അടിച്ചുതകര്‍ത്ത് പീറ്ററിനെ മര്‍ദിച്ചത്. സംഭവത്തില്‍ പീറ്റര്‍ പീച്ചി പോലീസില്‍ പരാതി നല്‍കി.

    Read More »
  • കാക്കിയണിഞ്ഞ കാടത്തം; കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

    കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റിലേക്ക് ഇടിച്ചുകയറ്റി നഗരമധ്യത്തിലൂടെ അരക്കിലോമീറ്ററിലേറെ കാറോടിച്ച് പൊലീസ് ഡ്രൈവറുടെ പരാക്രമം. കണ്ണൂര്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവര്‍ കെ.സന്തോഷ്‌കുമാറാണ് (50) തിരക്കേറിയ റോഡില്‍ അതിക്രമം കാട്ടിയത്. ബോണറ്റില്‍ അള്ളിപ്പിടിച്ചു കിടന്ന പമ്പ് ജീവനക്കാരന്‍ പി.അനില്‍കുമാറിനെ (62) റോഡിലേക്കു വീഴ്ത്താന്‍ പലവട്ടം കാര്‍ വെട്ടിക്കുകയും വേഗം കൂട്ടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സന്തോഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ തളാപ്പ് പാമ്പന്‍ മാധവന്‍ റോഡിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണു സംഭവത്തിന്റെ തുടക്കം. ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച ശേഷം മുഴുവന്‍ തുകയും നല്‍കാതെ കാര്‍ ഓടിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചു. 2100 രൂപയാണു നല്‍കേണ്ടിയിരുന്നത്. 1900 രൂപ നല്‍കിയ ശേഷം ഇത്രയേ കയ്യിലുള്ളൂ എന്നുപറഞ്ഞ് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ വേഗം കൂട്ടി. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ചുവീണ അനില്‍കുമാറുമായി കാര്‍ ഓടിച്ചുപോയി. സമീപത്തെ ട്രാഫിക് സ്റ്റേഷനിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്.…

    Read More »
  • കേടായ മീറ്റര്‍ മാറ്റിവച്ചതില്‍ തര്‍ക്കം; കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിച്ച് വീഴ്ത്തി വീട്ടുടമയുടെ മകന്‍

    കാസര്‍കോട്: ചിറ്റാരിക്കല്‍ നല്ലോംപുഴയില്‍ കേടായ മീറ്റര്‍ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കെഎസ്ഇബി ജീവനക്കാരെ യുവാവ് ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ചെന്ന് പരാതി. കെഎസ്ഇബി ജീവനക്കാരന് അരുണ്‍ കു കേടായ മീറ്റര്‍ മാറ്റിവച്ചതില്‍ തര്‍ക്കം; കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിച്ച് വീഴ്ത്തി വീട്ടുടമയുടെ മകന്‍മാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റിസ്ഥാപിക്കാനെത്തിയതാണ് ജീവനക്കാര്‍. എന്നാല്‍ മീറ്റര്‍ മാറ്റരുതെന്നായിരുന്നു വീട്ടുടമ പറഞ്ഞത്. ഇതുകേള്‍ക്കാതെ മീറ്റര്‍ മാറ്റിവച്ച ശേഷം ജീവനക്കാര്‍ ബൈക്കില്‍ തിരിച്ചുപോകുംവഴി ജോസഫിന്റെ മകന്‍ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് വീണപ്പോള്‍ വാഹനത്തിലെ ജാക്കിലിവര്‍ ഉപയോഗിച്ച് മര്‍ദിച്ചെന്നും ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

    വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്‌സ്, ഷമീര്‍, ഷബീര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.  

