കാസര്‍കോട്: പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണുമൂര്‍ത്തി എയുപി സ്‌കൂള്‍ വരാന്തയിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനെ സ്‌കൂളില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവശ്യപരിശോധനകള്‍ക്ക് വിധേയയാക്കി. പ്രദേശത്ത് തന്നെയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. പ്രസവിച്ചയുടന്‍ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.