    Read More »
  • ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ.യോട് കയര്‍ത്ത് യാത്രക്കാരന്‍; കത്രിക കാണിച്ച് ഭീഷണി

    കണ്ണൂര്‍: ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ പരിശോധകന് നേരേ കാണിച്ചത് കത്രിക. ശനിയാഴ്ച വൈകീട്ട് 6.10-ന് കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സപ്രസില്‍ (16528) ആണ് സംഭവം. കണ്ണൂരില്‍നിന്ന് പുറപ്പെട്ട വണ്ടിയിലെ റിസര്‍വ് കോച്ചില്‍ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച പരിശോധകന്‍ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ ആദ്യം ടിക്കറ്റ് കാണിക്കാതെ കയര്‍ത്തു സംസാരിച്ചു. പിന്നീട് സീറ്റില്‍നിന്ന് എഴുന്നേറ്റു. ശൗചാലയത്തിന്റെ അരികിലെത്തിയ യാത്രക്കാരന്‍ ബാഗില്‍നിന്ന് കത്രിക എടുക്കുകയായിരുന്നു. വണ്ടി അപ്പോള്‍ തലശ്ശേരിയില്‍ എത്തിയിരുന്നു. പോലീസ് എത്തും മുമ്പ് യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. മലയാളത്തിലാണ് യാത്രക്കാരന്‍ സംസാരിച്ചതെന്ന് ടി.ടി.ഇ. മുസ്തഫ പറഞ്ഞു.  

    Read More »
  • ബസിനുള്ളില്‍ യുവതിയോട് മോശമായി പെരുമാറി, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംബവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്‍മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ രാജേഷ് പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യംചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു രാജേഷിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.  

    Read More »
  • തമിഴ്നാട്ടിലെ BSP സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം: പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

    ചെന്നൈ: ബി.എസ്.പി. തമിഴ്നാട് അധ്യക്ഷന്‍ കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊലക്കേസിലെ 11 പ്രതികളില്‍ ഒരാളായ തിരുവെങ്കടം എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ദിവസങ്ങളായി ആംസ്ട്രോങ്ങിനെ പിന്തുടരുകയും നിരീക്ഷിച്ചുവരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്‌ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു. ഒരു ദേശീയപാര്‍ട്ടിയുടെ പ്രധാനനേതാവ് ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്നത് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന് ഉദാഹരണമാണെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചിരുന്നു. ഡി.എം.കെ. സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും…

    Read More »
  • മകന്റെ വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയി പൂശി

    കോഴിക്കോട്: അരിക്കുളത്ത് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. കുരുടിമുക്ക് സ്വദേശി സത്യനെയാണ് നാലംഗ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കത്തി കൊണ്ട് ചെവിക്ക് പിറകില്‍ കുത്തിയെന്നും വിവസ്ത്രനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്. നാലംഗ സംഘം സത്യന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് മര്‍ദനം ആരംഭിച്ചു. സത്യന് പരിചയമുണ്ടായിരുന്ന ആളുടെ വീട്ടിലേക്കാണ് പ്രതികള്‍ ഇദ്ദേഹത്തെ കൊണ്ടുപോയത്. ഈ പരിചയത്തിന്റെ പുറത്ത് രക്ഷപെടാന്‍ വഴിയൊരുങ്ങുകയായിരുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദനത്തിന് കാരണമെന്നാണ് സത്യന്‍ പറയുന്നത്. പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  

    Read More »
  • പക്കിയെ പൊക്കി; പോലീസിന്റെ ഉറക്കംകെടുത്തിയ ‘പക്കി’ സുബൈര്‍ വലയില്‍

    ആലപ്പുഴ: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈര്‍ (51) മാവേലിക്കര പോലീസിന്റെ പിടിയിലായി. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്ന് സൂചനയുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തിലധികം രൂപ സുബൈര്‍ അപഹരിച്ചതായാണ് പോലീസിന്റെ കണക്ക്. 2022 ജനുവരിയില്‍ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ സുബൈര്‍ നടത്തിയിരുന്നു. ഈ മോഷണങ്ങളുടെ പേരില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളില്‍ത്തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കരുവാറ്റയില്‍ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളില്‍ മോഷണശ്രമങ്ങളും നടന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പക്കി സുബൈറിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍…

    Read More »
  • ട്രംപിന് നേരെ വെടിവയ്പ്, ചെവിക്ക് പരുക്കേറ്റു; അക്രമിയെ വെടിവച്ചുകൊന്നു

    വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ ആക്രമണം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ആക്രമണത്തില്‍ വലിയ ആശങ്കയുണ്ടെന്നും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. ട്രംപ് വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസിക്കുന്നുവെന്നും വെടിവയ്പില്‍ മരിച്ചവരുടെ കുടുംബത്തിന്റെയും പരുക്കേറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.  

    Read More »
Back to top button
error: